കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

60 ല്‍ 35 വരെ സീറ്റ് കോണ്‍ഗ്രസിന്: മേഘാലയില്‍ ഭരണം പിടിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

നേരത്തെ കോണ്‍ഗ്രസ് വളരെ ശക്തമായിരുന്ന സംസ്ഥാനത്ത് ഇന്നും പാർട്ടിക്ക് വലിയൊരു വോട്ട് ബാങ്കുണ്ട്

Google Oneindia Malayalam News
bjp

ഷില്ലോങ്: അടുത്ത മാസം നടക്കാന്‍ പോവുന്ന മേഘാലയ നിയമസഭ തിരഞ്ഞെടുപ്പിന് വ്യത്യസ്ത പ്രചരണ തന്ത്രവുമായി കോണ്‍ഗ്രസ്. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസി വലിയ റാലികളോ താരപ്രചാരകരോ ഉണ്ടാകില്ലെന്നും പകരം നേരിട്ട് വോട്ടർമാരുമായി ബന്ധപ്പെടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് സംസ്ഥാനത്ത് നിന്നുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് വലിയ വിജയ പ്രതീക്ഷയാണുള്ളത്. നിലവിലെ സർക്കാറിന്റെ ജനദ്രോഹ നയങ്ങളില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു.

മേഘാലയ നിയമസഭ തിരഞ്ഞെടുപ്പ്

മേഘാലയ നിയമസഭ തിരഞ്ഞെടുപ്പ്

ഞങ്ങളുടെ 80 ശതമാനം സ്ഥാനാർത്ഥികളും പുതുമുഖങ്ങളാണ്. ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ, കോൺഗ്രസ് വോട്ടർമാരുടെ വീടുകൾ സന്ദർശിക്കുന്നതിലും പ്രാദേശിക കമ്മ്യൂണിറ്റി തലത്തിൽ ചെറിയ റാലികൾ നടത്തുന്നതിലും വോട്ടർമാരുമായി ബന്ധപ്പെടുന്നതിലും അവർ ശ്രദ്ധ കേന്ദ്രീകരിക്കും. എല്ലാവരും വലിയ ആത്മവിശ്വാസത്തിലാണുള്ളതെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ വിൻസെന്റ് എച്ച് പാലാ പറഞ്ഞു.

അനൂപിന് ഒരു അഡ്വൈസർ ഇല്ലാതെ പോയതാണ് പ്രശ്നം: വലിയ സ്വപ്നം അത്, ഒരു കോടി ലോട്ടറിയടിച്ച അഖിലേഷന്‍അനൂപിന് ഒരു അഡ്വൈസർ ഇല്ലാതെ പോയതാണ് പ്രശ്നം: വലിയ സ്വപ്നം അത്, ഒരു കോടി ലോട്ടറിയടിച്ച അഖിലേഷന്‍

ഞങ്ങൾക്ക് താരപ്രചാരകർ ഉണ്ടാകില്ല

"ഞങ്ങൾക്ക് താരപ്രചാരകർ ഉണ്ടാകില്ല, വലിയ രാഷ്ട്രീയ റാലികളൊന്നും ഉണ്ടാകില്ല. പകരം, സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചലനാത്മകതയിൽ ഏറ്റവും മികച്ചതില്‍ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും പൊരുത്തപ്പെടുത്തുകയും ചെയ്യും. ഇവിടെയുള്ള ആളുകൾ അവരുടെ പാർട്ടി ബന്ധത്തേക്കാൾ കൂടുതൽ അവരുടെ സ്ഥാനാർത്ഥികളെ അറിയാൻ ഇഷ്ടപ്പെടുന്നു, "പാലായെ ഉദ്ധരിച്ച് വാർത്താ ഏജന്‍സിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.

