ഉത്തരാഖണ്ഡ് ദുരന്തം: 20 പേരുടെ മൃതദേഹം കണ്ടെടുത്തു, ഇനിയും കണ്ടെത്താനുള്ളത് 200ഓളം പേരെ
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ച 20 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇവരില്‍ രണ്ട് പേരെ മാത്രമാണ് തിരിച്ചറിയാനായത്. കാണാതായ 200 പേര്‍ക്കുള്ള തിരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തുകയാണ്. തണപ്പും ചെളിയും അടങ്ങിയ അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.

ഐടിബിപി, കരസേന, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞമലയിടിഞ്ഞുണ്ടായ വെള്ളപ്പൊക്കം അണക്കെട്ടിനെ പൂര്‍ണ്ണമായും തുടച്ച് നീക്കിയതായി പ്രാഥമിക സര്‍വേ. അളകനന്ദാ നദിയില്‍ സ്ഥിതി ചെയ്യുന്ന തപോവന്‍ വിഷ്ണുഗഡ് ഹൈഡ്രോ പവര്‍ പ്ലാന്റിനും വെള്ളപ്പൊക്കത്തില്‍ വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനാ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 13 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ ഒഴുക്കില്‍പ്പെട്ട് തകര്‍ന്നിട്ടുണ്ട്. ഗ്രാമങ്ങളില്‍ കഴിയുന്നവര്‍ക്ക് വായുമാര്‍ഗം ഭക്ഷണപ്പൊതികള്‍ എത്തിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി ദുരന്ത സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിന് 280 കിലോമീറ്റര്‍ കിഴക്കായി ധൌലിഗംഗ, ഋഷിഗംഗ നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന അണക്കെട്ട് പൂര്‍ണ്ണമായും തകര്‍ന്നു. എന്‍ടിപിസിയില്‍ ജോലി ചെയ്തുവന്നിരുന്ന 148 പേരെയും മറ്റ് 22 പേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്. അപകടത്തില്‍പ്പെട്ട 15 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications