ചമോലി മഞ്ഞ് മല ദുരന്തം; 5 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, ആകെ മരണം 31, തിരച്ചില്‍ തുടരുന്നു
ചമോലി: ഉത്തരാഘണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞ് മല ഇടിഞ്ഞ് വീണുണ്ടായ പ്രളയത്തില്‍ കാണാതായാവരില്‍ അഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. റെയ്നി ഗ്രാമത്തിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ തിരിച്ചിലിലാണ് ഇന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അതേസമയം തുരങ്കത്തില്‍ കുടുങ്ങിയ 30 തൊഴിലാളികളെ കൂടി ദൗന്ത്യ സേന രക്ഷപ്പെടുത്തി. ആകെ 170 ല്‍ പകരം ആളുകളെയായിരുന്നു ചമോലിയില്‍ ഉണ്ടായ ദുരന്തത്തില്‍ കാണാതായത്.
മുപ്പത്തിയഞ്ച് പേർ ഇപ്പോഴും തുരങ്കത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തനം ഇപ്പോഴും നടന്നുവരികയാണെന്നുമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് വ്യക്തമാക്കിയത്. "35 ഓളം പേർ ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്, ഞങ്ങൾ ഇവരെ പുറത്ത് എത്തിക്കാന്‍ ശ്രമിക്കുകയാണ്. 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, ഇതോടെ ആകെ മരണസംഖ്യ 28 ആയി,"- റാവത്തിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്.

തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള നടപടി സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) ഐടിബിപി ഉദ്യോഗസ്ഥരും സംയുക്തമായാണ് ഏകോപിപ്പിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് തിങ്കളാഴ്ച വൈകുന്നേരം തപോവാനിലെത്തി ദുരിതബാധിത പ്രദേശങ്ങളിൽ വ്യോമ മാര്‍ഗം നിരീക്ഷണം നടത്തിയിരുന്നു. ഞായറാഴ്ച വൈകുന്നേരം തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 12 തൊഴിലാളികളെയും അദ്ദേഹം സന്ദര്‍ശിച്ചു.
തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരുടെ അടുത്തെത്തി കഴിയുന്നത്ര ജീവൻ രക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച റാവത്ത് പറഞ്ഞു. തുരങ്കത്തിനുള്ളിൽ ടൺ കണക്കിന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കാൻ അധിക യന്ത്ര സംവിധാനങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് റെയ്‌നി ഗ്രാമത്തിലെ അവശിഷ്ടങ്ങളിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് എൻഡിആർഎഫും അറിയിച്ചു.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
ഉത്തരാഖണ്ഡിലെ തപോവാനിലെ ജല പദ്ധതിയിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നിന്നുള്ള 30 ഓളം പേരെ വെള്ളപ്പൊക്കത്തെ തുടർന്ന് കാണാതായിട്ടുണ്ട്. ലഖിംപൂർ ഖേരി ജില്ലയിലെ നിഗാസൻ തഹസിൽ സ്വദേശികളാണ് കാണാതായത്. രക്ഷപ്പെട്ട ചില തൊഴിലാളികൾ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ദുരന്തത്തെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തതോടെയാണ് കാണാതായതെന്ന റിപ്പോർട്ട് പുറത്തുവന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications