13 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കൂട്ടുനിന്നത് സഹോദരി; കാരണം ഞെട്ടിപ്പിക്കുന്നത്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ 13 വയസുകാരിയെ നാല് പേര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരിക്കും പങ്കുള്ളതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയുടെ സഹായത്തോടെയാണ് കൊലപാതകം നടന്നത് എന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കരിമ്പ് തോട്ടത്തില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ നാല് പേര്‍ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൂത്ത സഹോദരി, കുറ്റകൃത്യം നടക്കുമ്പോള്‍ കാവല്‍ നിന്ന മറ്റ് രണ്ട് പുരുഷന്മാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ലഖിംപൂര്‍ ഖേരി ജില്ല പോലീസ് സൂപ്രണ്ട് സഞ്ജീവ് സുമന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

18നും 19നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. പെണ്‍കുട്ടിയിയുടെ മൂത്ത സഹോദരിക്ക് പ്രതികളായ നാലുപേരുമായി അവിഹിത ബന്ധമുണ്ടെന്ന് അടുത്തിടെ ഇളയ പെണ്‍കുട്ടി മനസ്സിലാക്കിയിരുന്നു. ഇതിന് പിന്നാലെ പെണ്‍കൂട്ടി മൂത്തസഹോദരിയെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് സഹോദരിമാര്‍ തമ്മില്‍ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടി തന്റെ ബന്ധം അറിഞ്ഞത് മൂത്ത സഹോദരിക്ക് പെണ്‍കുട്ടിയോട് പകയുണ്ടാക്കി. സംഭവം പെണ്‍കുട്ടി മറ്റാരോടെങ്കിലും പറയുമോ എന്ന പേടിയും സഹോദരിക്കുണ്ടായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊല ചെയ്യാനുള്ള പദ്ധതി ഉണ്ടാക്കിയത്. നാല് പ്രതികളുമായി ചേര്‍ന്ന് കൊലപാതകത്തിന് ആസൂത്രണം നടത്തുകയും ചെയ്തു.
ചൊവ്വാഴ്ച, പ്രകൃതി ഭംഗി കാണാനെന്ന വ്യാജേന, മൂത്ത സഹോദരി, ഇളയ കുട്ടിയെ അടുത്തുള്ള കരിമ്പ് തോട്ടത്തിലേക്ക് കൊണ്ടുപോയി, അവിടെ രഞ്ജിത് ചൗഹാന്‍, അമര്‍ സിംഗ്, അങ്കിത്, സന്ദീപ് ചൗഹാന്‍ എന്നിങ്ങനെ നാല് പേര്‍ ചേര്‍ന്ന് പെണ്‍കൂട്ടിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.ദീപു ചൗഹാനും അര്‍ജുനും കാവല്‍ നില്‍ക്കുന്ന സമയത്ത് മൂത്ത സഹോദരി അവിടെ ഉണ്ടായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇതിലിപ്പോ ആരെ നോക്കും.... സൂപ്പർ ലുക്കുമായി അർച്ചന ശുശീലനും ലേഖ എംജി ശ്രീകുമാറും
പിന്നീട് ഗ്രാമവാസികളില്‍ ചിലരാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ കുറ്റകൃത്യത്തില്‍ പങ്കുള്ളതായി സമ്മതിച്ചതായും ചോദ്യം ചെയ്യലില്‍ സ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നു വിവരിച്ചതായും എസ്പി പറഞ്ഞു.












Click it and Unblock the Notifications