കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷിന് ബിജെപിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; മുലായത്തിന്റെ മരുമകള്‍ ബിജെപിയിലേക്ക്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിലെ മന്ത്രിമാരടക്കമുള്ള നേതാക്കളെ അടര്‍ത്തിയെടുത്ത സമാജ് വാദി പാര്‍ട്ടിയ്ക്ക് ബി ജെ പിയുടെ തിരിച്ചടി. സമാജ് വാജി പാര്‍ട്ടിയുടെ സമുന്നതനായ നേ താവും മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ മരുമകളെ ബി ജെ പിയിലെത്തിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. മുലായം സിംഗിന്റെ ഇളയമകനായ പ്രതിക് യാദവിന്റെ ഭാര്യ അപര്‍ണ യാദവിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ബി ജെ പി നടത്തുന്നത്.

തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ബി ജെ പിയും അപര്‍ണയും തമ്മില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. മുലായത്തിന്റെ മകനും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് സംസ്ഥാനത്ത് നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് ബി ജെ പിയുടെ അപ്രതീക്ഷിത ഇടപെടല്‍. 2017 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അപര്‍ണ ലഖ്‌നൗവിലെ കാന്റ് സീറ്റില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ബി ജെ പിയുടെ റീത്ത ബഹുഗുണ ജോഷിയോട് 33796 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അപര്‍ണ പരാജയപ്പെട്ടത്.

ദിലീപിന്റെ ആ ഖത്തര്‍ യാത്ര എന്തിന്? വിഐപിയ്ക്കും നടിയോട് വ്യക്തിവിരോധമെന്ന് അന്വേഷണ സംഘംദിലീപിന്റെ ആ ഖത്തര്‍ യാത്ര എന്തിന്? വിഐപിയ്ക്കും നടിയോട് വ്യക്തിവിരോധമെന്ന് അന്വേഷണ സംഘം

1

അതേസമയം ബി ജെ പിയിലെത്തുകയാണെങ്കില്‍ മറ്റൊരു സീറ്റായിരിക്കും അപര്‍ണയ്ക്ക് നല്‍കുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. ശനിയാഴ്ചയാണ് 107 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക ബി ജെ പി പുറത്തിറക്കിയത്. ഇതില്‍ 44 ഒ ബി സി വിഭാഗക്കാരും 16 ജാട്ട് വിഭാഗക്കാരുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സവര്‍ണ വിഭാഗത്തില്‍പ്പെട്ട 43 പേരും എസ് സി വിഭാഗത്തിലുള്ള 19 പേരും ആദ്യഘട്ട പട്ടികയിലുണ്ട്. 403 അംഗ നിയമസഭയില്‍ 2017 ല്‍ 303 വോട്ട് നേടിയാണ് ബി ജെപി അധികാരത്തിലെത്തിയത്.

2

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാം. ഏഴ് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10 ന് ഫലമറിയാം. എസ്പിയ്ക്കും ബി ജെ പിയ്ക്കും പുറമെ കോണ്‍ഗ്രസും ബി എസ് പിയുമാണ് മത്സരരംഗത്തുള്ള മറ്റ് പ്രധാനകക്ഷികള്‍.

3

യോഗി ആദിത്യനാഥിന് തുടര്‍ഭരണം പ്രവചിച്ചുള്ള സര്‍വേക്കിടെ ഞൊടിയിടയിലാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയം മാറിമറിഞ്ഞത്. യോഗി സര്‍ക്കാരില്‍ നിന്ന് മന്ത്രിമാര്‍ അടക്കമുള്ള എം എല്‍ എമാര്‍ രാജിവെച്ച് എസ് പിയില്‍ ചേര്‍ന്നിരുന്നു. അതേസമയം സ്ഥാനാര്‍ത്ഥി പട്ടിക വേഗത്തില്‍ പുറത്തിറക്കി മേല്‍ക്കോയ്മ തിരിച്ചുപിടിക്കാനാണ് ബി ജെ പിയുടെ ശ്രമം. അയോധ്യയില്‍ യോഗി ആദിത്യനാഥിനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനവും ജാഗ്രതയോടെയാണ് ബി ജെ പി കൈക്കൊണ്ടത്. യോഗി അയോധ്യയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ യോഗിയെ ഗൊരഖ്പൂരിലാണ് മത്സരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

4

അയോധ്യയില്‍ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി ജെ പി മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 40 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് ബി ജെ പിയ്ക്ക് ജയിക്കാനായിരുന്നത്. 2019 ലെ അയോധ്യാ വിധിയില്‍ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ബാബ്‌റിക്ക് പകരമായി പള്ളിയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ കൈമാറിയ സോഹാവല്‍ ഉപജില്ലയിലെ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ മൂന്നെണ്ണവും സമാജ് വാദി പാര്‍ട്ടിയാണ് ജയിച്ചത്. ഒന്നില്‍ സ്വതന്ത്രനും ജയിച്ചു.

Recommended Video

cmsvideo
UP assembly election 2022: 2 MLAs resign from BJP’s ally Apna Dal

English summary
The BJP has hit back at the Samajwadi Party, which has ousted leaders, including government ministers, ahead of the Uttar Pradesh elections. The attempt to bring the daughter - in - law of Mulayam Singh Yadav to the BJP is in its final stages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X