മമ്മൂട്ടി 15 ലക്ഷം തന്നെന്നായിരുന്നു പ്രചരണം; പക്ഷെ കിട്ടയത് അത്രമാത്രം: മോളി കണ്ണമാലിയുടെ മകന്‍മമ്മൂട്ടി 15 ലക്ഷം തന്നെന്നായിരുന്നു പ്രചരണം; പക്ഷെ കിട്ടയത് അത്രമാത്രം: മോളി കണ്ണമാലിയുടെ മകന്‍

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന

താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സുത്‌ംഗ-സായ്പുങ് മണ്ഡലത്തിൽ വലിയ റാലികൾ സംഘടിപ്പിക്കില്ലെന്നും മേഘാലയ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. 2021ൽ 17 കോൺഗ്രസ് എം എൽ എമാരിൽ 12 പേരും പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നപ്പോൾ പാർട്ടിക്കുണ്ടായ തിരിച്ചടി ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ പാർട്ടി സ്ഥാനാർഥികളും അവരുടെ അനുയായികളും വിളിച്ചുകൂട്ടുന്ന മണ്ഡലാടിസ്ഥാനത്തിലുള്ള റാലികളിലും പാർട്ടി യോഗങ്ങളിലും ഞാൻ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബാക്കിയുള്ള അഞ്ച് എം എല്‍ എമാരും പിന്നീട് കോണ്‍ഗ്രസ് വിട്ടിരുന്നു. നേതാക്കളില്‍ വലിയൊരു വിഭാഗം പോയെങ്കിലും പരമ്പരാഗത കോൺഗ്രസ് വോട്ടർമാർ പാർട്ടിയെ ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേതാക്കൾ വിട്ടുപോയി മറ്റ് രാഷ്ട്രീയ പാർട്ടികളിൽ ചേർന്നിട്ടുണ്ടാകാം, പക്ഷേ വോട്ടർമാർ ഞങ്ങളോടൊപ്പം (കോൺഗ്രസ്) തുടർന്നു. അതിന്റെ ഫലം മാർച്ച് രണ്ടിന് കാണാന്‍ സാധിക്കും.

ഫെബ്രുവരി 27ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ

ഫെബ്രുവരി 27ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ 60 അംഗ മേഘാലയ നിയമസഭയിൽ കോൺഗ്രസ് 30-35 സീറ്റുകൾ നേടുമെന്നും പാലാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ നയിക്കാൻ യുവ നേതാക്കളെ ആവശ്യമായതിനാൽ നിരവധി യുവാക്കളെയും പുതുമുഖങ്ങളെയും പാർട്ടി രംഗത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ, മലയോര സംസ്ഥാനത്തെ വോട്ടർമാരുമായി ബന്ധപ്പെടാനുള്ള കോണ്‍ഗ്രസിന്റെ പുതിയ നീക്കം വിജയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്

മേഘാലയയിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച

മേഘാലയയിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികള്‍ തങ്ങളുടെ കക്ഷിഭേദമെന്യേ എല്ലായിടത്തും വോട്ടർമാരുമായി നല്ല ബന്ധം പുലർത്തുന്നവരാണെന്നാണ് ഞങ്ങൾ കണ്ടതെന്നാണ് മൂന്ന് പതിറ്റാണ്ടിലേറെയായി മേഘാലയയിലെ തിരഞ്ഞെടുപ്പ് പിന്തുടരുന്ന വിശകലന വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ മനോഷ് ദാസ് പറഞ്ഞു.
മേഘാലയയിലെ രാഷ്ട്രീയം സവിശേഷവും വ്യത്യസ്‌തവുമാണെന്നും വലിയ റാലികളാലും വലിയ പാർട്ടികളാലും ഇവിടത്തെ ജനങ്ങൾ എളുപ്പം വശീകരിക്കപ്പെടുന്നില്ലെന്നും ദാസ് കൂട്ടിച്ചേർത്തു.

English summary
Up to 35 out of 60 seats for Congress: Congress president says that he will take power in Meghalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X