ത്രിപുര; ബിജെപിക്ക് 11 ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍; 18 കോടിപതികള്‍

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ക്രിമിനലുകളെയും, കോടിപതികളെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തി ബിജെപി. ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കുറവ് കോടിപതികളെ മത്സരിപ്പിക്കുന്ന പാര്‍ട്ടി ഭരണപക്ഷമായ സിപിഐഎമ്മാണ്. തെരഞ്ഞെടുപ്പ് നിരീക്ഷകരായ ത്രിപുര ഇലക്ഷന്‍ വാച്ചാണ് സത്യവാങ്മൂലങ്ങള്‍ പഠനവിധേയമാക്കി കണക്ക് പുറത്തുവിട്ടത്.

കശ്മീർ നിയമസഭയിൽ പാകിസ്താന് ജയ് വിളിച്ച് എംഎൽഎ! നാടകീയ രംഗങ്ങൾ... വിവാദം കത്തുന്നു...

സ്ഥാനാര്‍ത്ഥികളില്‍ 7.45 ശതമാനം പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. 11 ശതമാനം പേര്‍ കോടിപതികളും. ആകെയുള്ള 297 സ്ഥാനാര്‍ത്ഥികളില്‍ 22 പേര്‍ക്കാണ് ക്രിമിനല്‍ കേസുകളുള്ളത്. 35 പേര്‍ തങ്ങളുടെ വരുമാനം 1 കോടിക്ക് മുകളിലാണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 18-ന് അരങ്ങേറും.

tripuraelection


ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളെ കൂടുതലായി ഇറക്കുന്നത് ബിജെപിയാണ്, 11. കോണ്‍ഗ്രസിന്റെ 4 സ്ഥാനാര്‍ത്ഥികള്‍ക്കും, സിപിഎമ്മിന്റെ രണ്ട് പേര്‍ക്കും, ഐപിഎഫ്ടിയുടെ 2 പേര്‍ക്കും, തൃണമുല്‍ കോണ്‍ഗ്രസിന്റെ ഒരാള്‍ക്കും ക്രിമിനല്‍ കേസുണ്ട്. ചില ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളാണ് ഉള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേസമയം കോടിപതികളായ 35 സ്ഥാനാര്‍ത്ഥികളില്‍ 18 പേര്‍ ബിജെപിയില്‍ നിന്നാണ്.

കോണ്‍ഗ്രസിന്റെ 9 പേരും, സിപിഎമ്മിന്റെ നാല് പേരും, ഐഎന്‍പിടിയുടെ രണ്ട് പേരും, ഐപിഎഫ്ടിയുടെയും, തൃണമുലിന്റെയും ഓരോ സ്ഥാനാര്‍ത്ഥികള്‍ വീതവും കോടീശ്വരന്‍മാരാണ്. ചാറിലാം സീറ്റില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ജിഷ്ണു ദേവ്‌വര്‍മ്മയാണ് 11 കോടിയുമായി കോടീശ്വരമാരില്‍ മുന്നില്‍.

ത്രിപുര പീപ്പിള്‍സ് പാര്‍ട്ടിയിലെ ഖഗേന്ദ്ര റിയാംഗും, പര്‍ക്കറോയ് റിയാംഗുമാണ് ഏറ്റവും ദരിദ്രര്‍, 100 രൂപയാണ് ഇവരുടെ സ്വത്ത്. അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ 78 ശതമാനം പേരും നികുതി വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. 24 വനിതാ സ്ഥാനാര്‍ത്ഥികളും ത്രിപുരയില്‍ മത്സരത്തിനുണ്ട്.


English summary
Tripura elections: BJP fields maximum tainted, richest candidates. Election commission announced the details

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്