ഗുജറാത്തിൽ ബോട്ട് മറിഞ്ഞ് അപകടം; 6 വിദ്യാർത്ഥികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ ബോട്ടപകടത്തിൽ ആറ് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. നിരവധിപേരെ കാണാതായി. വഡോദര നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് വിനോദയാത്രയ്ക്ക് പോയ 27 വിദ്യാർത്ഥികളും നാല് അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
സ്കൂൾ വിദ്യാർത്ഥികളുമായി പോയ ബോട്ട് തടാകത്തിലേക്ക് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചുവെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി കുബേർ ജിൻഡോർ പറഞ്ഞ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദേശീയ ദുരന്തനിവാരണ സേനയും ( എൻ ഡി ആർ എഫ് ) അഗ്‌നിശമന സേനാംഗങ്ങളും മറ്റ് ഏജൻസികൾക്കൊപ്പം പ്രവർത്തനത്തിലാണെന്നും അദ്ദേഹം.

ബോട്ടിൽ 27 കുട്ടികൾ ഉണ്ടായിരുന്നതായി വഡോദര ജില്ലാ കളക്ടർ എ ബി ഗോർ പറഞ്ഞു. ഞങ്ങൾ മറ്റുള്ളവരെ കണ്ടെത്തി രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്, അദ്ദഹം പറയുന്നു. പിക്നിക്കിന് ഇവിടെയെത്തിയ സ്കൂൾ വിദ്യാർത്ഥികളുമായി ഒരു ബോട്ട് ഉച്ചയോടെ ഹർനി തടാകത്തിൽ മറിഞ്ഞു.
ഇത് വരെ ഏഴ് വിദ്യാർത്ഥികളെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുന്നു, വഡോദര ചീഫ് ഫയർ ഓഫീസർ പാർത്ത് ബ്രഹ്മഭട്ട് പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് പ്രദേശവാസികൾ കുറച്ച് കുട്ടികളെ രക്ഷപ്പെടുത്തി, അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications