'സീതയും അക്‌ബറും അങ്ങനെ ഒരുമിച്ച് നിൽക്കണ്ട'; സിംഹങ്ങളെ ഒന്നിച്ച് പാർപ്പിച്ചതിനെതിരെ വിഎച്ച്പി കോടതിയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കില്‍ അക്ബർ എന്ന ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് വിശ്വഹിന്ദു പരിഷത്ത്. ഈ ആഴ്‌ച ആദ്യം ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്ന് കൊണ്ടുവന്ന സീതയെയും അക്ബറിനെയും ഒരേ വളപ്പിലാണ് പാർപ്പിച്ചിരിക്കുന്നത്.
ഇതോടെയാണ് മതനിന്ദ ഉൾപ്പെടെ ചൂണ്ടിക്കാട്ട വിഎച്ച്പി ബംഗാൾ ഘടകം കൽക്കട്ട ഹൈക്കോടതിയിലെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ചിൽ ഹർജി നൽകിയത്. ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ഫെബ്രുവരി 16ന് ജസ്‌റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിന് മുമ്പാകെ എത്തിയ ഹര്‍ജി വാദം കേൾക്കാൻ ഫെബ്രുവരി 20ലേക്ക് മാറ്റിയിരിക്കുകയാണ്.

അക്ബറിനെ സീതയ്‌ക്കൊപ്പം പാർപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കുന്നതിന് തുല്യമാണ് വിഎച്ച്പിയുടെ വാദം. സിംഹത്തിന്റെ പേര് മാറ്റണമെന്നാണ് സംഘടനയുടെ ആവശ്യം. ഫെബ്രുവരി 13ന് സിംഹങ്ങൾ ഇവിടേക്ക് എത്തുന്നതിന് മുമ്പ് തന്നെ പേരിട്ടിരുന്നതായി വനംവകുപ്പ് അധികൃതർ പറയുന്നു. നിലവിൽ ഔദ്യോഗിക നാമകരണ ചടങ്ങിനായി കാത്തിരിക്കുകയാണെന്നാണ് സിലിഗുരി സഫാരി പാർക്കിൽ നിന്നുള്ള ഉദ്യോഗസ്ഥർ അറിയിച്ചത്.
മൃഗങ്ങളുടെ കൈമാറ്റത്തിന്റെ ഭാഗമായി ബംഗാളിലെ സഫാരി പാർക്കിൽ യഥാക്രമം ഐഎൽ26, ഐഎൽ27 എന്നിങ്ങനെ കോഡുകളുള്ള ഒരു ആൺസിംഹവും പെൺസിംഹവും എത്തിയതായും അതിൽ പെൺ സിംഹത്തിന് "സീത" എന്ന് പേരിട്ടതായും മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് അറിഞ്ഞതായി പരിഷത്തിന്റെ വടക്കൻ ബംഗാൾ ഘടകം അറിയിച്ചു. ഭാവിയിൽ സുവോളജിക്കൽ പാർക്കിലെ ഒരു മൃഗത്തിനും ഒരു മതത്തിന്റെയും ദേവന്മാരുടെയും ദേവതകളുടെയും പേര് നൽകരുതെന്ന് വിഎച്ച്പി ഹർജിയിൽ ആവശ്യപ്പെടുന്നു.
ശ്രീരാമന്റെ ഭാര്യയായ "സീത" ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കൾക്കും ഒരു വിശുദ്ധ ദേവതയാണെന്നും പൂച്ച വര്‍ഗത്തില്‍പെട്ട ഒരു ജീവിക്ക് ആ പേര് നല്‍കിയത് തെറ്റാണെന്നും വിശ്വഹിന്ദു പരിഷത്ത് പറയുന്നു. അത്തരം പ്രവൃത്തി ദൈവനിന്ദക്ക് തുല്യമാണ്, അത് എല്ലാ ഹിന്ദുക്കളുടെയും മതവിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടി.
അക്ബർ 7 വയസുള്ള പൂർണ്ണവളർച്ചയെത്തിയ ആൺ സിംഹമാണ്, അതിന്റെ ഇണ സീത 5 വയസുള്ള സിംഹമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഇരുവർക്കും ഇതിനകം പരസ്‌പരം നന്നായി അറിയാമെന്നും പാർക്ക് അധികാരികൾ വിജയകരമായ ക്യാപ്റ്റീവ് ബ്രീഡിംഗ് ശ്രമത്തെക്കുറിച്ച് പ്രതീക്ഷയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, കഴിഞ്ഞ ഫെബ്രുവരി 14ന് ഉത്തര്‍ ബംഗ സംബദ് എന്ന പത്രത്തില്‍ 'പങ്കാളിയെ തേടി അസ്വസ്ഥയായ സീത' എന്ന തലക്കെട്ടോടെ ഒരു വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയില്‍ ആണ്‍സിംഹത്തിന് 'അക്ബര്‍' എന്ന് പേര് നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിഎച്ച്പി വനംവകുപ്പിന് നേരെ തിരിഞ്ഞത്. തുടർന്നാണ് പരാതിയുമായി കോടതിയെ സമീപിച്ചതും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications