കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വന്തം ആളുകളെ ഉപേക്ഷിക്കാൻ കഴിയില്ല'; യുക്രൈനിലെ ഇന്ത്യക്കാരുടെ വീഡിയോ ട്വീറ്റാക്കി രാഹുൽ ഗാന്ധി

Google Oneindia Malayalam News

ഡൽഹി: യുക്രൈൻ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെടണം. തിരിച്ച് എത്തിക്കുന്ന പദ്ധതിയെക്കുറിച്ച് കുടുങ്ങിയവരുമായും അവരുടെ കുടുംബങ്ങളുമായും സർക്കാർ നിർദ്ദേശം നൽകണമെന്നും രാഹുൽ വ്യക്തമാക്കുന്നു.

ആയിരക്കണക്കിന് ഇന്ത്യക്കാർ യുക്രൈനിൽ പ്രതിസന്ധി മൂലം കടുങ്ങി കിടക്കുകയാണ്. സംഭവത്തിന് പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ നിരവധി വീഡിയോകൾ പുറത്ത് വന്നിരുന്നു.

ഈ വീഡിയോകൾ നൊമ്പരപ്പെടുത്തുന്നതായും രാഹു ഗാന്ധി വ്യക്തമാക്കുന്നു. ഒരു രക്ഷിതാവും ഇത്തരത്തിലൂടെയുള ദുരനുഭവത്തിലൂടെ കടന്ന് പോകരുത്. നമ്മുടെ ആളുകളെ ഉപേക്ഷിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

Recommended Video

cmsvideo
റഷ്യക്കെതിരെ യുക്രൈന്‍ വംശഹത്യ കേസ് ഫയല്‍ ചെയ്തു | Oneindia Malayalam

1

അതേസമയം, കാവൽക്കാർ ചിലരെ ബലം പ്രയോഗിച്ച് തള്ളുന്നത് വീഡിയോയിലൂടെ കാണാം. കാവൽക്കാർ പെണകുട്ടികളെ തല്ലുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾ പോളണ്ടിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ അവരെ ഉപദ്രവിക്കുന്നു. അവർക്ക് എങ്ങിനെയാണ് ഇതിന് കഴിയുന്നതെന്നും രാഹുൽ തന്റെ ട്വീറ്റിലൂടെ ചോദിക്കുന്നു. യുക്രൈൻ അതിർത്തിയിലെ സംഘർഷം വീഡിയോ പങ്കിട്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

'മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം';'ഗുണ്ടകളെ നിയന്ത്രിക്കാൻ ഒരു നടപടിയും ഇല്ല'; - വി.ഡി.സതീശന്‍'മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം';'ഗുണ്ടകളെ നിയന്ത്രിക്കാൻ ഒരു നടപടിയും ഇല്ല'; - വി.ഡി.സതീശന്‍

2

അതേസമയം, റഷ്യ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ച വ്യാഴാഴ്ച മുതലാണ്. ഇതിനോടകം പതിനായിരക്കണക്കിന് ആളുകൾ അവിടെ നിന്നും പാലായനം ചെയ്തു. 350 - ലധികം സിവിലിയന്മാർ മരണപ്പെട്ടു. എന്നാൽ, സംഭവത്തിന് പിന്നാലെ യുക്രൈൻ വ്യോമാതിർത്തി അടച്ചു. ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാക്യ എന്നിവയിലൂടെ കേന്ദ്ര സർക്കാർ ഒഴിപ്പിക്കൽ പദ്ധതികൾ നടത്തിയിരുന്നു. എന്നാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദ്ദേശം ഇല്ലാതെ അതിർത്തി കേന്ദ്രങ്ങളിൽ എത്തരുതെന്ന് സർക്കാർ വിദ്യാർത്ഥികളോട് പറഞ്ഞിരുന്നു.

3

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത് എത്തിയിരുന്നു. റഷ്യ - യുക്രൈൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി പങ്ക് ചൂണ്ടിക്കാട്ടിയാണ് പ്രശംസിച്ചത്. ലോകത്തിൽ ശക്തമായ പദവിലേക്ക് ഇന്ത്യയെ ഉയർത്താൻ കഴിഞ്ഞു.ഇതിന് സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആഗോള ഫോറങ്ങളിൽ രാജ്യത്തെ ദുർബലമാക്കി മാറ്റിയതിന് കേന്ദ്രത്തിലെ മുൻ സർക്കാരുകളെയും പ്രതിരോധ മന്ത്രി വിമർശിച്ചു. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ഉത്തർപ്രദേശിലെ ബല്ലിയയിൽ സംസാരിക്കുകയായിരുന്നു അദേഹം.

4

യുക്രൈൻ - റഷ്യ സംഘർഷത്തെക്കുറിച്ചും പ്രതിരോധ മന്ത്രി വ്യക്തമാക്കി. എന്തു വില കൊടുത്തായാലും സമാധാനം നിലനിൽക്കണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്രൈൻ - റഷ്യ പ്രതിസന്ധിയിൽ സമാധാനം ഉറപ്പാക്കാൻ പ്രധാന മന്ത്രി നരേന്ദ്രമോദി പ്രധാന പങ്ക് ഏറ്റെടുത്തു. ഇന്ത്യ എല്ലായ്പ്പോഴും സമാധാനത്തിന്റെ പ്രചാരകനാണ്. ഒരു രാജ്യത്തെയും ആക്രമിക്കുകയോ മറ്റൊരു രാജ്യത്തിന്റെ ഭൂമി അന്യായമായി കൈവശപ്പെടുത്തുകയോ ചെയ്യാതിട്ടില്ല. ഇങ്ങനെയുളള ലോകത്തിലെ ഏക രാഷ്ട്രമാണ് ഇന്ത്യ. ആഗോള സമാധാനം ഉറപ്പാക്കാൻ ഓരോ രാജ്യവും ഇന്ത്യയെ പിന്തുടരണം," അദ്ദേഹം പറഞ്ഞു.

കണിയാപുരത്ത് ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന ശക്തമാക്കികണിയാപുരത്ത് ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന ശക്തമാക്കി

4

അന്താരാഷ്‌ട്ര വിഷയങ്ങളിൽ ഇന്ത്യയ്‌ക്ക് എന്താണ് പറയേണ്ടതെന്ന് ലോകം ശ്രദ്ധിച്ചിരുന്നില്ല. ഇന്ത്യയുടെ വാക്കുകൾ ആഗോള നേതാക്കൾ നിസ്സാരമായി എടുത്തിരുന്നു. എന്നാൽ, ഇപ്പോൾ, ഇന്ത്യ പറയുന്നത് കേൾക്കാൻ ലോകം കാത്തിരിക്കുകയാണ്. മോദിയുടെ നേതൃത്വത്തിലുളള ഇന്ത്യ കാര്യങ്ങൾ മാറ്റി മറിച്ചു. - അദ്ദേഹം പറഞ്ഞു.

7

"മുമ്പ്, പല വേദികളിലും ഇന്ത്യ പറയുന്നത് ലോകം കേട്ടില്ല. ലോകം ഇന്ത്യ പറയുന്നത് ആത്മാർത്ഥമായി ശ്രദ്ധിച്ചിരുന്നില്ല. ഇന്ത്യ ദുർബ്ബലമാണ് എന്നാണ് ലോകം കരുതിയിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യ സംസാരിക്കുമ്പോൾ എല്ലാവരും ആകാംക്ഷയോടെ കേൾക്കുന്നു. റഷ്യ-യുക്രൈൻ പ്രതിസന്ധിയിൽ സമാധാനം ഉറപ്പാക്കാൻ മോദി വഹിക്കുന്ന മഹത്തായ പങ്കിനെ അഭിനന്ദിക്കാൻ വാക്കുകൾ മതിയാകില്ല," - അദ്ദേഹം പറഞ്ഞു.

English summary
ukraine russia crisis: Rahul gandhi tweeted video of Indians in Ukraine goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X