Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി കോട്ട പിടിക്കുമോ എസ്പി?; ഫാസിലാനഗറിൽ സ്വാമി പ്രസാദ് മൗര്യയ്ക്ക് കടുത്ത വെല്ലുവിളി

ദില്ലി; ഫാസിലാനഗറിൽ ശക്തമായ പോരാട്ടത്തിനാണ് ഇക്കുറി വഴി തെളിഞ്ഞിരിക്കുന്നത്. ഒ ബി സി നേതാവും മുൻ മന്ത്രിയുമായിരുന്ന സ്വാമി പ്രസാദ് മൗര്യയാണ് മണ്ഡലത്തിൽ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി. മുതിർന്ന നേതാവിന്റെ മകനെയാണ് മുൻ മന്ത്രിയ്ക്കെതിരെ ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത്.

 ബി ജെ പിക്ക് വലിയ തിരിച്ചടി

ഒ ബി സി നേതാവായ സ്വാമി പ്രസാദ് മൗര്യയുടെ രാജി വലിയ ഞെട്ടലായിരുന്നു ബി ജെ പി ക്യാമ്പിന് സമ്മാനിച്ചത് തൊട്ട് പിന്നാലെ അദ്ദേഹത്തിനൊപ്പം മൂന്ന് മന്ത്രിമാരു 13 ഓളം എം എൽ എമാരും പാർട്ടി വിട്ടു. ഇവർ പിന്നീട് സമാജ്വാദി പാർട്ടിയിൽ ചേരുകയും ചെയ്തു. പടിഞ്ഞാറൻ യുപിയിൽ ശക്തമായ സാന്നിധ്യമുള്ള മാര്യ അടക്കമുള്ള നേതാക്കളുടെ രാജി വലിയ പ്രതിസന്ധിയിലാണ് ബി ജെ പിയെ കൊണ്ടെത്തിച്ചത്.

 സുരക്ഷിത സീറ്റിലേക്ക് മാറ്റി

ബി ജെ പി വിട്ടെത്തിയ മൗര്യയെ തന്റെ കോട്ടയായ പദ്രൗനയിൽ തന്നെ എസ് പി മത്സരിപ്പിച്ചേക്കുമെന്നായരുന്നു വിലയിരുത്തപ്പെട്ടത്. 2008 മുതൽ പദ്രൗനയിൽ നിന്നുള്ള എം എൽ എയാണ് മൗര്യ. എന്നാൽ ഒ ബി സി നേതാവും കേന്ദ്രമന്ത്രിയുമായ ആർ പി എൻ സിംഗിനെ ബി ജെ പി പദ്രൗനയിൽ സ്ഥാനാർത്ഥിയാക്കി. കേന്ദ്ര മന്ത്രിയുടെ വരവ് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എസ് പി നേതൃത്വം മൗര്യയെ സുരക്ഷിത സീറ്റായ ഫാസിൽനഗറിലേക്ക് മാറ്റിയത്. എന്നാൽ ഫാസിൽനഗറിലും കടുത്ത മത്സരമാണ് ഇക്കുറി മൗര്യ നേരിടുന്നത്.

 മണ്ഡലത്തിലെ ജനസംഖ്യ ഇങ്ങനെ

രാഷ്ട്രീയ പാർട്ടികളുടെ കണക്കനുസരിച്ച്, ഫാസിൽനഗർ നിയമസഭാ മണ്ഡലത്തിലെ മുസ്ലീം ജനസംഖ്യ 90,000 ആണ്. 55,000 മൗര്യ കുശ്വാഹകളും 50,000 യാദവരും 30,000 ബ്രാഹ്മണരും 40,000 കുർമി-സന്യാസിമാരും 30,000 ദളിതരും 80,000 വൈശ്യരും ഉണ്ട്. ഇലിയാസ് അൻസാരിയെയാണ് ബി എസ് പി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത്. ഇതോടെ എസ് പി ഇവിടെ വോട്ടിൽ വലിയ വിള്ളൽ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 സമുദായ വോട്ടുകൾ നേടാൻ കഴിയുമെന്ന്

2012 ലും 2017 ലും ബി ജെ പിക്ക് വേണ്ടി ഗംഗാ സിംഗ് കുശ്‌വാഹയായിരുന്നു ഫസിൽനഗറിൽ വിജയിച്ചത്. 2017 ൽ 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കുശ്വാഹ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. അന്ന് എസ് പിയുടെ വിശ്വനാഥ് സിംഗിനെയായിരുന്നു കുശ്വാഹ പരാജയപ്പെടുത്തിയത്. ഇക്കുറി 80 കാരാനായ കുശ്വാഹക്ക് പാർട്ടി സീറ്റ് നൽകിയിരുന്നില്ല. പകരം അദ്ദേഹത്തിന്റെ മകൻ സുരേന്ദ്ര കുശ്വാഹയ്ക്കാണ് സീറ്റ് അനുവദിച്ചത്. കുർമി സമുദായാംഗമാണ് സുരേന്ദ്ര കുശ്വാഹ. അതുകൊണ്ട് തന്നെ സമുദായ വോട്ടുകൾ പെട്ടിയിലാക്കാൻ കുശ്വാഹയ്ക്ക് സാധിക്കുമെന്ന് നേതൃത്വം കരുതുന്നു.

 വൻ ഭൂരിപക്ഷത്തിൽ

ഈ സാഹചര്യത്തിൽ മുസ്ലീം യാദവകൾ വോട്ടുകൾ ഭിന്നിക്കാപെടാതിരുന്നാൽ മാത്രമേ മൗര്യയ്ക്ക് വലിയ വിജയം മണ്ഡലത്തിൽ സാധ്യമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മുസ്ലീം വോട്ടുകളായിരിക്കും ഏറെ നിർണായകമാകുകയെന്നാണ് നേതാക്കളും ചൂണ്ടിക്കാട്ടുന്നു. അതേസമയം മണ്ഡലത്തിൽ വമ്പൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നും സംസ്ഥാനത്ത് സമാജ്വാദി പാർട്ടി 300 ന് മുകളിൽ സീറ്റുകൾ നേടുമെന്നുമാണ് സ്വാമി പ്രസാദ് മൗര്യ പ്രതികരിച്ചത്.

അഞ്ചാം ഘട്ടത്തിൽ ഫാസിൽപൂർ ഉൾപ്പെടെ 61 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017ൽ 61 ൽ 47 മണ്ഡലങ്ങളിലും ബിജെപി ആയിരുന്നു വിജയിച്ചിരുന്നത്.9 ജില്ലകളിലായി 692 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+