കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിന്‍ പാഴാക്കുന്നത് ഒരു ശതമാനത്തില്‍ താഴെയായി കുറയ്ക്കണം: കേന്ദ്ര ആരോഗ്യ സെക്രട്ടറി

Google Oneindia Malayalam News

ദില്ലി: 2021 ഏപ്രിൽ മാസത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടപടികളും, തയ്യാറെടുപ്പുകളും കേന്ദ്ര ആരോഗ്യ സെക്രട്ടറി അവലോകനം ചെയ്തു.
രാജ്യത്ത് പുരോഗമിക്കുന്ന കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ നിലവിലെ അവസ്ഥ, വേഗത, പ്രശ്നങ്ങൾ എന്നിവയ്ക്ക് പുറമെ 2021 ഏപ്രിൽ മുതൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് പ്രതിരോധകുത്തിവയ്പ് ലഭ്യമാക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ , ദേശീയ ആരോഗ്യ അതോറിറ്റി സിഇഒ യും കോവിഡ് പ്രതിരോധകുത്തിവെപ്പ് ശാക്തീകരണ സംഘത്തലവനുമായ ഡോക്ടർ ആർ എസ് ശർമ എന്നിവരാണ് യോഗത്തിന് നേതൃത്വം നല്‍കിയത്.

വീഡിയോ കോൺഫറൻസിങ്ങിലൂടെ ചേർന്ന യോഗത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ, എന്‍എച്ച്എം സംസ്ഥാന ദൗത്യ ഡയറക്ടർമാർ, സംസ്ഥാന ഇമ്മ്യൂണൈസേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കോവിഡ്കേസുകൾ വർദ്ധിക്കുന്ന ജില്ലകളിലെ പ്രതിരോധകുത്തിവെപ്പ് താരതമ്യേന കുറഞ്ഞ മേഖലകൾ തിരിച്ചറിയുന്നതിനും അവിടെ ആവശ്യമായ പരിഹാര നടപടികൾ നിർദ്ദേശിക്കുന്നതിനും യോഗം പ്രത്യേക പരിഗണന നൽകി.

dry-run

ഒരു തലത്തിലുള്ള സംഭരണത്തിലും വാക്സിന്റെ സെഡിമെൻറ്റെഷൻ നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ആവശ്യത്തിൽ കൂടുതലോ കുറവോ സംഭരിക്കുന്നത് ഒഴിവാക്കുന്നതിനായി ഉപഭോഗം അടിസ്ഥാനമാക്കിയുള്ള വിതരണം വേണം വാക്സിൻ ഉപഭോഗം, നിലവിലുള്ള ശേഖരം എന്നിവ ദിനംപ്രതി വിലയിരുത്തുകയും കുറവുണ്ടാകുന്ന പക്ഷം ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നം യോഗം നിര്‍ദേശിച്ചു.

വാക്സിൻ ഉപയോഗശൂന്യമായി നഷ്ടപ്പെടുത്തുന്നത് ഒരു ശതമാനത്തിൽ താഴെയായി കുറയ്ക്കുക. നിലവിൽ ദേശീയ ശരാശരി ആറു ശതമാനമാണ്. എല്ലാതലങ്ങളിലും കോവിഡ് വാക്സിൻ ഉപയോഗശൂന്യമായി നഷ്ടപ്പെടുത്തുന്നത് കൃത്യമായി അവലോകനം ചെയ്യുക. നിലവിലെ കരുതൽശേഖരം കൃത്യമായി വിനിയോഗിക്കുകയും വാക്സിനുകൾ ഉപയോഗിക്കാതെ കാലാവധി കഴിയുന്ന സാഹചര്യം ഒഴിവാക്കണമെന്നും കേന്ദ്ര നിര്‍ദേശിച്ചു.

യോഗം മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ..

1 . കുത്തിവെപ്പ് യജ്ഞത്തിൽ രജിസ്റ്റർ ചെയ്ത് കുത്തിവെപ്പ് സ്വീകരിക്കുന്നത് അർഹരായവർ മാത്രമാണെന്ന് ഉറപ്പാക്കുക

2 .CoWIN സംവിധാനത്തിലെ പിഴവുകൾ ഉള്ളതോ, ഇരട്ടിച്ചതോ ആയ അപേക്ഷകളിൽ തക്കതായ നടപടികൾ സ്വീകരിക്കുക

3 .രാജ്യത്തെ പ്രതിരോധകുത്തിവെപ്പ് കുറഞ്ഞ മേഖലകൾ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികൾ സ്വീകരിക്കുക

4 . ഈ വിഭാഗത്തിൽപ്പെട്ടവരുടെ പ്രതിരോധ കുത്തിവെപ്പിന് പ്രത്യേക പരിഗണന നൽകുക

സ്വകാര്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളെ യജ്ഞത്തിന്റെ ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾ താഴെപ്പറയുന്നവ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്

1.തങ്ങളുടെ ശേഷി ഉപയോഗപ്പെടുത്തുന്നതും ആയി ബന്ധപ്പെട്ട്, പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൽ കൃത്യമായ അവലോകനം നടത്തുക

2 . സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിരോധകുത്തിവെപ്പ് കേന്ദ്രങ്ങളുടെ ആവശ്യം തിരിച്ചറിയുന്നതിനായി കുത്തിവെപ്പ് കേന്ദ്രങ്ങളുടെ GIS വിശകലനം നടത്തുക

3 . വാക്സിൻ വിതരണം മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ സംബന്ധിച്ച സ്വകാര്യ പ്രതിരോധകുത്തിവെപ്പ് കേന്ദ്രങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുക

English summary
Vaccine waste should be reduced to less than one percent: Union health secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X