Get Updates
Get notified of breaking news, exclusive insights, and must-see stories!

12-17 പ്രായമുള്ള കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം; ഇന്ത്യയില്‍ അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

ദില്ലി: 12നും 17നും ഇടയില്‍ പ്രായത്തിലുള്ള കുട്ടികളില്‍ ഇന്ത്യയില്‍ കോവിഡ് -19 വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കി. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് അമേരിക്കന്‍ ഫാര്‍മ ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇക്കാര്യം അറിയിച്ചത്. ഇതുമായി ബുന്ധപ്പെട്ട് ചൊവ്വാഴ്ച അപേക്ഷ സമര്‍പ്പിച്ചതായും, കുട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അറിയിച്ചു.

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

india

പ്രതിരോധശേഷി കൈവരിക്കുന്നതിന്, ഈ പ്രായത്തിലുള്ള ജനസംഖ്യയില്‍ കോവിഡ് -19 വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരേണ്ടത് അനിവാര്യമാണ്, കൂടാതെ ഞങ്ങളുടെ കോവിഡ് -19 വാക്‌സിന്‍ എല്ലാ പ്രായക്കാര്‍ക്കും തുല്യമായി ലഭ്യമാക്കാന്‍ ആവശ്യമായ നിര്‍ണായക പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചു.

കമ്പനിക്ക് ഇതിനകം തന്നെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനുള്ള അനുമതി നല്‍കിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ. ലിമിറ്റഡുമായുള്ള ഒരു കരാര്‍ വഴി സിംഗിള്‍ ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള അനുമതി ലഭിച്ചത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ കോവിഡ് മൂലം മിതമായതോ ഗുരുതരമായതോ ആയ അസുഖങ്ങള്‍ തടയുന്നതില്‍ 66 ശതമാനം ഫലപ്രാപ്തിയും കഠിനമായ കേസുകള്‍ക്കെതിരായ 85 ശതമാനം ഫലപ്രാപ്തിയും തെളിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ, കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനുകള്‍ 'വളരെ വേഗം' ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. ഭാരത് ബയോടെക്കും സൈഡസ് കാഡിലയും ചേര്‍ന്ന് നടത്തുന്ന മറ്റ് രണ്ട് പരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്ററിന്റെ എസ്ഇസി, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് രണ്ട് മുതല്‍ 17 വയസ്സുവരെയുള്ള 920 കുട്ടികളില്‍ കൊവോവാക്‌സിന്റെ രണ്ട് മൂന്ന് ഘട്ടങ്ങളിലുള്ള പരീക്ഷണത്തിന് അനുമതി നല്‍കിയിരുന്നു.

സെപ്തംബറില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനുകള്‍ ലഭ്യമാക്കുമെന്ന് കഴിഞ്ഞ മാസം,ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ എന്‍ഡിടിവിയോട് പറഞ്ഞിരുന്നു. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ 'ട്രാന്‍സ്മിഷന്‍ ശൃംഖല തകര്‍ക്കുന്നതിനുള്ള ഒരു വലിയ ഉത്തേജനമാകുമെന്ന്' അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഭാവിയിലെ വൈറസിന്റെ തരംഗങ്ങള്‍ 18 വയസ്സിന് താഴെയുള്ളവരെ ലക്ഷ്യമിടാമെന്ന ആശങ്കകള്‍ക്കിടയില്‍, കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സുരക്ഷയിലും കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ട ആവശ്യകത എടുത്തുകാണിച്ചിരുന്നു. ആശുപത്രി കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതും മരുന്നുകളും മെഡിക്കല്‍ ഓക്‌സിജനും സംഭരിക്കുന്നതും ഉള്‍പ്പെടെയുള്ള പീഡിയാട്രിക് ഇന്‍ഫ്രാസ്ട്രക്ചര്‍ നിരവധി സംസ്ഥാനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

അതേസമയം, കേരളത്തില്‍ മൂന്നാം തരംഗം മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+