'എണ്ണക്കറുപ്പഴകില്‍ പുത്തന്‍ വന്ദേഭാരത് വരുന്നു: ആധുനിക സജ്ജീകരണങ്ങള്‍'; വൈറലായി വീഡിയോ-സത്യം ഇതാണ്
വെള്ള-നീല കളർ കോംബിനേഷനിലുള്ള വന്ദേഭാരത് ട്രെയിനുകളായിരുന്നു രാജ്യത്ത് ആദ്യമായി ഓടി തുടങ്ങിയത്. എന്നാല്‍ പിന്നാലെ ഓറഞ്ച് - ഗ്രേ കോംബിനേഷനിലേക്ക് കോച്ചുകളുടെ നിറം മാറുകയുണ്ടായി. ചില രാഷ്ട്രീയ ആരോപണങ്ങള്‍ ഉയർന്ന് വന്നെങ്കിലും വെള്ള നിറത്തിലുള്ള കോച്ചുകള്‍ പെട്ടെന്ന് പൊടി പിടിച്ച് മുഷിയുന്നു എന്ന കാരണത്താലാണ് റെയില്‍വേ ഇത്തരം ഒരു തീരുമനത്തില്‍ എത്തിയതെന്നായിരുന്നു വിശദീകരണം.
നിലവില്‍ ഈ രണ്ട് കോംബിനേഷനുകളിലുള്ള കോച്ചുകളുമായാണ് രാജ്യമെമ്പാടും വന്ദേഭാരത് സർവ്വീസ് നടത്തുന്നത്. ഇതിന് പുറമെയാണ് കറുത്ത നിറത്തിലുള്ള വന്ദേഭാരത് കൂടെ സർവ്വീസിന് ഒരുങ്ങുന്നുവെന്ന തരത്തിലുള്ള പ്രചരണവും സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുന്നത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന വന്ദേഭാരത് കോച്ച് ആണെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു.

നിലവിലെ കോച്ചുകളേക്കാള്‍ അത്യാധുനിക സജ്ജീകരണങ്ങളും ആഡംബര ഇന്റീരിയറുകളും ഉള്‍പ്പെടുത്തിയ പുതിയ കോച്ചുകള്‍ ലോകോത്തര നിലവാരം പുലർത്തുന്നതാണെന്നും വീഡിയോയുടെ കൂടെയുള്ള കുറിപ്പില്‍ പറയുന്നു. വലിയ ജനാലകൾ, എയ്റോഡൈനാമിക് ഡിസൈൻ എന്നിവയോടുകൂടിയ ഈ കറുത്ത ട്രെയിൻ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ചിലർ ഇതിനെ പഴയകാല രാജധാനി എക്സ്പ്രസിന്റെ ക്ലാസിക് ഡിസൈനുമായി താരതമ്യം ചെയ്യുന്നു.
എന്നാല്‍ എന്താണ് ഇതിന്റെ യഥാർത്ഥ്യം എന്ന് മനസ്സിലാകാത്തവരും നിരവധിയാണ്. സത്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു കോച്ചിനെ സംബന്ധിച്ചുള്ള യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ല. ഫാക്ട്-ചെക്ക് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്, ഈ വീഡിയോ യാഥാർഥ്യമല്ലെന്നും, പൂർണമായും എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് നിർമിച്ച ഒരു ഫേക്ക് ക്ലിപ്പ് ആണെന്നുമാണ്. അതായത് ഇന്ത്യന്‍ റെയില്‍വേ കറുപ്പ് നിറത്തിലുള്ള ഒരു വന്ദേഭാരത് പുറത്തിറക്കാന്‍ ഇതുവരെ ആലോചിച്ചിട്ടില്ല.
ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ തന്നെ വീഡിയ് വ്യാജമാണെന്ന് വ്യക്തമാകുന്ന നിരവധി തെളിവുകളും കാണാന്‍ സാധിക്കും. ഉദാഹരണത്തിന്, ട്രെയിനിന്റെ മുൻഭാഗത്ത് 'വന്ദേ ഭാരത് 2003' എന്നെഴുത്ത് കാണാം, എന്നാൽ ആദ്യ വൻന്ദേ ഭാരത് ട്രെയിൻ 2019-ൽ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ചെയ്ത് ഉദ്ഘാടനം ചെയ്തത്. 2003 എന്ന തീയതി പൂർണമായും തെറ്റാണ്, ഇത് വീഡിയോയുടെ ഫേക്ക് സ്വഭാവം വ്യക്തമാക്കുന്നു. അതുപോലെ, ട്രെയിനിന്റെ വശങ്ങളിലെ മാർക്കിങ്ങുകളും ലോഗോകളും മങ്ങിയതും വികലമായതുമാണ്. ഇത് എഐ-നിർമിത ചിത്രങ്ങളുടെ സാധാരണമായ സവിശേഷതയാണ്. ഒരു റിപ്പോർട്ട് പറയുന്നത്, ട്രെയിനിന്റെ മുൻഭാഗത്ത് 'മിനി കൂപ്പർ' ലോഗോയും കാണാമെന്നാണ്.
അതേസമയം, ഇന്ത്യൻ റെയിൽെ വന്ദേ ഭാരത് കോച്ചുകള്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നു എന്നുള്ളത് യാഥാർഥ്യമാണ്. കൂടുതൽ അഡ്വാൻസ്ഡ്, സൗകര്യപ്രദമായ വേർഷനുകൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിൽ ഏറ്റവും പ്രധാനം ഇന്ത്യയുടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആണ്. രാജ്യം കാത്തിരിക്കുന്ന ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവ്വീസ് അടുത്ത മാസം ആദ്യത്തോടെ സർവ്വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025 സെപ്റ്റംബറില്‍ വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍ ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ അറിയിച്ചിരുന്നു. ഡല്‍ഹിക്കും പാട്നക്കും ഇടയിലായിരിക്കും ആദ്യ സർവ്വീസ് നടക്കുക. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ഉള്‍വശം വ്യക്തമാക്കുന്ന വീഡിയോയും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ആധുനിക രീതിയിലുള്ള ഇന്റീരിയര്‍, മെച്ചപ്പെട്ട സുരക്ഷാ സൗകര്യങ്ങള്‍, ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ എന്നിവയാണ് സ്ലീപ്പർ കോച്ചിലുള്ളത്.












Click it and Unblock the Notifications