കറുത്തയാളെ വിവാഹം കഴിക്കാന്‍ താല്പര്യമില്ല; ഈ വിവാഹം മുടക്കണമെന്ന് വരനോട് പ്രതിശ്രുത വധു
ലഖ്നൗ: നമ്മള് ജീവിക്കുന്നത് വളരെ ആധുനികമായ ഒരു ലോകത്താണ്. പല കാര്യങ്ങളിലും നമ്മുടെ ചിന്താഗതി ആ തലത്തിലേക്ക് ഉയര്‍ന്നിട്ടുമുണ്ട്. എന്നാല്‍ നിറത്തിന്റെ കാര്യത്തില്‍ മാത്രം അത്തരം പ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ട്. ഉത്തര്‍പ്രദേശില്‍ നിറത്തിന്റെ പേരില്‍ ഒരു വിവാഹം തന്നെ മുടങ്ങിയിരിക്കുകയാണ്.
പ്രതിശ്രുത വരന്റെ നിറം കറുപ്പാണെന്ന കാരണത്താല്‍ വധു തന്നെയാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. കടുത്ത വംശീയത നിറഞ്ഞ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. മറ്റ് കാരണങ്ങളൊന്നും ഈ യുവതിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല. വിശദമായ വിവരങ്ങളിലേക്ക്....

വംശീയ ഇന്ന് ഇന്ത്യയില്‍ അടക്കം എല്ലായിടത്തും നിറഞ്ഞ് നില്ക്കുന്ന ഒന്നാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ യുവതി പിന്മാറിയിരിക്കുന്നത്. കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണെന്ന് നാട്ടുകാരും, സോഷ്യല്‍ മീഡിയയും പറയുന്നു. ഈ യുഗത്തിലും ഇങ്ങനെയൊക്കെ ചെയ്യുന്നവരുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്നാല്‍ വരന്റെ കറുത്ത നിറം മാത്രമാണ് യുവതിക്ക് വിവാഹത്തില്‍ നിന്ന് പിന്മാറാന് കാരണമായിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. ഇവിടെ നിന്നുള്ള യുവതി വിവാഹം കഴിക്കാന്‍ തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു. കുടുംബാംഗങ്ങള്‍ ചേര്‍ന്നായിരുന്നു വിവാഹം ഉറപ്പിച്ചത്. എന്നാല്‍ വരന്റെ കറുത്ത നിറം കണ്ടതോടെ വധു ആകെ ദേഷ്യപ്പെടുകയായിരുന്നു. ഈ വിവാഹം എന്ത് വന്നാലും നടക്കില്ലെന്ന നിലപാടെടുക്കുകയായിരുന്നു അവര്‍. ദില്ലിയിലെ നിഹാല്‍ വിഹാറില്‍ നിന്നുള്ള ദുര്‍ഗ പ്രസാദും ബറേലിയിലെ യുവതിയും തമ്മിലായിരുന്നു വിവാഹം കഴിക്കാനിരുന്നത്.

യുവാവിനെ പോലും ഞെട്ടിച്ച് കൊണ്ടാണ് പ്രതിശ്രുത വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. അത് മാത്രമല്ല, പിന്മാറാനുള്ള കാരണം കൂടി കേട്ടപ്പോള്‍ യുവാവ് ആകെ നിരാശനായിരിക്കുകയാണ്. ബറേലിയിലെ യുവതിയുമായുള്ള വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കിയതാണെന്ന് ദുര്‍ഗ പ്രസാദിന്റെ കുടുംബം പറയുന്നു. ഇനി താലികെട്ടാന്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. എന്നാല്‍ യുവതിയുടെ വീട്ടില്‍ എത്തിയ ദുര്‍ഗ പ്രസാദ് പ്രതിശ്രുത വധുവിന്റെ വാക്കുകള്‍ കേട്ട് ആകെ തകര്‍ന്ന് പോവുകയായിരുന്നു.

ദുര്‍ഗപ്രസാദ് ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ ബേബി ഷവറിന് പങ്കെടുക്കാന്‍ അടുത്തിടെ എത്തിയിരുന്നു. ഈ സമയത്താണ് യുവതി ഇയാളോട് സ്വകാര്യമായി തന്റെ ഇഷ്ടങ്ങള്‍ അറിയിച്ചത്. യുവതി പറഞ്ഞ കാര്യങ്ങള്‍ കേട്ട് ദുര്‍ഗ ആകെ ഞെട്ടിപ്പോവുകയായിരുന്നു. വിദ്യാഭ്യാസമില്ലാത്തവനെന്ന് യുവതി ഇയാളെ വിളിച്ചു. ഒട്ടും സുന്ദരനല്ലെന്ന് അധിക്ഷേപിക്കുകയും ചെയ്തു. ഇയാളുടെ നിറം കറുത്തതാണെന്ന് പറഞ്ഞ് പരിഹാസവും നടത്തി. വിവാഹം കഴിക്കാന്‍ പോകുന്ന യുവതിയുടെ വീട്ടിലെത്തിയ ദുര്‍ഗപ്രസാദ് ആകെ നാണംകെട്ടാണ് മടങ്ങിപ്പോയത്.

നിങ്ങളെ പോലൊരു കറുത്തയാളെ ഞാന്‍ വിവാഹം ചെയ്താല്‍ സുഹൃത്തുക്കളെ തന്നെ പരിഹസിക്കുമെന്നായിരുന്നു യുവതിയുടെ മറുപടി. അത് മാത്രമല്ല, ഈ വിവാഹം മുടക്കിയത് താനാണെന്ന ചീത്തപ്പേര് സ്വന്തമാക്കാന്‍ ആഗ്രഹമില്ലെന്നും, ദുര്‍ഗപ്രസാദ് തന്നെ ഇത് മുടക്കണമെന്നും യുവതി പറഞ്ഞു. വിവാഹം നടക്കുന്നതിന് മുമ്പ് തന്നെ ഓടിപ്പോകാനും യുവതി ദുര്‍ഗ പ്രസാദിനെ ഭീഷണിപ്പെടുത്തി. നിങ്ങള്‍ തന്നെ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നായിരുന്നു ആവശ്യം.

അതേസമയം ഇങ്ങനൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്ന് ഒടുവില്‍ ദുര്‍ഗപ്രസാദ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വലിയ പ്രശ്നങ്ങളാണ് ഇതേ തുടര്‍ന്നുണ്ടായത്. യുവതിയുടെ കുടുംബത്തെ ഇതാകെ രോഷാകുലരാക്കി. യുവതി പറഞ്ഞ കാര്യങ്ങള്‍ ഇവര്‍ അറിയില്ലായിരുന്നു. ഈ വിഷയം നിയമപരമായി കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പും യുവതിയുടെ കുടുംബം നല്കി. ഇവര്‍ ദുര്‍ഗപ്രസാദിന്റെ കുടുംബത്തെ ധര്മശാലയിലെത്തിച്ച് മര്‍ദിച്ചുവെന്നാണ് ആരോപണം. കേസ് കോടതിയുടെ പരിഗണനയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications