യുപിയില്‍ വരാന്‍ പോകുന്നത് യുവാക്കളുടെ സര്‍ക്കാര്‍; പരിഹസിച്ചും വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയും രാഹുല്‍
എസ്പിയും കോണ്‍ഗ്രസും ചേര്‍ന്ന് യുപിയില്‍ യുവാക്കളുടെ സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആ സര്‍ക്കാര്‍ യുപിയെ ലോകത്തിന്റെ വ്യവസായ ശാലയാക്കും.
ജൗന്‍പുന്‍: പ്രധാനമന്ത്രി നരേന്ദജ്രമോദിയെ വിമര്‍ശിച്ച് എഐസിസി ഉപാധ്യക്ഷന്‍ രാഹല്‍ ഗാന്ധി. നരേന്ദ്രമോദിക്ക് വയസ്സായെന്നും അദ്ദേഹത്തെ വിശ്രമിക്കാന്‍ അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്പിയും കോണ്‍ഗ്രസും ചേര്‍ന്ന് യുപിയില്‍ യുവാക്കളുടെ സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആ സര്‍ക്കാര്‍ യുപിയെ ലോകത്തിന്റെ വ്യവസായ ശാലയാക്കും.'മെയ്ഡ് ഇന്‍ ഉത്തര്‍പ്രദേശ്' എന്നെഴുതിയ വസ്തുക്കള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തും. അഞ്ച് വര്‍ഷത്തിനുള്ളില്‍ യുപിയില്‍ നിര്‍മ്മിച്ച ഫോണുകള്‍ അമേരിക്കയില്‍ വില്‍ക്കുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മോദിജി ചലച്ചിത്രം
പ്രധാനമന്ത്രി വാരാണസിയില്‍ നടത്തിയ റോഡ്‌ഷോകളേയും രാഹുല്‍ പരിഹസിച്ചു. രണ്ട് ദിവസം മുമ്പ് അദ്ദേഹം നടത്തിയ റോഡ്‌ഷോകള്‍ വേണ്ടത്ര ഏറ്റില്ല. റോഡ്‌ഷോകളെല്ലാം മോദിജി ചലച്ചിത്രത്തിന്റെ റീടേക്കുകളാണെന്ന് അദ്ദേഹം പറഞ്ഞു.

വാരണാസിയില്‍ തമ്പടിക്കുന്നു
മോദിജി ശരിക്കും ഭയന്നിരിക്കുകയാണ് അതു കൊണ്ടാണ് അദ്ദേഹം വാരണാസിയില്‍ തന്നെ തമ്പടിച്ചിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

നരേന്ദ്ര മോദി
കഴിഞ്ഞ നാലു ദിവസവും നാല് റീ ടേക്കുകള്‍ എടുത്തു. പക്ഷേ ഒന്നും ഏറ്റില്ല. മോദിയുടെ അച്ഛേ ദിന്‍ സിനിമ ഒരു പരാജയമാണെന്നും അത് കൊണ്ട് അത് പൊതു ജനങ്ങള്‍ക്ക് കാണാനായി റിലീസ് ചെയ്തില്ലെന്നും രാഹുല്‍ പരിഹസിച്ചു.

മോദിക്ക് വിശ്രമം
മോദിയ സഹായിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് താന്‍ അഖിലേഷ് യാദവിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് കുറച്ച് സമാധാനം ലഭിക്കുന്ന നിമിഷങ്ങളായിരിക്കണം അതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഫോണ്‍
മിഷേല്‍ ഒബാമ വരെ അടുക്കളയില്‍ ഉപയോഗിക്കുക മെയ്ഡ് ഇന്‍ ജൗന്‍പുര്‍ വസ്തുക്കളായിരിക്കും. രാഹുല്‍ പറഞ്ഞു. ജൗന്‍പുരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications