Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയില്‍ വീണ്ടും സിപിഎമ്മിനെ തൂത്തെറിഞ്ഞ് ബിജെപി; കോണ്‍ഗ്രസ്സും സിപിഎമ്മും ഒപ്പത്തിനൊപ്പം

Recommended Video

cmsvideo
    ത്രിപുരയിൽ നിലയുറപ്പിച്ച് ബിജെപി | Oneindia Malayalam

    അഗര്‍ത്തല: കേരളം കഴിഞ്ഞാല്‍ രാജ്യത്ത് സിപിഎം അധികാരത്തില്‍ ഇരുന്ന രണ്ട് സംസ്ഥാനങ്ങള്‍ ബംഗാളും ത്രിപുരയുമായിരുന്നു. എന്നാല്‍ കേരളമൊഴികേയുള്ള രണ്ട് സംസ്ഥാനങ്ങളിലും സിപിഎമ്മിന് പിന്നീട് ഭരണം നഷ്ടമാവുന്നതാണ് കണ്ടത്. ഭരണം നഷ്ട്മായി എന്ന് മാത്രമല്ല, ജനങ്ങള്‍ പൂര്‍ണ്ണമായി സിപിഎമ്മിനെ കയ്യൊഴികയും ചെയതു എന്നാണ് പിന്നീട് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ കാണിച്ചത്.

    ബംഗാള്‍ നഷ്ടപ്പെട്ടപ്പോഴും കേരളത്തിന് പുറത്ത് ത്രിപുരയിലായിരുന്നു സിപിഎമ്മിന്റെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ എത്തിയതോടെ സിപിഎം ഭരണം കേരളത്തില്‍ മാത്രമായി ചുരുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് പുറമേ ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പിലും ത്രിപുരയിലെ ജനങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടത് സിപിഎമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

    കൂട്ടമായി രാജി

    കൂട്ടമായി രാജി

    സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇടതുപാര്‍ട്ടിയില്‍ നിന്നുള്ളവര്‍ കൂട്ടമായി രാജിവെച്ചതോടെ 3386 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെുടുപ്പ് പ്രഖ്യാപിച്ചിരുന്നത്. 3,207 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കും 161 പഞ്ചായത്ത് സമിതികളിലേക്കും 18 ജില്ലാ പരിഷത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

    ബിജെപിക്ക് എതിരില്ല

    ബിജെപിക്ക് എതിരില്ല

    ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരുണ്ടായിരുന്നില്ല. 18 ജില്ലാ പരിഷത്തുകളിലും ബിജെപി നേട്ടമുണ്ടാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് നേരത്തെ അറിയിച്ചിരുന്നു.

    തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം

    തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം

    3075 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 154 പഞ്ചായത്ത് സമിതികളിലുമാണ് ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. പല സീറ്റുകളിലും സിപിഎം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത് മൂലമായിരുന്നു ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

    മികച്ച വിജയം

    മികച്ച വിജയം

    ശേഷിച്ച സീറ്റുകളിലേക്കാണ് സെപ്തംബര്‍ 30 ന് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി മികച്ച വിജയമാണ് നേടിയത്.

    സമാധാനപരം

    സമാധാനപരം

    130 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 113 സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ജി. കാമേശ്വര റാവു വ്യക്തമാക്കി. സമാധാനപരമായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും അദ്ദേഹം അറിയിച്ചു.

    അഞ്ചിടത്ത് ബിജെപി സഖ്യം

    അഞ്ചിടത്ത് ബിജെപി സഖ്യം

    ഏഴ് പഞ്ചായത്ത് സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ബിജെപി സഖ്യം വിജയിച്ചു. വിഘടനശക്തികളെന്ന് അറിയപ്പെട്ടിരുന്ന ഇന്‍ഡീജിനിയസ് പീപ്പിള്‍സ് ഫ്രണ്ടാണ് ത്രിപുരയിലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷി.

    ഒക്ടോബര്‍ അഞ്ചിന്

    ഒക്ടോബര്‍ അഞ്ചിന്

    പ്രതിപക്ഷമായ സിപിഎമ്മും കോണ്‍ഗ്രസ്സും നാല് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. രണ്ട് സീറ്റുകളിലേക്ക് ഒക്ടോബര്‍ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു.

    കായിക ശക്തി ഉപയോഗിച്ച്

    കായിക ശക്തി ഉപയോഗിച്ച്

    അതേസമയം, തിരഞ്ഞെടുപ്പ് പ്രക്രിയയെ ബിജെപി അട്ടിമറിച്ചെന്നും നടന്നത് വെറും നാടകം മാത്രമായിരുന്നെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. കായിക ശക്തി ഉപയോഗിച്ചാണ് ബിജെപി വിജയിച്ചതെന്ന കോണ്‍ഗ്രസ് ആരോപിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+