Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയുടെ പാര്‍ട്ടിയെ ബാക്കി വെക്കരുത്, താലിബാന്‍ സ്റ്റൈലില്‍ തീര്‍ക്കണം, ഭീഷണിയുമായി ബിജെപി എംഎല്‍എ

അഗര്‍ത്തല: ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി മുന്നേറി കൊണ്ടിരിക്കുകയാണ്. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വമ്പന്‍ നേതാക്കളെ മമതാ ബാനര്‍ജി സ്വന്തം കൂടാരത്തില്‍ എത്തിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് സുസ്മിത ദേവ് തൃണമൂലില്‍ എത്തിയിരുന്നു. ഇവര്‍ക്ക് ത്രിപുരയുടെ ചുമതല നല്‍കാനുള്ള ശ്രമത്തിലാണ് മമത. എന്നാല്‍ ഇത് ബിജെപിയെ ചൊടിപ്പിച്ചിരിക്കുകയാണ്. കായികപരമായി തൃണമൂലിനെ നേരിടാനാണ് ബിജെപി എംഎല്‍എയുടെ ആഹ്വാനം. അരുണ്‍ ചന്ദ്ര ഭൗമിക്കിന്റെ വിവാദ പ്രസ്താവനയാണ് ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. തൃണമൂല്‍ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യണമെന്നാണ് ഇയാള്‍ നിര്‍ദേശിക്കുന്നത്.

ഓണം പൊടിപൊടിച്ച് ടീം കുടുംബവിളക്ക്; വൈറലായി ആഘോഷ ചിത്രങ്ങള്‍

1

താലിബാന്‍ മോഡലിനെ തൃണമൂലിനെ നേരിടണമെന്നാണ് മന്ത്രി നിര്‍ദേശിക്കുന്നത്. അഗര്‍ത്തല വിമാനത്താവളത്തില്‍ തൃണമൂല്‍ നേതാക്കള്‍ വന്നിറങ്ങിയാല്‍ അവരെ കൈകാര്യം ചെയ്ത് വിടണമെന്നും ഭൗമിക് നിര്‍ദേശിക്കുന്നു. അതേസമയം വിവാദമായതോടെ ഇത് തങ്ങളുടെ നിലപാടല്ലെന്ന് ബിജെപി വിശദീകരിച്ചു. എംഎല്‍എയുടെ വ്യക്തിപരമായ പരാമര്‍ശമാണെന്ന് അവര്‍ പറഞ്ഞു. 2023ല്‍ ത്രിപുര പിടിക്കാനുള്ള ഒരുക്കത്തിലാണ് തൃണമൂല്‍. ബിപ്ലവ് ദേബ് കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ടെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടുണ്ട്. പ്രശാന്ത് കിഷോറിന്റെ ഐപാക്കിനെ ഉപയോഗിച്ചാണ് ത്രിപുരയിലും മമത നീക്കങ്ങള്‍ നടത്തുന്നത്. മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ തൃണമൂല്‍ അധികാരം പിടിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

മികച്ച സ്ഥാനാര്‍ത്ഥികളെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൊണ്ടുവരാനാണ് തൃണമൂലിന്റെ ശ്രമം. അതിനായി കോണ്‍ഗ്രസ്-സിപിഎം നേതാക്കളെ പോലും തൃണമൂല്‍ മറുകണ്ടം ചാടിക്കുന്നുണ്ട്. അഭിഷേക് ബാനര്‍ജിയാണ് ത്രിപുരയുടെ കാര്യം നിയന്ത്രിക്കുന്നത്. തുടര്‍ച്ചയായി അഭിഷേക് ത്രിപുരയില്‍ എത്തുന്നുണ്ട്. പാര്‍ട്ടി വളര്‍ത്താന്‍ ഏതറ്റം വരെയും പോകാനാണ് മമതയുടെ നീക്കം. ദേശീയ തലത്തില്‍ മമതയ്ക്ക് ശക്തമായ മുഖമാകണമെങ്കില്‍ ഒന്നിലധികം സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമാകണം. നിലവില്‍ ത്രിപുരയിലും അസമിലും ബംഗാളി വോട്ടര്‍മാരുടെ നല്ല സാന്നിധ്യമുണ്ട്. ഇത് ചോര്‍ത്തിയെടുക്കുകയാണ് മമതയുടെ ലക്ഷ്യം. ബംഗാളി വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായ സാന്നിധ്യം മമതയ്ക്കുണ്ട്.

ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

ബിപ്ലവ് ദേബിന്റെ സര്‍ക്കാരിനെ ഏത് വിധേനയും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്. അതിനായി തൃണമൂല്‍ നേതാക്കളെ താലിബാന്‍ സ്റ്റൈലില്‍ അടിച്ചോടിക്കണമെന്നും അനുയായികളോട് ബൗമിക് പറയുന്നുണ്ട്. അതേസമയം തൃണമൂല്‍ നേതാവ് സുഭാല്‍ ഭൗമിക് ബിജെപി എംഎല്‍എയുടെ അറസ്റ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ അഗര്‍ത്തലയില്‍ വെച്ച് തൃണമൂല്‍ നേതാക്കള്‍ ആക്രമിക്കപ്പെട്ടിരുന്നു. എംഎല്‍എയുടെ പ്രകോപനപരമായ പരാമര്‍ശം കാരണമാണ് ഇത് സംഭവിച്ചത്. എന്നാല്‍ ഭൗമിക്കിന്റെ പരാമര്‍ശത്തിന്റെ ഉത്തരവാദിതം പാര്‍ട്ടിക്കില്ലെന്ന് ബിജെപി വക്താവ് സുബ്രത ചക്രവര്‍ത്തി പറഞ്ഞു. ബിജെപിയുടെ സംസ്‌കാരം ഇതല്ലെന്നും ചക്രവര്‍ത്തി വ്യക്തമാക്കി.

ബോധപൂര്‍വം നടത്തിയ പരാമര്‍ശങ്ങളാണ് അതെന്ന് ഭൗമിക് പറഞ്ഞു. തൃണമൂലിനെ എങ്ങനെ പ്രതിരോധിക്കാമെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. ബിജെപിക്ക് ദോഷം ചെയ്യാനാണ് തൃണമൂല്‍ വരുന്നത്. അതിന് ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിക്കേണ്ടതുണ്ട്. താലിബാന്‍ സ്റ്റൈല്‍ എന്നത് തെറ്റായസന്ദേശം നല്‍കും. പക്ഷേ തന്റെ ഉദ്ദേശശുദ്ധി അവരെ പ്രതിരോധിക്കേണ്ടതുണ്ടെന്നായിരുന്നു. അതേസമയം ബിജെപിയും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ വ്യാപക ഏറ്റുമുട്ടല്‍ ത്രിപുരയില്‍ നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തൃണമൂല്‍ ഒരു ഭീഷണിയേ അല്ലെന്നാണ് ബിജെപി പറയുന്നത്. ഈ സാഹചര്യത്തില്‍ എന്തിനാണ് ഞങ്ങള്‍ അവരെ ആക്രമിക്കുന്നതെന്നും നേതാക്കള്‍ ചോദിക്കുന്നു.

ഇത്രയൊക്കെയാണെങ്കില്‍ മമത തുടര്‍ച്ചയായി ക്യാമ്പയിന്‍ നടത്താന്‍ തുടങ്ങിയാല്‍ കളി മാറുമെന്ന് ബിജെപി ഭയപ്പെടുന്നുണ്ട്. മമതയോളം അഗ്രസീവായിട്ടുള്ള നേതാക്കള്‍ വേറെ ത്രിപുരയില്‍ ഇല്ല. ഒപ്പം അഖില്‍ ഗൊഗോയ് കൂടി വരുന്നതോടെ ഭയപ്പെടേണ്ട ശക്തിയായി മമത മാറുമെന്ന് ബിജെപി ഭയപ്പെടുന്നുണ്ട്. അസമില്‍ മാത്രമല്ല, ത്രിപുരയിലും ഗൊഗോയ് ഫാക്ടറാവുമോ എന്ന ഭയമാണ് ബിജെപിക്കുള്ളത്. ബിപ്ലവ് ദേബിനെ മാറ്റാത്തതാണ് ബിജെപി നേരിടുന്ന വലിയ പ്രശ്‌നം. ജനപ്രീതി ഒട്ടും അദ്ദേഹത്തിനില്ല. ഒപ്പം പാര്‍ട്ടിയിലെ പിന്തുണയും ഇല്ലാതായിരിക്കുകയാണ്. എന്നിട്ടും കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ബിപ്ലവ് ദേബിനുണ്ട്.

Recommended Video

cmsvideo
    Taliban seized US army's biometric devices

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+