'ദില്ലി കലാപക്കേസിൽ ഉമർ ഖാലിദിനെ തൂക്കിലേറ്റും', ആസൂത്രിത കലാപമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര!
ദില്ലി: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഉമര്‍ ഖാലിദിനെ ദില്ലി കലാപക്കേസില്‍ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ദില്ലി പോലീസിനെ അഭിനന്ദിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത് വന്നു. ദില്ലി കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന ആരോപണം നേരിടുന്ന ബിജെപി നേതാവാണ് കപില്‍ മിശ്ര.
Recommended Video
കാറില്‍ വെച്ച് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ ആണ് കപില്‍ മിശ്രയുടെ പ്രതികരണം. കപില്‍ മിശ്രയുടെ വാക്കുകള്‍ ഇങ്ങനെ: '' ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതില്‍ ദില്ലി പോലീസിനെ അഭിനന്ദിക്കുന്നു. ദില്ലിയില്‍ കലാപമുണ്ടാക്കാന്‍ ഉമര്‍ ഖാലിദും താഹിര്‍ ഹുസൈനും ഖാലിദ് സെയ്ഫിയും ഗൂഢാലോചന നടത്തി. അപൂര്‍വാനന്ദ, സാകിര്‍ നായിക് പോലുളള ആളുകളുടെ പങ്കും ഇതിന് പിന്നിലുണ്ട്. ഇത്തരക്കാരുടെ മുഖംമൂടികള്‍ അഴിഞ്ഞ് വീണിരിക്കുകയാണ്. മാസങ്ങളോളം ആസൂത്രണം ചെയ്ത്, തീയ്യതി തീരുമാനിച്ചാണ് ഇവര്‍ കലാപം ഉണ്ടാക്കിയത്. ആളുകളുടെ വീടുകളും കടകളും ഉള്‍പ്പെടെ തീയിട്ടു. ഉമര്‍ ഖാലിദിനേയും താഹിര്‍ ഹുസൈനേയും പോലുളള തീവ്രവാദികളെ ആളുകളെ കൂട്ടക്കൊല ചെയ്ത കുറ്റത്തിന് തൂക്കിലേറ്റപ്പെടുമെന്നും ജീവപര്യന്തം ശിക്ഷിക്കപ്പെടുമെന്നും തനിക്ക് വിശ്വാസമുണ്ട്. അതുവരെ ദില്ലിയിലെ ജനം നീതിക്ക് വേണ്ടി കാത്തിരിക്കും''. 2020 ഫെബ്രുവരിയില്‍ ദില്ലിയില്‍ നടന്ന കലാപം മുംബൈയില്‍ നടന്ന 26/11 ഭീകരാക്രമണത്തിന് സമാനമാണെന്ന് കപില്‍ മിശ്ര പറഞ്ഞു.

ദില്ലി കലാപത്തിന് ചുക്കാന്‍ പിടിച്ചു എന്നാരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ഉമര്‍ ഖാലിദിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ആയിരുന്നു അറസ്റ്റ്. അതേസമയം ഉമര്‍ ഖാലിദിന്റെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ദില്ലി പോലീസ് രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നു എന്നാണ് സിപിഎം അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേത് അടക്കം പേരുകള്‍ ദില്ലി പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം ദില്ലി കലാപത്തിന് മുന്‍പ് കടുത്ത വിദ്വേഷ പ്രസംഗം നടത്തി വിവാദത്തിലായ കപില്‍ മിശ്രയെ പോലുളള ബിജെപി നേതാക്കളെ ദില്ലി പോലീസ് തൊടുന്നില്ലെന്നും ആക്ഷേപമുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications