Get Updates
Get notified of breaking news, exclusive insights, and must-see stories!

5 ദിവസത്തെ സന്ദര്‍ശനം: യുഎസ് നാവികസേനാ മേധാവി അഡ്മിറൽ മൈക്കിൾ ഗിൽഡേ ഇന്ത്യയിലെത്തി

ദില്ലി: യുഎസ് നാവികസേനാ മേധാവി അഡ്മിറൽ മൈക്കിൾ ഗിൽഡേ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ദില്ലിയിലെത്തിയ അദ്ദേഹം ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചാണ് സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. ഒക്ടോബർ 11 മുതൽ 15 വരെ നീളുന്ന സന്ദർശനത്തിൽ ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, ഭാരത സർക്കാരിന്റെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ നാവികസേനയുടെ മുംബൈയിലുള്ള പശ്ചിമ നാവിക കമാൻഡ്, വിശാഖപട്ടണത്തെ കിഴക്കൻ നാവിക കമാൻഡ് എന്നിവയും അഡ്മിറൽ ഗിൽഡേ സന്ദർശിക്കും. ഒപ്പം, അതാത് കമാൻഡർ -ഇൻ- ചീഫുമാരുമായി അദ്ദേഹം ആശയവിനിമയവും നടത്തും

ഇന്ത്യൻ സംഘത്തോടൊപ്പം അമേരിക്കൻ നാവികസേനയുടെ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിൽ രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിലൂടെ അദ്ദേഹം യാത്ര ചെയ്യും . അമേരിക്കൻ നാവികസേനയുമായി വിവിധ വിഷയങ്ങളിൽ അടുത്ത സഹകരണമാണ് ഇന്ത്യൻ നാവികസേന വച്ചുപുലർത്തുന്നത്. മലബാർ, RIMPAC എന്നി പരമ്പരയിലെ അഭ്യാസങ്ങൾ, പരിശീലന പരിപാടികൾ, സൈനികേതര കപ്പലുകളുടെ നീക്കം സംബന്ധിച്ച വിവരങ്ങൾ മുൻ കൂട്ടി കൈമാറുന്നത് സംബന്ധിച്ച പരിശീലനങ്ങൾ, അഭിപ്രായങ്ങളുടെ കൈമാറ്റം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

usnavy

എല്ലാ വർഷവും നടക്കാറുള്ള എക്സിക്യൂട്ടീവ് സ്റ്റീയറിങ് ഗ്രൂപ്പ്‌ (E S G) യോഗങ്ങളിലൂടെയാണ് ഇവ ഏകോപിപ്പിക്കുന്നത്. ഇതിനുപുറമേ ഇന്ത്യയുടെയും അമേരിക്കയുടെയും നാവികസേന യുദ്ധകപ്പലുകൾ ഇരു രാഷ്ട്രങ്ങളുടെയും തുറമുഖങ്ങൾ സന്ദർശിക്കാറുമുണ്ട്.

അതേസമയം, ഇന്ത്യന്‍ കരസേനാ മേധാവി ജനറൽ എം എം നരവാനെ നാല് ദിന സന്ദര്‍ശനത്തിനായി ശ്രീലങ്കയിലേക്ക് തിരിച്ചു. ഒക്ടോബർ 12 മുതൽ 16 വരെയാണ് സന്ദര്‍ശനം. കരസേനാ മേധാവി എന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ ആദ്യ ശ്രീലങ്ക സന്ദർശനമാണ്. സന്ദർശനത്തിന്റെ ഭാഗമായി , അദ്ദേഹം രാജ്യത്തെ മുതിർന്ന സൈനിക, സിവിലിയൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ,ഇന്ത്യ-ശ്രീലങ്ക പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്യും .

ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള മികച്ച പ്രതിരോധ സഹകരണം അദ്ദേഹം ശ്രീലങ്കയിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും . പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുകയും ചെയ്യും . അദ്ദേഹം ശ്രീലങ്കൻ സൈനിക മേധാവികളുമായി ആശയ വിനിമയം നടത്തുകയും, ശ്രീലങ്കൻ സൈന്യത്തിന്റെ ആസ്ഥാനം, ഗജബ റെജിമെന്റൽ ആസ്ഥാനം, ശ്രീലങ്കൻ മിലിട്ടറി അക്കാദമി എന്നിവ സന്ദർശിക്കുകയും ചെയ്യും.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സംയുക്ത വ്യായാമത്തിന്റെ അവസാന ഘട്ടമായ "വ്യായാമ മിത്ര ശക്തി"ക്ക് അദ്ദേഹം സാക്ഷ്യം വഹിക്കും. തുടർന്ന് ബറ്റാലാൻഡയിലെ ഡിഫൻസ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യും.
ശ്രീലങ്കയുടെ പ്രസിഡന്റിനെയും,പ്രധാനമന്ത്രിയെയും കരസേനാ മേധാവി സന്ദർശിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഭ്രമിപ്പിക്കുന്ന ലുക്കില്‍ ഭ്രമം നായിക; റാഷി ഖന്നയുടെ പുത്തന്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+