കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷിനെതിരെ വാര്‍ത്ത;2ചാനലുകള്‍ക്ക് വിലക്ക്?

  • By Meera Balan
Google Oneindia Malayalam News

ലഖ്‌നൗ: അഖിലേഷ് യാദവ് സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക്. ഉത്തര്‍പ്രദശില്‍ അഖിലേഷ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വന്‍ തുക ചെലവഴിച്ച് നടത്തിയ സായ്ഫായ് മഹോത്സവിനെതിരെ റിപ്പോര്‍ട്ട് ചെയ്ത് മാധ്യമങ്ങള്‍ക്കാണ് വിലക്ക്.

ടൈംസ് നൗ, ഇന്ത്യ ന്യൂസ് എന്നിവയുടെ സംപ്രേക്ഷഷണം സംസ്ഥാനത്ത് നിര്‍ത്തലാക്കിയിരിയ്ക്കുകയാണ്. കേബിള്‍ ടിവിയിലൂടെ ഈ രണ്ട് ചാനലുകളും സംപ്രേക്ഷണം ചെയ്യരുതെന്ന് ഉന്നതര്‍ നിര്‍ദ്ദേശം നല്‍കിയതായി കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ പറയുന്നു.

Akhilesh Yadav

എന്നാല്‍ ചാനലുകളുടെ സംപ്രേക്ഷണം ഉത്തര്‍ പ്രദേശില്‍ നിര്‍ത്തലാക്കിയതിനെപ്പറ്റി ഔദ്യോഗിക പ്രതികരണമൊന്നും തന്നെ ലഭ്യമായിട്ടില്ല. അനൗദ്യോഗികമായിട്ടാണ് തങ്ങളോട് ചാനലുകള്‍ രണ്ടും കേബിള്‍ ടിവിയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് കേബിള്‍ ടിവി ഉടമകള്‍ പറയുന്നത്.

മാധ്യമങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച അഖിലേഷ് യാദവ് ഇപ്പോള്‍ മാധ്യമങ്ങളോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ജനവരി 11 ശനിയാഴ്ചയ മുതലാണ് കേബിള്‍ ടിവിയില്‍ നിന്ന് ചാനലുകള്‍ അപ്രത്യക്ഷമായത്.

സായ്ഫായ് മഹോത്സവത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതിന്റെ വിശദീകരണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് നൗ എഡിറ്റര്‍ അര്‍നാബ് ഗോസ്വാമി പറഞ്ഞു.

English summary
Uttar Pradesh blacks out TV channels for criticizing Akhilesh govt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X