ഉത്തർപ്രദേശിൽ 'മഹായുദ്ധം' ആരംഭിച്ചു; മാധ്യമങ്ങളെ ആയുധമാക്കി ബിജെപിയും യോഗിയും
തിരഞ്ഞെടുപ്പിന് ഏറെ നാൾ മുൻപ് തന്നെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും
ലഖ്നൗ: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആറ് സംസ്ഥാനങ്ങളിൽ ഏറ്റവും പ്രാധാന്യത്തോടെ രാജ്യം ഉറ്റുനോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. 30 വർഷം മുൻപ് വരെ സംസ്ഥാനത്തെ കോട്ട പോലെ സംരക്ഷിച്ചിരുന്ന കോൺഗ്രസും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും നിലവിൽ അധികാരത്തിലുള്ള ബിജെപിയും നേർക്കുന്നേർ വരുന്ന ചതുർകോണ പോരാട്ടമാണ് അതിനൊരു കാരണം. രണ്ട് ബിജെപിക്ക് ഇന്ത്യൻ മണ്ണിൽ വേരുന്നാൻ സഹായകമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറ ഉത്തർപ്രദേശിലാണെന്നതും.
ഗ്ലാമറസ് ചിത്രങ്ങളുമായി ഗോദ നായിക, വാമിഖയുടെ ഫോട്ടോസ് കാണാം

അതിലെല്ലാമുപരി 2014ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ പടിയാണ് ബിജെപിക്കും കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്കുമിത്. ആരോപണങ്ങൾക്കിടയിൽ തന്നെ 2022ൽ ഉത്തർപ്രദേശിലും 2024ൽ രാജ്യത്തും വീണ്ടും അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതിനുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപ് തന്നെ അവർ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുൻനിർത്തി തന്നെയാണ് ബിജെപി പ്രചരണം ആരംഭിച്ചിരിക്കുന്നത്. അല്ലെങ്കിൽ യോഗി ആദിത്യനാഥ് തന്നെയാണ് അതിന് തുടക്കം കുറിച്ചിരിക്കുന്നതെന്നും പറയാം.

തിരഞ്ഞെടുപ്പിന് ഏറെ നാൾ മുൻപ് തന്നെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും. നദികളിലൂടെ ഒഴുകി നടന്ന കോവിഡ് രോഗികളുടെ മൃതദേഹങ്ങളും ആൾക്കൂട്ട മരണങ്ങളുമെല്ലാം ആളുകളുടെ മനസിൽ നിന്ന് മായിച്ചു കളയുന്ന തരത്തിലാണ് ചാനലുകൾ നിറഞ്ഞു നിൽക്കുന്ന യോഗിയുടെ സാനിധ്യം.

തുടക്കത്തിൽ പറഞ്ഞ ഹിന്ദുത്വ വേരായ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണത്തിന്റെ ഓരോ പുരോഗതിയും ആജ് തക് ഉൾപ്പടെയുള്ള മാധ്യമങ്ങൾ കൃത്യമായ ഇടവേളകളിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതായാണ് റിപ്പോർട്ട്. ഇത് യോഗി ആദിത്യനാഥിന്റെ പ്രതിഛായയുടെ പുനഃർനിർമാണം കൂടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇതിന് പുറമെ ജനസംഖ്യ നിയന്ത്രണം, കൻവാർ യാത്ര തുടങ്ങിയ വിഷയങ്ങളും സജീവമാക്കി നിർത്തുകയും ചെയ്യുന്നതാണ് ബിജെപി തന്ത്രം.

ഉത്തർപ്രദേശ് ജനത ഏത് സമയം ടെലിവിഷന് മുന്നിലെത്തിയാലും യോഗി ആദ്യത്യനാഥിനെ കാണാമെന്നാണ് മുതിർന്ന മാധ്യമ പ്രവർത്തക ശൈലജ വാജ്പയ് പറയുന്നത്. മികച്ച ഭരണാധികാരി, വിദ്യാഭ്യാസ വിദഗ്ധൻ, വികസന തന്ത്രജ്ഞൻ, സ്ത്രീ സംരക്ഷകൻ അങ്ങനെ നീളുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ റോളുകൾ. അങ്ങനെ കളം നിറഞ്ഞുനിൽക്കുന്ന യോഗിയെ വേണമെന്ന് വെച്ചാൽ പോലും ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് അവർ പറയുന്നത്.

ഇതിനെല്ലാം പുറമെ പ്രമുഖ ചാനലുകളിലെല്ലാം യോഗി ആദിത്യനാഥിന്റെ മാരത്തോൺ അഭിമുഖങ്ങളും യോഗിയെ സജീവമാക്കി നിർത്തുന്നു. ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ സ്വാഝീനം ചെലുത്താൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. മാധ്യമങ്ങൾ ബിജെപിയുടെ പാവകളായി മാറി കഴിഞ്ഞു എന്ന ആരോപണങ്ങളും നിലനിൽക്കുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് സംസ്ഥാനത്തെ പ്രശ്നങ്ങളെ പരമാവധി മറച്ചുകൊണ്ടുള്ള ഇത്തരം മീഡിയ കവറേജും.
Recommended Video

നിയമസഭ തിരഞ്ഞെടുപ്പിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ അധികാരം നിലനിര്‍ത്തണമെന്ന ദൃഢനിശ്ചയത്തിലാണ് ബിജെപി. ഇതിനായി ആര്‍എസ്എസുമായി ചേര്‍ന്ന് വമ്പന്‍ പദ്ധതികളാണ് ബിജെപി നടപ്പിലാക്കുന്നത്. ആര്‍എസ്എസില്‍ വലിയ മാറ്റങ്ങള്‍ നടപ്പിലാക്കിയിരിക്കുകയാണ് നേതൃത്വം. കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ നിര്‍ണായക പങ്കുവഹിച്ച നേതാവിനെ തലപ്പത്ത് എത്തിച്ചിരിക്കുകയാണ് ബിജെപി.
എക്സിക്യൂട്ടീവ് ലുക്കിൽ അനാർക്കലിയുടെ കിടിലൻ മേക്ക്ഓവർ; ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications