മുസ്ലിം വോട്ടുകള്‍ പിടിക്കാന്‍ ബിജെപി; ലക്ഷ്യം അന്ന് തോറ്റ 25 സീറ്റുകള്‍... അംഗങ്ങള്‍ വര്‍ധിച്ചു
ലഖ്നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഭയപ്പെടുന്നത് സമാജ്വാദി പാര്‍ട്ടിയെ മാത്രമാണ്. ബിഎസ്പിയില് നിന്നും മറ്റും നിരവധി നേതാക്കളും പ്രവര്‍ത്തകരും എസ്പിയിലേക്കാണ് എത്തുന്നത്. എസ്പിയുടെ വോട്ടുബാങ്ക് പ്രധാനമായും യാദവരും മുസ്ലിങ്ങളുമാണ്. മുസ്ലിങ്ങളെ എസ്പിയില് നിന്ന് അകറ്റാന്‍ സാധിച്ചാല്‍ ലക്ഷ്യം നേടാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഇതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് ബിജെപി.
2017ലെ തിരഞ്ഞെടുപ്പ് വേളയില്‍ ഇങ്ങനെ ഒരു പദ്ധതി ആവിഷ്കരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ 25 സീറ്റുകളില്‍ നേരിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഈ മണ്ഡലങ്ങള്‍ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളായിരുന്നു. ഇതാണ് പുതിയ തന്ത്രം ആവിഷ്കരിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചിരിക്കുന്നത്. തന്ത്രം ഫലിച്ചാല്‍ ബിജെപി വീണ്ടും ഉത്തര്‍ പ്രദേശ് ഭരിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ....

മണ്ഡലം, ബൂത്ത് തലത്തില്‍ ന്യുനപക്ഷ വിങ് ശക്തിപ്പെടുത്താനും അവര്‍ക്ക് പ്രത്യേക യൂണിറ്റ് രൂപീകരിക്കാനും ബിജെപി തീരുമാനിച്ചിരിക്കുകയാണ്. മുസ്ലിം സമുദായത്തിന് വേണ്ടി ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചേക്കും. ഉത്തര്‍ പ്രദേശ് ജനസംഖ്യയുടെ 19 ശതമാനമാണ് ന്യൂനപക്ഷങ്ങള്‍. ഇതില്‍ കൂടുതലും മുസ്ലിങ്ങളണ്. മുസ്ലിം വോട്ടുകള്‍ സാധാരണ എസ്പിക്കാണ് ലഭിക്കാറ്. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കം.

മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഒട്ടേറെ നിയമസഭാ മണ്ഡലങ്ങളുണ്ട് ഉത്തര്‍ പ്രദേശില്‍. 2017ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ 25 മണ്ഡലങ്ങളില്‍ നേരിയ വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. 5000ത്തില്‍ താഴെ വോട്ടുകള്‍ക്ക് പരാജയപ്പെട്ട മണ്ഡലങ്ങളുടെ പട്ടിക പാര്‍ട്ടി തയ്യാറാക്കി. ഈ മണ്ഡലങ്ങലില്‍ മുസ്ലിം വോട്ടുകള്‍ ലഭിക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.

സഹാറന്‍പൂര്‍ നഗര്‍, നജീബാബാദ്, ധോലന തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം നേരിയ വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥികള്‍ 2017ല്‍ തോറ്റത്. ഈ മണ്ഡലങ്ങള്‍ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി നേരത്തെ ശ്രമം തുടങ്ങിയിരുന്നു. മൂന്ന് ലക്ഷം മുസ്ലിം കുടുംബങ്ങളാണ് നിലവില്‍ ബിജെപിയിലുള്ളതെന്ന് പാര്‍ട്ടി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് ബാസിത് അലി പറയുന്നു.

2017ല്‍ ബിജെപി അംഗത്വമുള്ള മുസ്ലിം കുടുംബങ്ങള്‍ 20000 ആയിരുന്നു. ഇതിപ്പോള്‍ മൂന്ന് ലക്ഷമായി വര്‍ധിച്ചു. ബൂത്ത് തലത്തില്‍ അന്ന് ബിജെപിക്ക് ന്യൂനപക്ഷ വിഭാഗത്തിന്റെ കൂട്ടായ്മയില്ലായിരുന്നു. ഇന്ന് സാഹചര്യം മാറി. ബൂത്ത് തലത്തിന് പുറമെ മണ്ഡലം തലത്തിലും ന്യൂനപക്ഷ വിഭാഗത്തിന്റെ കൂട്ടായ്മ രൂപീകരിച്ചുവരികയാണെന്നും ബാസിത് അലി വിശദീകരിച്ചു.

സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ മിക്ക മുസ്ലിം കുടുംബങ്ങള്‍ക്കും ആശങ്കയില്ലെന്ന് ബാസിത് അലി പറയുന്നു. മതപരിവര്‍ത്തന നിരോധനം, മുത്തലാഖ് എന്നീ വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഉജ്വല യോജനയുടെ ഗുണഭോക്താക്കളാണ് 37 ശതമാനം മുസ്ലിങ്ങള്‍. മറ്റു ക്ഷേമ പദ്ധതികൡും അവര്‍ അംഗങ്ങളാണെന്നും ബാസിത് അലി പറഞ്ഞു.
സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

അതേസമയം, ബാസിത് അലിയുടെ പ്രസ്താവനയെ ഖണ്ഡിച്ച് മീറത്തിലെ എസ്പി എംഎല്‍എ റഫീഖ് അന്‍സാരി രംഗത്തുവന്നു. ഉത്തര്‍ പ്രദേശില്‍ മാത്രമല്ല, രാജ്യത്ത് മൊത്തം മുസ്ലിങ്ങളെ പീഡിപ്പിക്കുകയാണ് ബിജെപി. ബിജെപിയെ എങ്ങനെ പരാജയപ്പെടുത്താമെന്ന് മാത്രമാണ് മുസ്ലിം വോട്ടര്‍മാര്‍ ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ ബിജെപിയുടെ ഒരു തന്ത്രവും മുസ്ലിം വോട്ടമാരെ സ്വാധീനിക്കില്ലെന്നും റഫീഖ് അന്‍സാരി പറഞ്ഞു.

മുസ്ലിം വോട്ടുകള്‍ എസ്പിക്ക് പുറമെ കോണ്‍ഗ്രസും ലക്ഷ്യമിടുന്നുണ്ട്. ചെറിയ ഒരു വിഭാഗം മുസ്ലിങ്ങള്‍ ബിഎസ്പിക്കൊപ്പവും നിലകൊള്ളുന്നു. എസ്പിക്ക് ലഭിക്കുന്ന മുസ്ലിം വോട്ടുകള്‍ വിഘടിപ്പിക്കാന്‍ സാധിച്ചാല്‍ ലക്ഷ്യം നേടാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ബിജെപിയെ പ്രതിരോധിക്കാന്‍ അഖിലേഷ് യാദവിനെ വിജയിപ്പിക്കണമെന്നാണ് എസ്പി നേതാക്കളുടെ പ്രചാരണം.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications