Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌സിനേഷന്‍ പുരോഗമിക്കുന്നു, ആദ്യ ഡോസെടുത്തത് 78 ശതമാനം പേര്‍, ആശങ്ക മൂന്നാം തരംഗത്തില്‍

ദില്ലി: ഇന്ത്യയില്‍ വാക്‌സിനേഷന്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. മൂന്നാം തരംഗമെന്ന ഭീഷണി മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും നേരത്തെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ മൊത്തം ജനവിഭാഗത്തില്‍ 78 ശതമാനത്തോളം പേര്‍ വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ പറഞ്ഞു. അതേസമയം യോഗ്യതയുള്ള വിഭാഗങ്ങളില്‍ 35 ശതമാനം പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. കൊവിഡിനെ പൂര്‍ണമായി കീഴടക്കുക എന്ന ദൗത്യത്തിലേക്ക് ഇന്ത്യ അടുത്ത് കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.'

1

അതേസമയം ദീപാവലി ആഘോഷങ്ങള്‍ അടക്കം മുന്നില്‍ നില്‍ക്കുന്നതാണ് ഇന്ത്യക്ക് ഇപ്പോഴുള്ള ആശങ്ക. കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ജനത്തിരക്കാണ് പല വന്‍ നഗരങ്ങളിലും കണ്ടത്. പലരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. ഇത് മൂന്നാം തരംഗത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ജനത്തിരക്ക് നിയന്ത്രിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ശ്രമിക്കാതിരിക്കുന്നതും മറ്റൊരു വെല്ലുവിളിയാണ്. സാമൂഹിക അകലം ആരും പാലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വാക്‌സിനേഷന്‍ പുരോഗതിയെ വരെ ഇത് അട്ടിമറിക്കുമെന്നാണ് സൂചന. മൂന്നാം തരംഗം വന്നാല്‍ ഇന്ത്യയുടെ ആരോഗ്യ മേഖല വീണ്ടും പ്രതിസന്ധിയിലാവാനുള്ള സാധ്യത കൂടുതലാണ്.

106.31 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റയില്‍ പറയുന്നു. ഇന്ന് രാജ്യത്ത് 12514 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 251പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം കേസുകള്‍ കുറഞ്ഞ് വരുന്നത് പ്രതീക്ഷയാണ്. കഴിഞ്ഞ ദിവസം രാജ്യത്തെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജനങ്ങള്‍ ദീപാവലി ഷോപ്പിംഗിനായി ഇറങ്ങിയതായിരുന്നു കാരണം. തദ്ദേശ സ്ഥാപനങ്ങളാണ് തിരക്ക് നിയന്ത്രിക്കേണ്ടതെന്ന് വ്യാപാരികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്‍ഡോറിലും ചെന്നൈയിലും ദില്ലിയിലും അടക്കം ആയിരങ്ങളാണ് തെരുവിലെത്തിയത്.

അതേസമയം മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 809 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മെയ് രണ്ട് മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ വര്‍ഷം മെയ് രണ്ടിന് 790 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 31ന് മഹാരാഷ്ട്രയില്‍ 1172 കേസുകളും 20 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 15552 ആക്ടീവ് കേസുകളായിരുന്നു മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ 15 ജില്ലകളിലും ഒന്‍പത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലും തിങ്കളാഴ്ച്ച ഒറ്റ കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തില്ല പത്തില്‍ താഴെ കേസുകളാണ് പല ജില്ലകളിലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+