Get Updates
Get notified of breaking news, exclusive insights, and must-see stories!

''ശ്രീരാമന് ടെന്റിൽ കഴിയേണ്ടി വന്നില്ലേ..'' അഖിലേഷ് യാദവിനോട് ചോദിക്കണമെന്ന് അമിത് ഷാ

അയോധ്യ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് റാലിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ലക്ഷ്യമിട്ട് അയോധ്യ വിഷയം ഉയര്‍ത്തി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. എന്തുകൊണ്ടാണ് അഖിലേഷ് യാദവിന്റെ പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ അധികാരത്തിലിരിക്കുമ്പോള്‍ ശ്രീരാമന് വര്‍ഷങ്ങളോളം ടെന്റിനുളളില്‍ കഴിയേണ്ടി വന്നത് എന്ന് അദ്ദേഹത്തോട് ജനം ചോദിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

അഖിലേഷിന്റെ പാര്‍ട്ടി ഭരിക്കുമ്പോള്‍ കര്‍സേവകരെ വെടിവെച്ചതിനും അദ്ദേഹം ഉത്തരം പറയണം എന്നും അമിത് ഷാ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ പറഞ്ഞു. രാമജന്മഭൂമി-ബാബറി മസ്ജിദ് കേസ് നടക്കുമ്പോള്‍ രാമവിഗ്രഹം താല്‍ക്കാലിക ക്ഷേത്രത്തില്‍ സ്ഥാപിച്ചതിനെ ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. ബിജെപിയുടെ ജന്‍ വിശ്വാസ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

66

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തവരാണ് സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും എന്ന് അമിത് ഷാ ആരോപിച്ചു. സമാജ്വാദ് പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ഉത്തര്‍ പ്രദേശ് ഭരിച്ചിരുന്നപ്പോള്‍ വിശ്വാസത്തിന്റെ ചിഹ്നങ്ങള്‍ക്ക് ആദരവ് ലഭിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു. അയോധ്യയില്‍ കര്‍സേവകരെ വെടിവെച്ച് കൊല്ലുകയും അവരുടെ മൃതദേഹങ്ങള്‍ സരയൂ നദിയില്‍ വലിച്ചെറിയുകയും ചെയ്തത് ഓര്‍ക്കുന്നില്ലേ എന്ന് അമിത് ഷാ ചോദിച്ചു. 1990ല്‍ സമാജ്വാദി പാര്‍ട്ടി യുപി ഭരിച്ചിരുന്ന സമയത്ത് നടന്ന വെടിവെപ്പ് സൂചിപ്പിച്ചാണ് അമിത് ഷായുടെ ചോദ്യം.

പോയതിനേക്കാൾ നല്ലതാണ് വരാനിരിക്കുന്നത്, വൈറലായി മഞ്ജു വാര്യരുടെ ഫോട്ടോയും ക്യാപ്ഷനും

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഓരോ വിശ്വാസങ്ങളുടേയും മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ പരിശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. അഖിലേഷ് യാദവ് വോട്ട് ചോദിക്കാനായി ഇവിടെ വരുമ്പോള്‍ അദ്ദേഹത്തോട് ചോദിക്കണം എന്തായിരുന്നു കര്‍സേവകര്‍ ചെയ്ത കുറ്റം എന്ന്. എന്തിനാണ് നിങ്ങളുടെ സര്‍ക്കാര്‍ അവരുടെ നേര്‍ക്ക് വെടിയുതിര്‍ത്തത്. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നതിനെ എന്തിനാണ് നിങ്ങള്‍ എതിര്‍ക്കുന്നത് എന്നും അഖിലേഷ് യാദവിനോട് ചോദിക്കണമെന്ന് അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടു.

അഖിലേഷ് യാദവിന്റെ രണ്ടാം തലമുറ വന്നാലും ആര്‍ട്ടിക്കിള്‍ 370ഓ മുത്തലാഖോ തിരിച്ച് വരില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുളള തീരുമാനത്തെ സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയും ഒരുമിച്ചാണ് എതിര്‍ത്തത് എന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. എന്നാല്‍ 2019 ആഗസ്റ്റ് 5ന് പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയെന്നും അമിത് ഷാ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+