കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുമതി നല്‍കിയ 1000 ബസുകള്‍ സര്‍ക്കാരിന് കൈമാറണം; അര്‍ദ്ധ രാത്രി യോഗിയുടെ കത്ത്; അയവില്ലാതെ പ്രിയങ്ക

Google Oneindia Malayalam News

ലക്‌നൗ: ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം മുതല്‍ തന്നെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

അതിഥി സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രിയങ്കഗാന്ധി ഏര്‍പ്പെടുത്തിയ 1000 ബസുകള്‍ക്ക് കഴിഞ്ഞ ദിവസമായിരുന്നു യോഗി സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ അനുമതി നല്‍കിയെങ്കിലും ബസുകള്‍ അതിര്‍ത്തിയിലേക്ക് പറഞ്ഞയക്കാതെ സര്‍ക്കാരിന് കൈമാറണമെന്നാണ് ആവശ്യം. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

 വീണ്ടും രക്ഷകനായി ഡികെ ശിവകുമാർ, അർധരാത്രിയിലെ ഇടപെടൽ! കോൺഗ്രസിന് കയ്യടി വീണ്ടും രക്ഷകനായി ഡികെ ശിവകുമാർ, അർധരാത്രിയിലെ ഇടപെടൽ! കോൺഗ്രസിന് കയ്യടി

അനുമതി

അനുമതി

കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്കഗാന്ധിയുടെ ആവശ്യപ്രകാരം കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തുക്കുന്നതിനായി 1000 ബസുകള്‍ക്ക് ഓടാന്‍ അനുമതി നല്‍കികൊണ്ട് യോഗി ആദിത്യനാഥ് കത്തയക്കുന്നത്. 1000 ബസുകള്‍ക്ക് ഓടാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഇതിനായി ബസിന്റെ നമ്പറും ഡ്രൈവറുടെ പേരും മേല്‍വിലാസവും അടക്കമുള്ള വിവരങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

 മനുഷ്യത്വ രഹിതം

മനുഷ്യത്വ രഹിതം

മെയ് 16 നായിരുന്നു പ്രിയങ്കാഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തയക്കുന്നത്. എന്നാല്‍ 1000 ബസുകള്‍ സര്‍ക്കാരിന് കൈമാറാനാണ് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് സമയം പാഴാക്കലാണെന്നും മനുഷ്യത്വ രഹിതമായ നടപടിയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്ട്രട്ടറി ഉത്തര്‍പ്രദേശ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുകയാണ്.

കത്ത്

കത്ത്

'ഇന്നലെ രാത്രി വൈകി 11-40 നാണ് ബസുകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള മെയില്‍ ലഭിക്കുന്നത്. കത്തില്‍ പറഞ്ഞിട്ടുള്ള രേഖകളുമായി ലക്‌നൗവില്‍ രാവിലെ 10ന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളെല്ലാം അതിര്‍ത്തികളില്‍ കുടുങ്ങി കിടക്കുൃകയാണ് പ്രത്യേകിച്ചും ദില്ലി- ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍' കത്തില്‍ പറയുന്നു.

 സന്ദീപ് സിംഗ്

സന്ദീപ് സിംഗ്

ഈ സമയം തന്നെ ആയിരക്കണത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി നടന്ന്് അതിര്‍ത്തികളിലേക്കെത്തുകയും സ്വന്തം നാടുകളിലെത്താന്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ആ സമയത്ത് 1000 ബസുകള്‍ ലക്‌നൗവിലേക്ക് അയക്കുന്നത് സമയം പാഴാക്കലും മനുഷ്യത്വ രഹിതവുമാണ്. സന്ദീപ് സിംഗ് കത്തില്‍ പറയുന്നു.

നിലപാടില്‍ ഉറച്ച് നില്‍ക്കും

നിലപാടില്‍ ഉറച്ച് നില്‍ക്കും

ഇത് ദരിദ്രരോടുള്ള നിങ്ങളുടെ മനോഭാവമാണ് കാണിക്കുന്നത്. ഇത് കാണിക്കുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധരല്ലെന്നാണ്. കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ സഹായിക്കുമെന്ന ഞങ്ങളുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

നോഡല്‍ ഓഫീസര്‍

നോഡല്‍ ഓഫീസര്‍

നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. അത്തരത്തില്‍ നിയമിക്കുകയാണെങ്കില്‍ കുടിയേറ്റ തൊഴിലാളികളെ ഏകോപിപ്പിക്കാനും ദില്ലി-ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ വീടുകളിലെത്തിക്കാനും കഴിയും. കത്തില്‍ പറയുന്നു.

 രണ്ട് ദിവസത്തിന് ശേഷം

രണ്ട് ദിവസത്തിന് ശേഷം

1000 ബസുകള്‍ ഓടാന്‍ പ്രിയങ്കാ ഗാന്ധി അനുമതി ആവശ്യപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമായിരുന്നു യോഗി മറുപടി നല്‍കിയത്. ഇതിന് മുന്‍പ്
പ്രിയങ്കയുടെ ഈ ആവശ്യത്തെ പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
UP Government to allow buses for migrant worker after the request from Priyanka Gandhi
ദിനേശ് ശര്‍മ

ദിനേശ് ശര്‍മ

കുടിയേറ്റ തൊഴിലാളികള്‍ക്കായി മികച്ചതും മെച്ചപ്പെട്ടതുമായ യാത്ര സൗകര്യങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. തൊഴിലാളികള്‍ക്ക് യാത്ര ചെയ്യുന്നതിനായി എല്ലാ ജില്ലകളിലേക്കും സര്‍ക്കാര്‍ 200 ബസുകള്‍ വീതം അയച്ചിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി അവര്‍ ആവശ്യപ്പെട്ട പ്രകാരമുള്ള 1000 ബസുകള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ചത്തീസ്ഗഢ്, പഞ്ചാബ്, ജാര്‍ഖഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഏര്‍പ്പാടാക്കി കൊടുക്കെട്ടെ എന്നായിരുന്നു ദിനേശ് ശര്‍മയുടെ പ്രതികരണം.

English summary
UP CM Yogi Adityanath Requested Priyanka Gandhi to arrange 1000 Buses to Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X