ബജറ്റ് 2024: ഷിപ്പിങ് ഓഹരികളില്‍ വന്‍ കുതിപ്പ്, കേന്ദ്ര ബജറ്റില്‍ പ്രതീക്ഷ വെച്ച് ഷിപ്പിംഗ് മേഖല
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ ഓഹരികള്‍ക്ക് കുതിപ്പ്. ഗാര്ഡന് റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സിന്റെ ഓഹരികള്‍ അഞ്ച് ശതമാനം നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് കമ്പനികളുമായുള്ള സഹകരണമാണ് അവര്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്. മെര്ലിന്ഹോക്ക് എയറോസ്പേസ്, കെല്‍ട്രോണ്‍ എന്നിവരുമായിട്ടാണ് ജിആര്‍എസ്ഇ കൈകോര്‍ത്തിരിക്കുന്നത്.
നാവികസേന കപ്പലുകളില്‍ കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതും കരുത്തേറിയതുമായ കമ്പോസിറ്റ് വാതിലുകളും, ഹാച്ചുകളും നിര്‍മിക്കുന്നതിന് വേണ്ടിയാണ് ജിആര്‍എസ്ഇ മെര്ലിന്ഹോക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക.

ഭാവിയിലേക്ക് ആവശ്യമായ സാങ്കേതികവിദ്യ വികസനത്തിനും, സമുദ്രത്തിനടിയിലെ നിരീക്ഷണത്തിനും വേണ്ടിയുള്ള നൂതന കാര്യങ്ങളും വികസിപ്പിച്ചെടുക്കുന്നതിനാണ് കെല്‍ട്രോണിന്റെ സഹകരണം ഉപകാരപ്പെടുക. പ്രധാനമായും സ്വയം പര്യാപ്തതയാണ് ജിആര്‍എസ്ഇ ലക്ഷ്യമിടുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിപണി നിരക്കില്‍ 4.4 ശതമാനം ഉയരത്തിലാണ് ജിഎആര്എസ്ഇ ഓഹരികള്‍ വ്യാപാരം ചെയ്തിരുന്നത്. 2565 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഒരു വര്‍ഷത്തിനിടെ 194 ശതമാനം കുതിപ്പാണ് ഇവരുടെ ഓഹരികള്‍ സ്വന്തമാക്കിയത്. 2024ല്‍ തന്നെ നിക്ഷേപകര്‍ക്ക് മൂന്നിരട്ടിയായിട്ടാണ് ലാഭ വിഹിതം വര്‍ധിച്ചത്.
കഴിഞ്ഞ 12 മാസത്തിനിടെ മാത്രം 322 ശതമാനമാണ് നേട്ടമണ്ടാക്കിയത്. നിഫ്റ്റിയിലെ തന്നെ വലിയ നേട്ടങ്ങളിലൊന്നാണിത്. അതേസമയം ഇന്ന് നേട്ടമുണ്ടാക്കിയ ഷിപ്പിംഗ് ഓഹരികളില്‍ ജിആര്‍എസ്ഇ മാത്രമല്ല ഉള്ളത്.
മസഗോണ്‍ ഡോക്, ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിംഗ് കമ്പനി, കൊച്ചിന് ഷിപ്പ്യാര്ഡ്, ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യന്‍, സീമെക്, ശ്രേയസ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ്, ഗാര്‍വാരെ മറീന്‍ ഇന്‍ഡസ്ട്രീസ് എന്നിവരെല്ലാം അഞ്ച് ശതമാനം വരെ ഓഹരികളില്‍ കുതിപ്പുണ്ടാക്കി.
ജൂലായ് 23ന് കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കാനിരിക്കുന്നതിനാല്‍ അതില്‍ വലിയ പ്രഖ്യാപനം ഈ മേഖലയ്ക്കുണ്ടാവുമെന്നാണ് പ്രതീക്ഷ. ഇതാണ് ഓഹരികളില്‍ നേട്ടമുണ്ടാവാന്‍ കാരണം. മാരിടൈം വികസന ഫണ്ടിലേക്ക് 15000 കോടിക്കും 20000 കോടിക്കും ഇടയിലുള്ള തുക വകയിരുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇത്രയും വലിയ തുക വകയിരുത്തിയാല്‍ വന്‍ കുതിപ്പ് തന്നെ ഷിപ്പിംഗ് മേഖലയ്ക്കുണ്ടാവും. വലിയ വികസനത്തിനും ഇത് വഴിയൊരുക്കും. ബാങ്ക് ക്രെഡിറ്റ്, വിദേശ നിക്ഷേപം പോലുള്ളവയും ഈ മേഖലയിലേക്ക് എത്തും. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്.
കേന്ദ്ര ബജറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് നാളെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിക്കുക. ഇത് നിര്‍മലയുടെ ഏഴാമത് ബജറ്റ് അവതരണമാണ്. ഇത്രയും ബജറ്റ് തുടര്‍ച്ചയായ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി ഇതോടെ നിര്‍മല മാറിയിരിക്കുകയാണ്.
മൊറാര്‍ജി ദേശായിക്കായിരുന്നു നേരത്തെ ഈ റെക്കോര്‍ഡുണ്ടായിരുന്നത്. ആറ് തവണ അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിരുന്നു. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കും. അത് ബജറ്റിലുണ്ടാവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications