ബിഎസ്പി എംഎല്‍എയുടെ കൊലപാതകം; സാക്ഷിയെ കൊന്നയാളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി യുപി പൊലീസ്
വിജയ് ചൗധരി അടക്കം ആറ് പേരായിരുന്നു ഉമേഷ് പാലിനെ കൊലപ്പെടുത്തിയിരുന്നത്. ഉമേഷ് പാലിന്റെ രണ്ട് അംഗരക്ഷകരും കൊല്ലപ്പെട്ടിരുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ മാസം ബി എസ് പി എം എല്‍ എ രാജു പാലിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി ഉത്തര്‍പ്രദേശ് പൊലീസ്. കൗന്തിയാര പൊലീസ് സ്റ്റേഷന് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത് എന്ന് പ്രയാഗ് രാജ് പൊലീസ് കമ്മീഷണര്‍ രമിത് ശര്‍മ്മ പറഞ്ഞു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന വിജയ് ചൗധരി എന്ന ഉസ്മാന്‍ ആണ് കൊല്ലപ്പെട്ടത്. 2005 ഫെബ്രുവരി 24 ന് ആയിരുന്നു ബഹുജന്‍ സമാജ് പാര്‍ട്ടി എം എല്‍ എ രാജു പാലിനെ കൊലപ്പെടുത്തിയത്. ഈ കേസിലെ കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാല്‍.
ഇക്കഴിഞ്ഞ ഫെബ്രുവരി 24 ന് ആണ് ഉമേഷ് പാല്‍ സ്വന്തം വീടിന് മുന്നില്‍ വെച്ച് വെടിയേറ്റ് കൊലപ്പെട്ടത്. വിജയ് ചൗധരി അടക്കം ആറ് പേരായിരുന്നു കേസിലെ പ്രതികള്‍. ഉമേഷ് പാലിനെ ആറംഗ സംഘം വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ഉമേഷ് പാലിന്റെ രണ്ട് പൊലീസ് അംഗരക്ഷകരും പിന്നീട് മരിച്ചിരുന്നു. ഉമേഷ് പാല്‍ കൊലക്കേസിനെ ചൊല്ലി സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications