Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോണ്‍ഗ്രസ് ഭ്രാന്തിന്റെ പാതയില്‍, മാപ്പ് പറയേണ്ടത് ഹൈക്കമാന്റ്'; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത്ഷാ

ന്യൂഡല്‍ഹി: പഞ്ചാബിലെ തെരഞ്ഞെടുപ്പ് പരിപാടിക്ക് പോകുന്നതിനിടെ പ്രധാനമന്ത്രിയുടെ വാഹനം ഫ്‌ലൈ ഓവറില്‍ കുടുങ്ങി അദ്ദേഹം പരിപാടി റദ്ദാക്കി തിരിച്ച്‌പോയ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വന്‍ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് അമിത്ഷാ വ്യക്തമാക്കി.

കൂടാതെ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. സുരക്ഷാ ലംഘനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. പഞ്ചാബ് സര്‍ക്കാരിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഇത് കോണ്‍ഗ്രസ് ഉണ്ടാക്കിയ സംഭവമാണ്. അത്‌കൊണ്ട് തന്നെ പഴയ പാര്‍ട്ടിയുടെ ഹൈക്കമാന്റ് തന്നെ മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

1

ഇന്ന് പഞ്ചാബില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ സംഭവങ്ങള്‍ ഈ പാര്‍ട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവര്‍ത്തിച്ചുള്ള തിരസ്‌കരണങ്ങള്‍ അവരെ ഭ്രാന്തിന്റെ പാതയിലേക്ക് നയിച്ചുവെന്നും ചെയ്ത സംഭവങ്ങളോട് കോണ്‍ഗ്രസിന്റെ ഉന്നതര്‍ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കുറിച്ചു. പഞ്ചാബിലെ തെരഞ്ഞെടുപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നതറിഞ്ഞ് പ്രതിഷേധക്കാര്‍ ഫ്ലൈ ഓവര്‍ പാലത്തില്‍ പ്രതിഷേധിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. 20 മിനിറ്റോളമാണ് പ്രധാനമന്ത്രിക്ക് ബ്ലോക്കില്‍ അകപ്പെടേണ്ടി വന്നിരുന്നത്. തുടര്‍ന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് പൊതു പരിപാടി ഒഴിവാക്കുകയായിരുന്നു. വന്‍ സുരക്ഷാ പിഴവാണെന്നാണ് കേന്ദ്ര മന്ത്രാലയം സംഭവത്തെ കുറിച്ച് പറഞ്ഞത്. സംഭവം കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും ബിജെപി ഭരിക്കുന്ന കേന്ദ്രവുമായും തര്‍ക്കത്തിലെത്തുകയായിരുന്നു. പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രധാനമന്ത്രി മോദി ബട്ടിന്‍ഡയിലെ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു. സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നതില്‍ പരാജയപ്പെട്ടതിന് കോണ്‍ഗ്രസ് സര്‍ക്കാരിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടത്തുകയും ചെയ്തു.

2

പ്രധാനമന്ത്രി 15-20 മിനിറ്റോളമാണ് ഫ്‌ളൈഓവറില്‍ കുടുങ്ങി. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യാനിരുന്ന ഫിറോസ്പൂരില്‍, ചില കാരണങ്ങളാല്‍ പ്രധാനമന്ത്രി തന്റെ സന്ദര്‍ശനം റദ്ദാക്കിയതായി കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ വേദിയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി ഇന്നലെ രാവിലെയാണ് ബതിന്ഡയില്‍ വിമാനമിറങ്ങിയത്. അദ്ദേഹത്തെ ഹെലികോപ്റ്ററിലായിരുന്നു പതുപരിപാടി നടക്കുന്നിടത്തേക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ മഴയും മോശം കാഴ്ചയും കാരണം കാലാവസ്ഥ മാറുന്നതിനായി അദ്ദേഹം ഏകദേശം 20 മിനിറ്റ് കാത്തിരിക്കുകയായിരുന്നു.

3

എന്നാല്‍ കാലാവസ്ഥ പ്രതിരോധമായി തന്നെ തുടര്‍ന്നപ്പോള്‍ റോഡ് വഴി ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം സ്ഥലത്തെത്തുമ്പോഴേക്കും രണ്ട് മണിക്കൂറിലധികം സമയമെടുക്കുകയും ചെയ്യും. ഡിജിപി പഞ്ചാബ് പോലീസിന്റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷം അദ്ദേഹം റോഡ് മാര്‍ഗം യാത്ര തുടരുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നാ ആഭ്യന്ത്ര മന്ത്രാലയം നല്‍കിയ വിശദീകരണം. നടപടിക്രമം അനുസരിച്ച് പ്രധാനമന്ത്രിയുടെ സുരക്ഷക്കാവശ്മായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യേണ്ടതുമാണ്. റോഡ് വഴിയുള്ള ഏതൊരു ചലനവും സുരക്ഷിതമാക്കാന്‍ പഞ്ചാബ് ഗവണ്‍മെന്റിന് അധിക സുരക്ഷ സേനയെ വിന്യസിക്കേണ്ടതുമുണ്ട്. അത് വ്യക്തമായി വിന്യസിച്ചിട്ടില്ലാത്തതാണ് ഈ സുരക്ഷാ വീഴ്ചയ്ക്ക് കാരണം. തുടര്‍ന്ന് ബതിന്‍ഡ വിമാനത്താവളത്തിലേക്ക് പ്രധാനമന്ത്രി മടങ്ങുകയായിരുന്നുവെന്ന് അഭിയന്തര മന്ത്രാലയം അറിയിച്ചു.

4

ഉത്തരവാദിത്തം നിശ്ചയിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട പഞ്ചാബ് സര്‍ക്കാരിനോട് ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ ട്വിറ്ററിലൂടെ ആഞ്ഞടിച്ചു. പഞ്ചാബിന് ആയിരക്കണക്കിന് കോടിയുടെ വികസന പദ്ധതികള്‍ ആരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തടസ്സപ്പെട്ടതില്‍ ദുഃഖമുണ്ടെന്നും റാലിയില്‍ ആളുകള്‍ പങ്കെടുക്കുന്നത് തടയാന്‍ സംസ്ഥാന പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും വിഷയം സംസാരിക്കാനോ പരിഹരിക്കാനോ ഫോണില്‍ ബന്ധപ്പെടാന്‍ മുഖ്യമന്ത്രി ചന്നി വിസമ്മതിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

5

ഏകദേശം 20 മിനിറ്റോളമാണ് പ്രധാനമന്ത്രി പാലത്തിന് മുകളില്‍ കുടുങ്ങിയത്. പ്രധാനമന്ത്രിക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുമ്പോള്‍ ആവശ്യമായ ബാക്കപ്പ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സുരക്ഷാ ആവശ്യകതകള്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിച്ചതായി കേന്ദ്രം ആരോപിച്ചു. സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ബിജെരപി ഉന്നയിക്കുന്നത്. കോണ്‍ഗ്രസിന്റെ കൊലപാതക ഗൂഢാലോചന പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. കോണ്‍ഗ്രസ് 'ഭ്രാന്തിന്റെ പാതയിലാണ്' എന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രിയെ ദ്രോഹിക്കാന്‍ ബോധപൂര്‍വമായ ഗൂഢാലോചന നടത്തിയെന്ന ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. സുരക്ഷാ ലംഘനത്തെ കോണ്‍ഗ്രസ് നിര്‍മ്മിത സംഭവം എന്നും അദ്ദേഹം വിശേഷിപ്പിച്ചു.മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി ഖേദം പ്രകടിപ്പിച്ചെങ്കിലും സുരക്ഷാ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നന്നും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ ഞാന്‍ എന്റെ ജീവന്‍ ത്യജിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു പക്ഷേ അദ്ദേഹത്തിന് അപകടമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് കര്‍ഷക സമരക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

6

പുതിയ നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം ഒരു വര്‍ഷത്തോളം നീണ്ടുനിന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയത്. എന്നാല്‍ വിളകള്‍ക്ക് താങ്ങുവില എന്ന ബില്‍ കൊണ്ടുവരുന്നത് വരെ ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിഷേധ ക്യാമ്പുകള്‍ കര്‍ഷകര്‍ ഉപേക്ഷിച്ചിരുന്നില്ല. പ്രധാനമന്ത്രിയുടെ യാത്രാ പദ്ധതികളെക്കുറിച്ച് പഞ്ചാബ് സര്‍ക്കാരിനും പോലീസിനും മതിയായ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ അദ്ദേഹം ഭട്ടിന്‍ഡ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.

Recommended Video

cmsvideo
    പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ
    7

    പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹത്തിന് എത്തിചേരാനായില്ലെന്ന് മുഖ്യമന്ത്രി ചന്നി അപലപിച്ചു. ഇന്നലെ സംഭവിച്ചത് സ്വീകാര്യമല്ല, ഫിറോസ്പൂരില്‍ ബിജെപിയുടെ രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സുരക്ഷിതമായ ഒരു വഴി ഉറപ്പാക്കണമെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.എന്നാല്‍, തന്റെ യാത്ര വെട്ടിച്ചുരുക്കിയതില്‍ പ്രധാനമന്ത്രിക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ മറ്റുള്ളവരും തിരിച്ചടിച്ചു. 70,000 കസേരകള്‍ ക്രമീകരിച്ചിരുന്നുവെന്നും എന്നാല്‍ 700 ആളുകള്‍ മാത്രമേ എത്തിയിട്ടുള്ളൂവെന്നും താന്‍ എന്തുചെയ്യുമെന്നുംചാന്നി ചോദിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+