ജോലി മോഷണം, ഫിക്‌സഡ് സാലറിയും ശമ്പളവും താമസവും ഉറപ്പ്; വെറൈറ്റി മോഷണസംഘം പിടിയില്‍
ഗൊരഖ്പൂര്‍: റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും തിരക്കേറിയ മാര്‍ക്കറ്റുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന കള്ളന്‍മാരുടെ സംഘത്തെ പിടികൂടി പൊലീസ്. സംഘത്തലവനേയും രണ്ട് കൂട്ടാളികളേയുമാണ് പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് മോഷ്ടിച്ച 44 മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഇകിന് ഏകദേശം 10 ലക്ഷത്തോളം രൂപ വിലവരും എന്നാണ് പൊലീസ് പറയുന്നത്.
ഫോണുകള്‍ക്കൊപ്പം ഇരകളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും കത്തിയും പൊലീസ് കണ്ടെടുത്തു. 19 കാരനായ കരണ്‍ കുമാറും സഹോദരനായ 15 കാരനെയുമാണ് പൊലീസ് പിടികൂടിയത്. മോഷണത്തിന്റെ സൂത്രധാരന്‍ 35 കാരനായ മനോജ് മണ്ഡല്‍ ആണ്. ഇയാളേയും പൊലീസ് പിടികൂടിയിട്ടുണ്ട്. മനോജ് തന്റെ കൂട്ടാളികള്‍ക്ക് പ്രതിമാസം 15,000 രൂപ ശമ്പളം നല്‍കിയതായി ഗൊരഖ്പൂര്‍ ജിആര്‍പി എസ്പി സന്ദീപ് കുമാര്‍ മീണ വെളിപ്പെടുത്തി.

സംഘാംഗങ്ങള്‍ക്ക് സൗജന്യ ഭക്ഷണവും ഔട്ട് സ്റ്റേഷന്‍ യാത്രകള്‍ക്ക് യാത്രാബത്തയും അനുവദിച്ചിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളിലും തിരക്കേറിയ മാര്‍ക്കറ്റുകളിലും ആളുകളില്‍ നിന്ന് ഫോണ്‍ മോഷ്ടിക്കുന്നതിലാണ് സംഘാംഗങ്ങള്‍ പ്രാവീണ്യം നേടിയത്. മനോജ് തന്റെ ഗ്രാമമായ സാഹെബ്ഗഞ്ചില്‍ നിന്ന് തന്നെയാണ് കൂട്ടാളികളെ തിരഞ്ഞെടുക്കുന്നത്.
ഈ യുവാക്കളെ മൂന്ന് മാസം പരിശീലിപ്പിക്കും. 'ട്രെയിനി'കള്‍ക്ക് കൊള്ളയടിക്കാന്‍ ആദ്യം ചെറിയ ലക്ഷ്യങ്ങള്‍ ആണ് നല്‍കുക. ഇതില്‍ വിജയിക്കുന്നവരെ സംഘത്തില്‍ ഉള്‍പ്പെടുത്തുകയും നിശ്ചിത ശമ്പളം നല്‍കുകയും ചെയ്യും. മോഷണത്തിനായി ദൂരസ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഭക്ഷണവും താമസത്തിനുള്ള പണവും നല്‍കിയിരുന്നു. ഇവര്‍ മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ അതിര്‍ത്തി കടന്ന് നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും ആണ് എത്തിക്കുക.
''മോഷണ സമയത്ത് ചെറുത്തുനില്‍ക്കുന്നവരെ ഭയപ്പെടുത്താനും ഇരകളെ ഭീഷണിപ്പെടുത്താന്‍ ആയുധങ്ങള്‍ ഉപയോഗിച്ചു,'' ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം വ്യത്യസ്തമായ മോഷണ സംഘത്തെ പിടികൂടിയത് സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിംഗാണ്. ഫിക്‌സഡ് സാലറി കിട്ടുന്ന മോഷണം ആദ്യമായി കാണുകയാണ് എന്നായിരുന്നു ഒരു എക്‌സ് ഉപയോക്താവ് കമന്റിട്ടത്.
''എന്തൊരു സംരംഭക സംഘം. നിയമാനുസൃതമായ വഴികളിലേക്ക് മാറുക മാത്രമാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്. പല കോര്‍പ്പറേറ്റുകളേക്കാളും മികച്ച എച്ച്ആര്‍ പ്രാക്ടീസുകള്‍ അവര്‍ക്കുണ്ട്. പ്രൊമോട്ടര്‍മാര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മാര്‍ഗങ്ങള്‍, നിയമാനുസൃതമായ സംരംഭകത്വം നടത്താനുള്ള വഴികള്‍ എന്നിവയിലേക്കുള്ള പ്രവേശനം മാത്രമേ ഉണ്ടായിരുന്നുള്ളൂ,' ഒരു എക്‌സ് ഉപയോക്താവ് ട്വീറ്റ് ചെയ്തു.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. സ്വകാര്യ മേഖലയിലെ ജോലിയേക്കാള്‍ മികച്ച തൊഴില്‍ സാധ്യതയാണ് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.












Click it and Unblock the Notifications