Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുവിനെ വളര്‍ത്താന്‍ വാങ്ങിയാലും തല്ലി കൊല്ലും; ഗോരക്ഷാ പ്രവര്‍ത്തകരുടെ ക്രൂരത ഇങ്ങനെയും....

നോയിഡ: പശുവിനെ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന കര്‍ഷകര്‍ക്ക് ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ജേവാറിലേക്ക് പശുക്കളുമായി സഞ്ചരിക്കുമ്പോഴായിരുന്നു ജബ്ബാര്‍ സിങ്, ഭൂപ്പ് സിങ് എന്നിവര്‍ക്കാണ് പശു സംരക്ഷകരുടെ ആക്രമണത്തിന് ഇരയാകേണ്ടിവന്നത്.

തങ്ങള്‍ പശുകടത്തല്ല നടത്തുന്നതെന്നും പശുക്കളം വാങ്ങി വീട്ടിലേക്ക് കൊണ്ട് പോകുകയാണെന്നും പറഞ്ഞിട്ടും ആക്രമികള്‍ മര്‍ദ്ദനം തുടരുകയായിരുന്നെന്ന് അവര്‍ വ്യക്തമാക്കി. സംഘത്തില്‍ ഒന്‍പത് പേരുണ്ടെന്നാണ് ജബ്ബാര്‍ സിംഗിന്റെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്.

 മര്‍ദ്ദനം

മര്‍ദ്ദനം

യാതൊരു പ്രകോപനവും കൂടാതെയാണ് തങ്ങളെ ആക്രമിച്ചതെന്നും മര്‍ദ്ദിക്കുന്നതിന് മുന്‍പ് അക്രമകാരികള്‍ തങ്ങളോട് ഒരു ചോദ്യം പോലും ഉന്നയിച്ചില്ലെന്നും ഭൂപ്പ് സിങും ജബ്ബാര്‍ സിങും നോയിഡ പോലീസ് സ്റ്റഷനില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

 പശുകുട്ടി

പശുകുട്ടി

ഭൂപ്പിന്റെയും ജബ്ബാറിന്റെയും സുഹൃത്ത് നല്‍കിയ ആറ് വയസ്സുള്ള പശുവിനെയും ഒരു പശുകുട്ടിയെയും കൊണ്ട് വീട്ടിലേക്ക് വരുന്നതിനിടയിലായുരുന്നു അക്രമം

 ക്ഷതമേറ്റു

ക്ഷതമേറ്റു

ആക്രമണത്തിന് ഇരയായ ഇരുവര്‍ക്കും അനേകം ആന്തരിക മുറിവുകളും, ക്ഷതങ്ങളുമേറ്റിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

 ദരിദ്രകുടുംബത്തിലെ അംഗങ്ങള്‍

ദരിദ്രകുടുംബത്തിലെ അംഗങ്ങള്‍

തങ്ങള്‍ ദരിദ്രകുടുംബത്തിലെ അംഗങ്ങളാണെന്നും, ക്ഷീരകര്‍ഷകരായ തങ്ങള്‍ക്ക് ഏക വരുമാനമാണ് പശുക്കളെന്നും ഭൂപ്പ് സിംഗിന്റെ ബന്ധുക്കളിലൊരാള്‍ പറഞ്ഞു.

 പോലീസ്

പോലീസ്

അക്രമവവുമായി ബന്ധുപ്പെട്ട് പ്രദേശവാസികളായ നാല് യുവാക്കളെയും കണ്ടാല്‍ തിരിച്ചറിയാത്ത അഞ്ച് യുവാക്കള്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജയ് കുമാര്‍ ശര്‍മ്മ അറിയിച്ചു.

 എഫ്‌ഐആര്‍

എഫ്‌ഐആര്‍

ഐപിസി സെക്ഷന്‍ 147 (ലഹളയുണ്ടാക്കല്‍), 323 ( മനപൂര്‍വ്വം ശാരീരികമായി മുറിവേല്‍പ്പിക്കുക), 504 ( സമാധാനം ഭജ്ജിക്കുക), 506 ( ക്രിമിനല്‍ ഭീഷണിയുയര്‍ത്തുക) എന്നീ വകുപ്പുകള്‍ക്ക് കീഴിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

 ഗോ രക്ഷക് ഹിന്ദു ദല്‍ പ്രതിനിധി

ഗോ രക്ഷക് ഹിന്ദു ദല്‍ പ്രതിനിധി

സംഭവത്തില്‍ വിഎച്ച്പിയുടെ ഗോരക്ഷക യൂണിറ്റുകള്‍ക്ക് പങ്കില്ലെന്ന് ഗോ രക്ഷക് ഹിന്ദു ദല്‍ പ്രതിനിധി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+