മുഖ്യമന്ത്രി പദത്തില്‍ പിടിമുറുക്കി സിംഗ് ദേവ്, ഭൂപേഷ് ബാഗലിനോട് രാഹുല്‍ ഗാന്ധി പറഞ്ഞത് ഇങ്ങനെ
ദില്ലി: ഛത്തീസ്ഗഡില്‍ വലിയൊരു പ്രതിസന്ധിയുടെ വക്കിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പദത്തിനായി ടിഎസ് സിംഗ് ദേവ് പിടിമുറുക്കിയിരിക്കുകയാണ്. ഭൂപേഷ് ബാഗലിനെതിരെ പ്രത്യക്ഷമായ പരാതികളൊന്നുമില്ല. ജനപ്രിയനുമാണ് അദ്ദേഹം. എന്നാല്‍ സിംഗ് ദേവ് തുടര്‍ച്ചയായി നേരിടുന്ന അവഗണനയില്‍ പ്രതിഷേധത്തിലാണ്. സിംഗ് ദേവിന്റെ ബാഗലിന്റെ കൂട്ടാളികള്‍ കാര്യമായി തന്നെ വിമര്‍ശിക്കുന്നുണ്ട്. ബാഗല്‍ പല തീരുമാനങ്ങളും സിംഗ് ദേവ് അറിയാതെയാണ് എടുക്കുന്നത്. ആരോഗ്യ വകുപ്പിലെ കാര്യങ്ങള്‍ പോലും ഇങ്ങനെയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം കിട്ടിയേ തീരൂ എന്നാണ് ബാഗലിന്റെ നിലപാട്.
Recommended Video
ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്

കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന സംസ്ഥാനം കൂടിയാണ് ഛത്തീസ്ഗഡ്. ഈ സംസ്ഥാനം കൈവിടാന്‍ കോണ്‍ഗ്രസിന് താല്‍പര്യവുമില്ല. രാഹുല്‍ ഗാന്ധി നിര്‍ണായകമായ കാര്യങ്ങള്‍ ബാഗലുമായി സംസാരിച്ച് കഴിഞ്ഞു. സിംഗ് ദേവിന് നേരിടുന്ന അവഗണനയില്‍ രാഹുല്‍ അതൃപ്തനാണ്. നേരത്തെ പാര്‍ട്ടിയിലെ തന്നെ നേതാക്കളില്‍ ചിലര്‍ ഉന്നയിച്ച വിഷയങ്ങളില്‍ സിംഗ് ദേവ് നേരിട്ട അപമാനം രാഹുലിനെ ചൊടിപ്പിച്ചിരിക്കുകയാണ്. എന്തുകൊണ്ട് സീനിയര്‍ നേതാക്കള്‍ അദ്ദേഹത്തെ പിന്തുണച്ചില്ലെന്നാണ് സൂചന. ഭരിക്കുന്നത് കുറച്ച് കൂടി സൂക്ഷിച്ച് വേണമെന്ന് രാഹുല്‍ ഭൂപേഷ് ബാഗലിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മൂന്ന് മണിക്കൂറോളമാണ് രാഹുലുമായി കൂടിക്കാഴ്ച്ച നടന്നത്. ബാഗലും സിംഗ് ദേവും കഴിഞ്ഞ ദിവസം തന്നെ ദില്ലിയിലെത്തിയിരുന്നു. മുഖ്യമന്ത്രി പദത്തില്‍ തല്‍ക്കാലം ബാഗല്‍ തുടരും. എന്നാല്‍ ഇത് സ്ഥിരമാണോ എന്ന് ഉറപ്പില്ല. ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നാണ് ബാഗലിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞതൊന്നും സിംഗ് ദേവ് അംഗീകരിക്കില്ലെന്ന് അദ്ദേഹത്തിന്റെ അനുയായികളും പറയുന്നു. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെക്കാനാണ് സിംഗ് ദേവിന്റെ പ്ലാന്‍. വേണ്ടി വന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാനാണ് സിംഗ് ദേവിന്റെ പ്ലാനെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ പറയുന്നു.
സിംഗ് പക്ഷേ ബിജെപിക്കൊപ്പം ചേരില്ല. എന്നാല്‍ ബാഗലിന് കീഴില്‍ പ്രവര്‍ത്തിക്കാനും സാധ്യമല്ലെന്ന് സിംഗ് ദേവ് അറിയിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഈ വിഷയത്തില്‍ വല്ലാത്തൊരു അവസ്ഥയിലാണ്. അതേസമയം രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ രണ്ടര വര്‍ഷ ഫോര്‍മുല തയ്യാറാക്കിയിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പറയുന്നു. എന്നാല്‍ രണ്ടര വര്‍ഷം കൊണ്ട് ഛത്തീസ്ഗഡ് കോണ്‍ഗ്രസ് ആകെ മാറി. ബാഗല്‍ പഴയ നേതാവുമല്ല. ഇപ്പോള്‍ പാര്‍ട്ടിയുടെ മുഖവും അതുപോലെ രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയുമാണ് ബാഗല്‍. ബാഗലിനെ മാറ്റിയാല്‍ അത് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ മൊത്തത്തില്‍ ബാധിക്കുമെന്ന് ഉറപ്പാണ്.
ബാഗലും സിംഗ് ദേവും സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സുഹൃത്തുക്കളായിരുന്നു. ഷോലെയിലെ അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും പോലെയായിരുന്നു ഇവരെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ 2018 നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി സ്ഥാനത്തിനായി ബാഗല്‍ അവകാശവാദം ഉന്നയിച്ചതാണ് സിംഗ് ദേവിനെ ചൊടിപ്പിച്ചത്. 2013ലെ മാവോയിസ്റ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ സകല നേതാക്കളും കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം പാര്‍ട്ടിയെ വളര്‍ത്തിയത് താനാണെന്ന് ബാഗല്‍ അവകാശപ്പെടുന്നു. എന്നാല്‍ പ്രകടനപത്രിക അടക്കം ഉണ്ടാക്കി പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത് താനാണെന്ന് സിംഗ് ദേവും പറയുന്നു.
ഭൂപേഷ് ബാഗല്‍ ആരോഗ്യ വകുപ്പിലെ സെക്രട്ടറിമാരെ പോലും ചോദിക്കാതെ മാറ്റുന്നത് സിംഗ് ദേവിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പല നേതാക്കളും കരുതുന്നു. ഒപ്പം ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പല യോഗങ്ങളിലും ബാഗല്‍ സിംഗ് ദേവിനെ ക്ഷണിക്കാറില്ല. എന്നാല്‍ ബാഗലിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനും ദുര്‍ബലനാക്കാനും സിംഗ് ദേവ് ശ്രമിക്കുന്നുവെന്നാണ് ബാഗല്‍ ക്യാമ്പ് ആരോപിക്കുന്നത്. നേരത്തെ ബ്രിഹസ്പതി സിംഗിന്റെ ആരോപണം വന്നപ്പോള്‍ ബാഗല്‍ അടക്കമുള്ളവര്‍ സിംഗ് ദേവിനെ പ്രതിരോധിച്ചില്ല. ഇതേ തുടര്‍ന്ന് അദ്ദേഹം നിയമസഭയില്‍ നിന്ന് തന്നെ ഇറങ്ങിപ്പോന്നിരുന്നു.












Click it and Unblock the Notifications