ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കും, തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങള്‍ പാസാക്കി കേന്ദ്രം
ദില്ലി: പുതിയ തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ. ആധാര്‍ കാര്‍ഡിനെ വോട്ടര്‍ ഐഡി കാര്‍ഡുമായി ബന്ധിപ്പിക്കുന്നതാണ് സുപ്രധാനപ്പെട്ട മാറ്റങ്ങളില്‍ ഒന്ന്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദേശിച്ച സുപ്രധാന പരിഷ്‌കരണമാണ് ഇത്. ഈ നിര്‍ദേശങ്ങള്‍ എല്ലാം അടങ്ങുന്ന ബില്ലിനാണ് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിനോട് ശുപാര്‍ശ ചെയ്ത കാര്യങ്ങള്‍ അടങ്ങുന്നതാണ് പരിഷ്‌കാരങ്ങള്‍. നാല് സുപ്രധാന പരിഷ്‌കരണങ്ങളാണ് തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഉണ്ടാവാന്‍ പോകുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയെ ഒന്നാകെ കരുത്തുറ്റതാക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍. ഇതിന് കേന്ദ്രം അനുമതി നല്‍കിയതോടെ അടുത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് നടപ്പാക്കും.
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
വോട്ടിംഗ് രീതി കൂടുതല്‍ മികച്ചതാക്കാന്‍ ഇപ്പോഴത്തെ നിയമങ്ങള്‍ക്ക് സാധിക്കും. അതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരങ്ങളും കൂടുതല്‍ കരുത്തും നല്‍കും. ഒപ്പം കള്ള വോട്ട് പിടിക്കാനും വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചുള്ള വോട്ടിംഗ് കണ്ടെത്താനും എളുപ്പം സാധിക്കും. കേരളവും ബംഗാളും അടക്കമുള്ള ഇടങ്ങളില്‍ പുതിയ നിയമങ്ങള്‍ വലിയ മാറ്റം കൊണ്ടുവരും. നേരത്തെ പാന്‍ ആധാര്‍ ബന്ധിപ്പിക്കല്‍ സര്‍ക്കാര്‍ കൊണ്ടുന്നതാണ്. അതുപോലെ ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍കരുതുന്നത്. അതേസമയം ഇത് നിര്‍ബന്ധമായും ചെയ്യേണ്ടതാണ് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല.
അതേസമയം വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും നിര്‍ബന്ധമായും ബന്ധിപ്പിക്കേണ്ടി വരും. ഇത് സ്വകാര്യ നിയമത്തിന്റെ പരിധിയില്‍ വരില്ല. പുതിയ നിയമങ്ങള്‍ പരീക്ഷണാര്‍ത്ഥത്തില്‍ നടപ്പാക്കി നോക്കിയിട്ടുണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് വന്‍ വിജയമായിരുന്നു. ഇതിലൂടെ കൃത്രിമത്വവും, ഒരേപേര് ആവര്‍ത്തിച്ച് വരുന്നതും അടക്കമുള്ള കാര്യങ്ങളും ഇല്ലാതാക്കാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ കരുത്തുറ്റതാക്കാനും സാധിക്കും. തിരഞ്ഞെടുപ്പ് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഒരു വര്‍ഷം കൂടുതല്‍ അവസരങ്ങള്‍ നല്‍കും. കന്നി വോട്ട് ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഒരു വര്‍ഷം നാല് തവണ ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
ഇതിനായി വ്യത്യസ്ത സമയങ്ങളില്‍ അവസരമുണ്ടായിരിക്കും. നിലവില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പേര് ചേര്‍ക്കാന്‍ സാധിക്കാത്തത്. അതില്‍ സാധിക്കാതെ വന്നാല്‍ അതോടെ വോട്ട് ചെയ്യാനുള്ള അവസരം വരെ നഷ്ടമാകും. ഇത് വോട്ടിംഗ് പ്രക്രിയയെ ദുര്‍ബലമാക്കുന്നതായിരുന്നു.അവര്‍ക്ക് പിന്നെയും അഞ്ച് വര്‍ഷം വരെ വോട്ട് ചെയ്യാനായി കാത്തിരിക്കേണ്ട അവസ്ഥ വരുമായിരുന്നു. നേരത്തെ നല്‍കിയ നിര്‍ദേശങ്ങളില്‍ പെയ്ഡ് ന്യൂസ് കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒപ്പം വ്യാജ സത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് ശിക്ഷാ കാലാവധി വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. രണ്ട് വര്‍ഷം വരെ തടവ് നല്‍കാനായിരുന്നു ശുപാര്‍ശ.ഈ വര്‍ഷം ജൂണില്‍ നിയമ മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചിരുന്നു. അടിയന്തരമായി തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നായിരുന്നു അഭ്യര്‍ഥന.
കന്നി വോട്ടര്‍മാര്‍ക്കുള്ള അവസരം വര്‍ധിപ്പിച്ചത് വലിയ വിപ്ലവകരമായ മാറ്റം കൂടിയാണ്. അതേസമയം നാല്‍പ്പതോളം തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഇതുവരെ അതൊന്നും സര്‍ക്കാര്‍ അനുമതി നല്‍കാത്തവയാണ്. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ അഞ്ചോളം സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശും പഞ്ചാബുമെല്ലാം അതില്‍ വരും. ഈ തിരഞ്ഞെടുപ്പിലായിരിക്കും പുതിയ നിയമം നടപ്പാക്കുക. നിരവധി സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വേറെയും അടുത്ത വര്‍ഷമുണ്ട്.
സര്‍വീസ് ഓഫീസര്‍മാര്‍ക്ക് നിയമം ജെന്‍ഡര്‍ ന്യൂട്രലാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍വീസ് ഓഫീസറുടെ ഭര്‍ത്താവിനും ഇനി വോട്ട് ചെയ്യാം. നിലവില്‍ ഇത് പുരുഷന്‍ ഓഫീസറുടെ ഭാര്യക്ക് മാത്രം ചെയ്യാവുന്ന കാര്യമായിരുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ഏത് കെട്ടിടവും തിരഞ്ഞെടുപ്പ് കമ്മീഷന് ഉപയോഗിക്കാനുള്ള അധികാരവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സ്‌കൂളുകളും ചില സുപ്രധാന ഓഫീസുകളും തിരഞ്ഞെടുപ്പ് നടത്തുന്നതിനായി എടുക്കുന്നതില്‍ എതിര്‍പ്പുകളുണ്ട്. ഇതിനെയെല്ലാം മറികടക്കാനാണ് സര്‍ക്കാര്‍ ഇസിക്ക് അനുമതി നല്‍കിയത്. ഈ പരിഷ്‌കരണങ്ങളെല്ലാം അടങ്ങിയ ബില്‍ ഈ ശൈത്യകാല സമ്മേളനത്തില്‍ തന്നെ സഭയില്‍ കൊണ്ടുവന്ന് കേന്ദ്രം പാസാക്കും.
സുഹൃത്തുക്കള്‍ സിനിമയില്‍ നിന്ന് അവഗണിച്ചു, ചാരിറ്റി പണം വാങ്ങാറില്ല, ബാധ്യതയുണ്ടെന്ന് സീമ ജി നായര്‍