'ഉഡ്താ പഞ്ചാബിന്' മുംബൈ ഹൈക്കോടതിയുടെ അനുകൂല വിധി
മുംബൈ: 'ഉഡ്താ പഞ്ചാബിന്' മുംബൈ ഹൈക്കോടതിയുടെ അനുകൂല വിധി. ഒരു സീന്‍ മാത്രം ഒഴിവാക്കിയാ മതിയെന്നും രണ്ട് ദിവസത്തിനകെ എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ ഹര്‍ജിയിലാണ് ഉത്തരവ്.
തൊണ്ണൂറോളം കട്ടുകള്‍ വേണമെന്ന സിബിഎഫ്സിയുടെ ആവശ്യമാണ് തള്ളിയത്. ചിത്രത്തിന്റെ തിരക്കഥ മുഴുവന്‍ വായിച്ചു നോക്കിയെന്നും രാജ്യത്തെ ജനങ്ങളുടേയോ സംസ്ഥാനത്തിന്റെയോ പേര് ഉപയോഗിച്ചതുവഴി ഇന്ത്യയുടെ പരമാധികാരത്തെയോ ചിത്രം ചോദ്യം ചെയ്യുന്നതായി തോന്നിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
സര്‍ഗാത്മക സ്വാതന്ത്ര്യം ദുരൂപയോഗം ചെയ്യപ്പെടും വരെ അതില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. സിബിഎഫ്സിയുടെ ചുമതല സിനിമകള്‍ സെന്‍സര്‍ ചെയ്യുകയല്ലെന്നും മറിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണെന്നും കോടതി വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു.
ചിത്രത്തില്‍ നിന്നും 89 പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചത്. ഇതിനെതിരെയാണ് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യവും കോടി തള്ളി. ആവിഷ്്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സെന്‍സര്‍ബോര്‍ഡിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജൂണ്‍ 17ന് തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തും.