കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശ് തീവണ്ടി അപകടം:മരണം 40 ആയി

  • By Soorya Chandran
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിനടുത്ത് ചുറൈഡ് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരടെ എണ്ണം 40 ആയെന്ന് റിപ്പോര്‍ട്ട്. യാത്രാ തീവണ്ടി നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

മെയ് 26 ന് രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. ദില്ലിയില്‍ നിന്ന് ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന ഗൊരക്ധാം എക്‌സ്പ്രസ് ആണ് അപകടത്തില്‍ പെട്ടത്. സിഗ്നല്‍ തകരാറാണ് അപകടകാരണമെന്നാണ് വിവരം.

അപകടത്തില്‍ 100 ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രാ തീവണ്ടിയുടെ എന്‍ജിന്‍ ഡ്രൈവര്‍ക്കും അസിസ്റ്റന്റ് ഡ്രൈവര്‍ക്കും ഗുരുതരമായിപരിക്കേറ്റിട്ടുണ്ട്. തീവണ്ടി അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം...

 വന്‍ അപകടം

വന്‍ അപകടം

അടുത്തിടെ ഉണ്ടായ ഏറ്റവും വിലയ തീവണ്ടി അപകടങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. 40 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

അപകടകാരണം

അപകടകാരണം

സിഗ്നല്‍ തകരാറാണ് അപകടകാരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തീവണ്ടി പാളം തെറ്റി ചരക്ക് തീവണ്ടിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

പാളം തെറ്റിയതോ...?

പാളം തെറ്റിയതോ...?

തീവണ്ടിയുടെ അദ്യത്തെ ആറ് ബോഗികള്‍ പാളം തെറ്റുകയായിരുന്നത്രെ. തൊട്ടടുത്ത ട്രാക്കില്‍ കിടന്നിരുന്ന ചരക്ക് തീവണ്ടിയില്‍ ഈ ബോഗികള്‍ തെറിച്ച് ചെന്ന് ഇടിക്കുകയായിരുന്നു എന്നാണ് റെയില്‍വേയുടെ വിശദീകരണം.

ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്

ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്

ജനറല്‍ കമ്പാര്‍ട്ടമെന്റുകളാണ് അപകടത്തില്‍ പെട്ടത്. കമ്പാര്‍ട്ട്‌മെന്റില്‍ എത്രയാത്രക്കാര്‍ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് യാതൊരു കണക്കും ഇല്ല. സാധാരണക്കാരായ കര്‍ഷകരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.

 രക്ഷാപ്രവര്‍ത്തനം വൈകി

രക്ഷാപ്രവര്‍ത്തനം വൈകി

അപകടം നടന്ന സ്ഥലത്തേക്ക് പോലീസും റെയില്‍വേ അധികൃതരും എത്താന്‍ ഏറെ സമയമെടുത്തു. നാട്ടുകാരായ ഗ്രാമീണരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.

നഷ്ടപരിഹാരം

നഷ്ടപരിഹാരം

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംത്തിന് റെയില്‍വേ ഒരു ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000 രൂപയാണ് ധനസഹായം.

English summary
UP train accident: death toll raised 40.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X