Get Updates
Get notified of breaking news, exclusive insights, and must-see stories!

സെഞ്ച്വറി അടിച്ചു; ആഹ്ലാദം പ്രകടിപ്പിച്ച് അഖിലേഷ് യാദവ്, അടുത്ത രണ്ടുഘട്ടത്തില്‍ വീണ്ടും 100

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷ പങ്കുവച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഏഴ് ഘട്ടങ്ങളായിട്ടാണ് യുപിയില്‍ പോളിങ്. ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യ രണ്ട് ഘട്ടത്തിലുമായി 100 സീറ്റ് കിട്ടിയെന്നാണ് അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞത്. അടുത്ത രണ്ടു ഘട്ടത്തിലും സമാനമായ രീതിയില്‍ 100 സീറ്റുകള്‍ കൂടി നേടുമെന്നും അഖിലേഷ് അവകാശപ്പെട്ടു. മറ്റെല്ലാ പാര്‍ട്ടികളെയും പിന്നിലാക്കിയാണ് എസ്പിയുടെ മുന്നേറ്റമെന്നും അഖിലേഷ് പറഞ്ഞു. ജസ്വന്ത് നഗറില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.

ബുദ്ധേല്‍ഖണ്ഡില്‍ നിന്നുള്ള സീറ്റുകളിലാണ് ഇത്തവണ വോട്ടിങ് നടക്കുന്നത്. ഈ ഘട്ടത്തില്‍ പരമാവധി വോട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. ജോലിയില്ലാത്ത യുവാക്കളാണ് ഇവിടെ കൂടുതല്‍. അവര്‍ ബിജെപിക്ക് ഇനി വോട്ട് ചെയ്യില്ല. കുടിയേറ്റ തൊഴിലാളിഖകളെല്ലാം വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് ഏറെ സഹിച്ചവരാണവര്‍. കര്‍ഷകരുടെ വരുമാനം ഇരട്ടിയായിട്ടില്ല. മേഖലയില്‍ ബിജെപി വികസനം തടയുകയാണ് ചെയ്തത്. ഇതെല്ലാം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

a

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിനെ രാജ്യം കാണുന്നത്. ആദ്യ രണ്ടു ഘട്ടത്തില്‍ 113 മണ്ഡലങ്ങളില്‍ ജനവിധി നടന്നു. പടിഞ്ഞാറന്‍ യുപിയിലാണ് ഈ മണ്ഡലങ്ങള്‍. ബിജെപിക്കെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്ന മേഖലയാണിത്. കര്‍ഷകര്‍ക്കും ദളിതുകള്‍ക്കും ജാട്ട് സമുദായത്തിനും മുസ്ലിങ്ങള്‍ക്കും സ്വാധീനമുള്ള പ്രദേശമാണ്. ഇതെല്ലാമാണ് അഖിലേഷ് യാദവിന് ആശ്വാസം നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ഈ സീറ്റുകളില്‍ വലിയൊരു ഭാഗം ബിജെപിയാണ് നേടിയത് എന്നതും എടുത്തുപറയേണ്ടതാണ്. 2017ല്‍ നിന്ന് സാഹചര്യം മാറി എന്നാണ് അഖിലേഷിനെ പിന്തുണയ്ക്കുന്നവരുടെ വാദം. സര്‍ക്കാരിനെതിരായ വികാരം നിലവിലുണ്ടെന്നും അത് എസ്പിക്ക് ഗുണമാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

16 ജില്ലകളിലെ 59 മണ്ഡലങ്ങളില്‍ ഇന്ന് വൈകീട്ട് ആറ് വരെയാണ് പോളിങ്. അഖിലേഷ് യാദവ് ഉള്‍പ്പെടെ 627 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. ഹത്രാസ്, ഫിറോസാബാദ്, ഇറ്റ, കസ്ഗഞ്ച്, മെയിന്‍പുരി, ഫാറൂഖാബാദ്, കന്നൗജ്, ഇറ്റാവ, ഔറാരിയ, കാണ്‍പൂര്‍ ദേഹത്, കാണ്‍പൂര്‍ നഗര്‍, ജലാവുന്‍, ജാന്‍സി, ലളിത്പൂര്‍, ഹമിര്‍പൂര്‍, മഹോബ ജില്ലികളിലാണ് നാളെ വോട്ടെടുപ്പ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ 59 മണ്ഡലങ്ങള്‍ 49 സീറ്റുകളിലും ബിജെപിയാണ് ജയിച്ചത്. 9 മണ്ഡലത്തില്‍ എസ്പിയും ജയിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റ് മാത്രം. അഖിലേഷ് യാദവ് കര്‍ഹാല്‍ മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. അദ്ദേഹത്തിന്റെ എതിരാളി കേന്ദ്രമന്ത്രി സത്യപാല്‍ സിങ് ബാഗേല്‍ ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+