മകളും കാമുകനും ഹോട്ടലില്‍; ക്ഷുഭിതരായ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു, വസ്ത്രമഴിച്ചു നടത്തി
ലഖ്‌നൗ: യുവതിയും കാമുകനും ഹോട്ടലില്‍ ഒരുമിച്ചിരിക്കുന്നത് കണ്ട യുവതിയുടെ വീട്ടുകാര്‍ ക്ഷുഭിതരായി. കാമുകനെ ക്രൂരമായി തല്ലിച്ചതച്ചു. പിന്നീട് നഗ്നനാക്കി ഒരു കിലോമീറ്റര്‍ നടത്തി. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. യുവാവും യുവതിയും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. സാധാരണത്ത ഉത്തരേന്ത്യയില്‍ ഇത്തരത്തില്‍ മര്‍ദ്ദനമേല്‍ക്കുന്ന സംഭവം ഉയര്‍ന്ന ജാതിക്കാര്‍ ഇടപെട്ട കേസായിരിക്കും. എന്നാല്‍ ഇതില്‍ രണ്ടുപേരും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണെന്നതാണ് ശ്രദ്ധേയം.
സംഭവം വിവാദമായതോടെ രണ്ടു കുടുംബങ്ങളും പരാതിയുമായി രംഗത്തെത്തി. യുവാവിനെയും കാമുകിയുടെ അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു. കാമുകന്‍ ആകാശിന്റെ പരാതിയിലാണ് യുവതിയുടെ അച്ഛനെ പോലീസ് പിടികൂടിയത്.

ആര്യപുരിയിലെ റസ്റ്റോറന്റിലാണ് യുവതിയും യുവാവും ഒരുമിച്ചിരിക്കുന്നത് യുവതിയുടെ വീട്ടുകാര്‍ കണ്ടത്. അവിടെ നിന്ന് മര്‍ദ്ദിച്ച് യുവാവിനെ പുറത്തിറക്കിയ യുവതിയുടെ വീട്ടുകാര്‍, വസ്ത്രം നിര്‍ബന്ധിച്ച് അഴിപ്പിക്കുകയായിരുന്നു. പിന്നീട് ഒരു കിലോമീറ്ററോളം നടത്തി. ഈ സമയമെല്ലാം യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്. ജില്ലാ ആശുപത്രി വരെ യുവാവിനെ നഗ്നനാക്കി നടത്തിയെന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയില്‍ വാര്‍ഡ് ബോയ് ആയി ജോലി ചെയ്യുകയാണ് യുവതിയുടെ പിതാവ്. ആശുപത്രിക്ക് അടുത്തു തന്നെയാണ് ഇവരുടെ വീടും. സംഭവം അറിഞ്ഞ് യുവാവിന്റെ വീട്ടുകാര്‍ എത്തിയതോടെ ആശുപത്രി പരിസരത്ത് വ്യാപക സംഘര്‍ഷമുണ്ടായി.
ആകാശിന്റെ പരാതിയില്‍ യുവതിയുടെ അച്ഛന്‍ വീര്‍പാലിനെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു. നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആകാശിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകളെ അക്രമിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ആകാശിനെ പിടികൂടിയത്. കേസ് അന്വേഷണം തുടരുകയാണെന്നും ഇരുവരെയും കോടതിയില്‍ ഹാജരാക്കുമെന്നും സ്‌റ്റേഷന്‍ ഓഫീസര്‍ അനില്‍ കപര്‍വാന്‍ പറഞ്ഞു.












Click it and Unblock the Notifications