ബജറ്റ് 2022: എല്‍ഐസി സ്വകാര്യവല്‍ക്കരണം ഉടനെന്ന് ധനമന്ത്രി; രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണം
ന്യൂദല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എല്‍ ഐ സി) സ്വകാര്യവല്‍ക്കരണം ഉടന്‍ പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. 2022-23 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പാര്‍ലമെന്റിലായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ലൈഫ് ഇന്‍ഷുറന്‍സ് ഭീമന്റെ സ്വകാര്യവല്‍ക്കരണം രാജ്യത്തെ ഏറ്റവും വലിയ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂനപക്ഷ ഓഹരി പൊതുജനങ്ങള്‍ക്ക് വിറ്റ് 12 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യനമായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് എല്‍ ഐ സി സ്വകാര്യവല്‍ക്കരണത്തിലൂടെ നടത്തിയത്.
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്യൂറന്‍സ് കമ്പനിയാണ് എല്‍ ഐ സി. സുപ്രധാനമല്ലാത്ത മേഖലകളിലെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുകയോ പൂട്ടുകയോ ചെയ്യുന്നതിനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്താന്‍ നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്തിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.

അമിതാഭ് കാന്ത് സമിതിയുടെ ശുപാര്‍ശയെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് എല്‍ ഐ സി സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുള്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബി എസ് എന്‍ എല്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളും തിരുവനന്തപുരം വിമാനത്തവളമടക്കമുള്ളവയും കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചിരുന്നു.
അതേസമയം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ശക്തമായി തുടരുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചാ നിരക്കാണ് രാജ്യം ലക്ഷ്യമിടുന്നത്. പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം സജ്ജമാണെന്ന് പറഞ്ഞായിരുന്നു ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. ഡിജിറ്റല്‍ എക്കോണമി സമ്പത്തിക മേഖലയെ കരുത്തുറ്റതാക്കിയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ നൂറാം സ്വതന്ത്ര വര്‍ഷത്തില്‍ അടിത്തറയിടുന്ന ബജറ്റാണിതെന്നു നിര്‍മലാ സീതാരാമന് പറഞ്ഞു.
റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി ഏഴു മേലകളില്‍ ദ്രുത വികസനം ലക്ഷ്യമിടുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. 2022-23ല്‍ 25,000 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുമെന്നും പ്രഖ്യാപനമുണ്ട്. മലയോര റോഡ് വികസനത്തിനായി പര്‍വത് മാല പദ്ധതി ആവിഷ്കരിക്കും. ജൈവ കൃഷിക്ക് ഊന്നല്‍ നല്‍കും. ഇത് സംബന്ധിച്ച പദ്ധതികള്‍ രൂപീകരിക്കും. താങ്ങുവില ഇനത്തില്‍ 2.7 ലക്ഷം കോടി രൂപ കര്‍ഷകര്‍കരുടെ അക്കൗണ്ടില്‍ നല്‍കും. ചെറുകിട നാമമാത്ര യൂണിറ്റുകള്‍ക്ക് രണ്ടു ലക്ഷം രൂപ അധിക വായ്പയായി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications