Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലേഷിനെ സഹായിക്കാന്‍ കോണ്‍ഗ്രസ്; സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല, പ്രത്യുപകാരം

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ സഹായിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കില്ല. കോണ്‍ഗ്രസ് വോട്ടുകള്‍ അഖിലേഷിന് നല്‍കും. കൂടാതെ അഖിലേഷിന്റെ അമ്മാവനും എസ്പി നേതാവുമായ ശിവപാല്‍ യാദവിനെതിരെയും കോണ്‍ഗ്രസ് മല്‍സരിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ റായ്ബറേലിയില്‍ മല്‍സരിച്ച സോണിയ ഗാന്ധിക്കും അമേഠിയില്‍ മല്‍സരിച്ച രാഹുല്‍ ഗാന്ധിക്കുമെതിരെ എസ്പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ഇതിനുള്ള പ്രത്യുപകാരമായിട്ടാണ് കോണ്‍ഗ്രസ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

p

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എസ്പിയും സഖ്യം ചേര്‍ന്നാണ് യുപിയില്‍ മല്‍സരിച്ചത്. പിന്നീട് നടന്ന 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇപ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ എസ്പി തയ്യാറായിട്ടില്ല. കോണ്‍ഗ്രസുമായുള്ള സഖ്യം പരാജയമായിരുന്നു എന്നാണ് അഖിലേഷിന്റെ വിലയിരുത്തല്‍. ഇരുപാര്‍ട്ടികളും അകന്ന് നില്‍ക്കുകയാണെങ്കിലും അഖിലേഷിനും ശിവപാലിനുമെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതാകട്ടെ, അഖിലേഷിന് വിജയം എളുപ്പമാക്കിയേക്കും.

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് ആദ്യമായിട്ടാണ് മല്‍സരിക്കുന്നത്. എസ്പിയുടെ കോട്ടയായി വിലയിരുത്തുന്ന കര്‍ഹാല്‍ മണ്ഡലത്തിലാണ് അദ്ദേഹം ജനവിധി തേടുന്നത്. ഇതുവഴി മേഖലയില്‍ എസ്പിയുടെ തരംഗമുണ്ടാക്കാന്‍ സാധിക്കുമെന്ന് പാര്‍ട്ടി കരുതുന്നു. ഈ വേളയിലാണ് എസ്പിക്ക് സഹായമായി കോണ്‍ഗ്രസും എത്തിയിരിക്കുന്നത്.

കേന്ദ്ര മന്ത്രി എസ്പി സിങ് ബാഗേലിനെയാണ് അഖിലേഷിനെതിരെ ബിജെപി മല്‍സരിപ്പിക്കുന്നത്. നേരത്തെ എസ്പി അംഗമായിരുന്ന എസ്പി സിങ് ബാഗേല്‍, മുലായം സിങിന്റെ അടുത്ത വ്യക്തിയുമായിരുന്നു. ഈ ബന്ധം വഴി എസ്പിയുടെ വോട്ടില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ശിവപാല്‍ യാദവ് എസ്പിയുമായി ഈ തിരഞ്ഞെടുപ്പില്‍ സഹരിക്കുന്നുണ്ട്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് നേരത്തെ എസ്പി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു അദ്ദഹം. ഇത്തവണ ജസ്വന്ത് നഗറിലാണ് ശിവപാല്‍ യാദവ് മല്‍സരിക്കുന്നത്.

അതേസമയം, ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന് നേരെ അതിക്രമം. ലഖ്‌നൗവിലെ കോണ്‍ഗ്രസ് ഓഫീസിലെത്തിയ കനയ്യക്ക് നേരെ ഒരാള്‍ മഷിയെറിഞ്ഞു. മഷിയല്ല ആസിഡ് ആണ് എറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ലഖ്‌നൗലില്‍ വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് കോണ്‍ഗ്രസ് തുടക്കമിടുകയാണ്. അതിനിടെ, കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ജോയന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+