റഷ്യയെ തുരത്താൻ ഇന്ത്യയുടെ സഹായം തേടി യുക്രൈൻ, പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് സെലെൻസ്കി
ദില്ലി: മൂന്നാം ദിവസവും രൂക്ഷമായ ആക്രമണം തുടരുന്ന റഷ്യയെ നേരിടാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് യുക്രൈന്‍. യുക്രൈന്‍ പ്രധാനമന്ത്രി വൊളോഡിമര്‍ സെലെന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച കാര്യം സെലെന്‍സ്‌കി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
റഷ്യന്‍ അധിനിവേശത്തെ യുക്രൈന്‍ ചെറുക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ഒരു ലക്ഷത്തിന് മേലെ അധിനിവേശക്കാരാണ് ഇപ്പോള്‍ ഞങ്ങളുടെ മണ്ണിലുളളത്. അവര്‍ ജനവാസ മേഖലകളിലും ആക്രമണം നടത്തുകയാണ്. ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയില്‍ യുക്രൈന് രാഷ്ട്രീയ പിന്തുണ നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു. കയ്യേറ്റക്കാരെ ഒരുമിച്ച് തടയാം എന്നാണ് സെലെന്‍സ്‌കി ട്വീറ്റ് ചെയ്തിരിക്കുന്നത്.

യുക്രൈന്‍ പ്രസിഡണ്ടുമായുളള ചര്‍ച്ച സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന പുറത്ത് വിട്ടിട്ടുണ്ട്. യുക്രൈനില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സംബന്ധിച്ച് പ്രസിഡണ്ട് സെലെന്‍സ്‌കി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സംഘര്‍ഷത്തില്‍ ജീവനും സ്വത്തുവകകള്‍ക്കും ഉണ്ടായ നാശനഷ്ടത്തില്‍ പ്രധാനമന്ത്രി അ്‌ദ്ദേഹത്തിന്റെ ദുഖം രേഖപ്പെടുത്തി. യുദ്ധം അവസാനിപ്പിച്ച് ചര്‍ച്ചയിലൂടെ സമാധാനം പുനസ്ഥാപിക്കണം എന്ന നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. സമാധാനം പുനസ്ഥാപിക്കാനുളള ഏത് ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പൂര്‍ണ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
യുക്രൈനിലുളള വിദ്യാര്‍ത്ഥികള്‍ അടക്കമുളള ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ചുളള ആശങ്കയും പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡണ്ടിനെ അറിയിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നത് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണം എന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ പുടിനും പ്രധാനമന്ത്രിയെ വിളിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയില്‍ ഇന്ത്യയുടെ പിന്തുണ തേടിയാണ് പുടിന്‍ മോഡിയെ വിളിച്ചത്. റഷ്യയ്ക്ക് എതിരെയുളള കരട് പ്രമേയത്തില്‍ ഇ്ന്ത്യ നിലപാട് എടുക്കാതെ വിട്ട് നില്‍ക്കുകയായിരുന്നു.അതിനിടെ യുക്രൈന് അമേരിക്ക സാമ്പത്തിക സഹായം പ്രഖ്യാപിക്കു. 600 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കാനാണ് അമേരിക്കയുടെ തീരുമാനം. ഇതില്‍ 250 മില്യണ്‍ ഡോളറിന്റെ സഹായം അടിയന്തരമായി യുക്രൈന് അമേരിക്ക ലഭ്യമാക്കും.












Click it and Unblock the Notifications