യുപി കൂട്ടബലാത്സംഗ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; അതിവേഗ കോടതിയില്‍ വിചാരണ
ദില്ലി: ഉത്തര്‍പ്രദേശ് ഹത്രാസ് കൂട്ട ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
മൂന്നംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഭഗ്വാന് സ്വരൂപ് സംഘത്തെ നയിക്കും. ഇന്‍സ്പെക്ടര്‍ ജനറല്‍ ചന്ദ്ര പ്രകാശ്, പാക് സേന നായക് പൂനം എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. കേസില്‍ സംഘം ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേസ് അതിവേഗ കോടതിയില്‍ വിചാരണ ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം തേടുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
സെപ്തംബര്‍ 14 നായിരുന്നു 19 കാരിയായ ദളിത് യുവതി കൂട്ട ബലാത്സംഗത്തിനിരയാവുന്നതും കൊല്ലപ്പെടുന്നതും. കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ദില്ലിയിലെ സഫ്ദുര്‍ജുംഗ് ആശുപത്രിക്ക് മുന്നില്‍ കുടുബത്തിന്റേയും ഭീം ആര്‍മി ഉള്‍പ്പെടെയുള്ള പര്ട്ടികളുടേയും നേതൃത്വത്തില്‍ പ്രതിഷേധിച്ചിരുന്നു. ഒടുവില്‍ ആശുപത്രി വളപ്പില്‍ ശക്തമായ സുരക്ഷ ഒരുക്കുകയായിരുന്നു.
ചൊവ്വാഴ്ച്ച രാത്രിയാണ് യുപി പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. കുടുംബാഗങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് മൃതദേഹം സംസ്കരിച്ചത്. നീതി ലഭിക്കാതെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബാംഗങ്ങള്‍.
അതേസമയം കുടുംബത്തിന്റെ അനുമതി ഇല്ലാതെയാണ് യുപി പൊലീസ് ശവസംസ്കാരം നടത്തിയതെന്ന ആരോപണം തെറ്റാണെന്ന് ഹത്രാസ് ഡിഎം അറിയിച്ചു. രാത്രിയില്‍ തന്നെ മൃതദേഹം സംസ്കരിക്കാന്‍ യുവതിയുടെ പിതാവും സഹോദരനും അനുമതി നല്കി. ശവസംസ്കാര ചടങ്ങില്‍ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം രാവിലെ 12-45 മുതല്‍ 2-30 വരെ അവരുടെ ഗ്രാമത്തില്‍ ഉണ്ടായിരുന്നുവെന്നും ഹത്രാസ് വ്യക്തമാക്കി.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications