Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലേഷിന് പ്രതിരോധം തീർക്കാന്‍ യുപിയില്‍ നേരിട്ടിറങ്ങി ഷാ: പട്ടേലും നിഷാദുമായി ചർച്ച നടത്തി

ലഖ്നൗ: യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള മന്ത്രിമാരും പത്തോളം എംഎല്‍എമാരും രാജിവെച്ച് അഖിലേഷ് യാദവിന്റെ എസ്പിയിലേക്ക് കൂടേറിയത് ബി ജെ പിക്ക് വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പിന്നോക്ക വിഭാഗങ്ങല്‍ യോഗി ആദിത്യനാഥ് സർക്കാരിനാല്‍ വഞ്ചിക്കപ്പെട്ടുവെന്ന ആരോപണണം ഉയത്തിയായിരുന്നു ഇവർ പാർട്ടി വിട്ടത്. ഇത് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പ്രതിസന്ധിച്ച് സൃഷ്ടിച്ചേക്കുമെന്ന വിലയിരുത്തലുകളും ശക്തമാണ്.

അതുകൊണ്ട് തന്നെ ഏത് വിധേനയും പിന്നോക്ക വിഭാഗങ്ങളെ ഒപ്പം നിർത്താനായി തീവ്ര ശ്രമങ്ങളാണ് ബി ജെ പി നടത്തുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് ഈ നീക്കവുമായി ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് എത്തിയ അമിത് ഷാ ഒബിസി സംഘടനകളും എൻഡിഎ സഖ്യകക്ഷികളുമായ അപ്നാ ദൾ, നിഷാദ് പാർട്ടിയുമായും ചർച്ച നടത്തുകയും ചെയ്തു.

ബി ജെ പി ദേശീയ അധ്യക്ഷൻ

അമിത് ഷായ്ക്ക് പുറമെ ബി ജെ പി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചർച്ചയില്‍ പങ്കെടുത്തു. "ജെപി നദ്ദ, യോഗി ആദിത്യനാഥ്, യുപിയിലെ സഖ്യകക്ഷി നേതാക്കളായ അനുപ്രിയ പട്ടേൽ, സഞ്ജയ് നിഷാദ് എന്നിവരുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഉത്തർപ്രദേശിലെ ജനങ്ങളുടെ അനുഗ്രഹം ബി ജെ പി നയിക്കുന്ന എൻ ഡി എയ്‌ക്കൊപ്പമുണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ എൻ ഡി എ സഖ്യം വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ പോകുകയാണ്"- യോഗത്തിന് പിന്നാലെ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

ആത്മധൈര്യത്തിന്റെ, നിഷ്കളങ്കതയുടെ നിറചിരി: ഭാവനയുടെ പുതിയ ചിത്രം വൈറല്‍

സംസ്ഥാനത്ത് പാർട്ടിയുടെ ആധിപത്യം നിലനിർത്താനാകും

സംസ്ഥാനത്ത് പാർട്ടിയുടെ ആധിപത്യം നിലനിർത്താനാകുമെന്ന കാര്യത്തില്‍ അദ്ദേഹം പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതേസമയം ഉത്തർപ്രദേശിലെ സീറ്റ് വീതം വെപ്പും യോഗത്തില്‍ ചർച്ചയായെന്നാണ് റിപ്പോർട്ടും. സഖ്യത്തിന്റെ വിശദാംശങ്ങൾ, പ്രധാനമായും രണ്ട് പാർട്ടികള്‍ക്കും മത്സരിക്കാൻ എത്ര സീറ്റുകൾ നേടും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ തീരുമാനം വരാത്ത സാഹചര്യത്തില്‍ കൂടിയാണ് ഈ കൂടിക്കാഴ്ച. പട്ടേലും നിഷാദും കഴിഞ്ഞ തവണയും ബി ജെ പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായിരുന്നു.

കേശവ് മൗര്യ, ദിനേശ് ശർമ എന്നിവർക്കൊപ്പം പട്ടേലും നിഷാദും

യോഗത്തിന് പിന്നാലെ നദ്ദ, യുപിയിലെ പ്രചരണ മേൽനോട്ടം വഹിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, യോഗിയുടെ പ്രതിനിധികളായ കേശവ് മൗര്യ, ദിനേശ് ശർമ എന്നിവർക്കൊപ്പം പട്ടേലും നിഷാദും ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയും ചെയ്തു. കുർമികളിലെ ഒരു പ്രധാന വിഭാഗത്തെ അപ്നാ ദൾ പ്രതിനിധീകരിക്കുമ്പോള്‍, നിഷാദ് പാർട്ടി മത്സ്യത്തൊഴിലാളികളുടെയും ബോട്ട് തൊഴിലാളികളുടേയും കരുത്തിലാണ് നിലനില്‍ക്കുന്നത്. ഒബിസി നേതാക്കള്‍ പാർട്ടിയില്‍ കലാപം സൃഷ്ടിച്ച സാഹചര്യത്തില്‍ ഇവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കേണ്ടത് ബി ജെ പിയുടെ കൂടെ ആവശ്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

പിന്നോക്ക വിഭാഗങ്ങള്‍ക്ക് മോദി സർക്കാരിലൂടെ

പട്ടേലും നിഷാദും മോദി സർക്കാരിനെ ഒബിസികളുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നതിനെ പ്രശംസിക്കുന്നതിനോടൊപ്പം അഖിലേഷ് യാദവിന്റെ എസ്പിക്കെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്യുന്നു. ഒബിസി കമ്മിഷന് ഭരണഘടനാ പദവി നൽകിയതിനും ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ (നീറ്റ്) ഉൾപ്പെടെ വിദ്യാഭ്യാസത്തിൽ സമുദായ സംവരണം നൽകിയതും മോദി സർക്കാരാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് മോദി സർക്കാരിലൂടെ വലിയ നേട്ടങ്ങളാണ് ലഭിച്ചതെന്നും ഇരുവരും അവകാശപ്പെടുന്നു.

സംസ്ഥാനത്തെ മൂന്ന് എൻ ഡി എ സംഖ്യകക്ഷികളും

സംസ്ഥാനത്തെ മൂന്ന് എൻ ഡി എ സംഖ്യകക്ഷികളും 403 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടുമെന്നായിരുന്നു നദ്ദ അഭിപ്രായപ്പെട്ടത്. ക്രമസമാധാന പുനഃസ്ഥാപനം, നിക്ഷേപം വർധിപ്പിക്കൽ, സാമൂഹിക പുരോഗതി എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രകടനത്തേയും അദ്ദേഹം അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+