Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏക സിവില്‍ കോഡ് ജൂലൈയില്‍; അമിത് ഷാ നിര്‍ദേശിച്ചു... നടപടികള്‍ ത്വരിതപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം ഇക്കാര്യത്തില്‍ ധാരണയായി. അടുത്ത ജൂലൈയില്‍ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചേക്കും. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ ബില്ല് പാസാക്കാനാണ് നീക്കം.

ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കുമെന്നത്. 2014 മുതല്‍ ഇവര്‍ ഇക്കാര്യം പ്രകടന പത്രികയില്‍ പറയുന്നുണ്ട്. എന്നാല്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഇതെങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ട്. രാജ്യം വീണ്ടും പൊതുതിരഞ്ഞെടുപ്പിലേക്ക് പോകവെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി ത്വരിതപ്പെടുത്തുന്നത്.

a

കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തില്‍ നിയമ മന്ത്രി കിരണ്‍ റിജിജു, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. ബില്ല് ജൂലൈയില്‍ തയ്യാറാക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുമായും ചര്‍ച്ച ചെയ്ത ശേഷം ഏകസിവില്‍കോഡ് നടപ്പാക്കാന്‍ ബിജെപി ഒരുക്കമാണെന്ന് കഴിഞ്ഞ വര്‍ഷം അമിത് ഷാ പറഞ്ഞിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. ഈ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി ഏകസിവില്‍കോഡ് കൊണ്ടുവരാനാണത്രെ ആലോചന.

21ാം നിയമ കമ്മീഷന്‍ ഏകസിവില്‍കോഡ് ആവശ്യമില്ല എന്ന സമീപമാനാണ് സ്വീകരിച്ചത്. എല്ലാ വിഭാഗവുമായും വിശദമായ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ ആവശ്യമാണ് എന്നാണ് നിര്‍ദേശിച്ചതെന്ന് കമ്മീഷന്‍ അംഗം ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥകളും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ലമെന്റില്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ വലിയ തടസങ്ങളുണ്ടാകില്ല.

ഏക സിവില്‍ കോഡ് വന്നാല്‍ എന്താണ് മാറ്റം

അതേസമയം, 22ാം നിയമ കമ്മീഷന്‍ ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നുമാണ് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു നേരത്തെ പറഞ്ഞത്. കഴിഞ്ഞ മാസം വിഷയം സുപ്രീംകോടതിയിലും എത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുകൂലമാണ് എന്നായിരുന്നു തുഷാര്‍ മേത്ത ബോധിപ്പിച്ചത്. എന്നാല്‍ ഇത് പാര്‍ലമെന്റ് നടപടികളില്‍പ്പെട്ടതാണെന്നും അദ്ദേഹം ബോധിപ്പിച്ചു.

22ാം നിയമ കമ്മീഷന്റെ അധ്യക്ഷന്‍ കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് റിതുരാജ് അശ്വതിയാണ്. ഹിജാബ് നിരോധന ഉത്തരവ് ശരിവച്ചത് ഇദ്ദേഹം അധ്യക്ഷനായ ബെഞ്ചാണ്. ജസ്റ്റിസ് കെടി ശങ്കരന്‍ നിയമ കമ്മീഷന്‍ അംഗമാണ്. 2009ല്‍ കേരള ഹൈക്കോടതിയില്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട വിവാദം പരിശോധിച്ചത് ഇദ്ദേഹമായിരുന്നു.

ഏകസിവില്‍കോഡ് നിലവില്‍ വന്നാല്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമമായിരിക്കും. ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ എല്ലവര്‍ക്കും ഒന്നാണ്. എന്നാല്‍ വ്യക്തി നിയമങ്ങളില്‍ വ്യത്യാസമുണ്ട്. വിവാഹം, സ്വത്തവകാശം, വിവാഹ മോചനം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തിയുടെ മതപരമായ നിയമങ്ങള്‍ കൂടി ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. ഏകസിവില്‍ കോഡ് വന്നാല്‍ അതുണ്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+