നടന് വിജയ് ക്രിസ്ത്യാനി? ഇളയദളപതിയുടെ മതംപറഞ്ഞ് മെര്‍സലിനെ തകര്‍ക്കാന്‍ സംഘപരിവാര്‍
Recommended Video

തിരുവനന്തപുരം/ചെന്നൈ: വിജയ് ചിത്രമായ മെര്‍സലില്‍ മോദി സര്‍ക്കാരിനെതിരെ പരാമര്‍ശം ഉണ്ട് എന്ന ആക്ഷേപം റിലീസ് ദിനം മുതലേ ഉണ്ട്. അതിനെതിരെ ബിജെപിയും സംഘപരിവാറും അപ്പോള്‍ തന്നെ രംഗത്തിറങ്ങിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ അതിലും കഷ്ടമാണ് കാര്യങ്ങള്‍. വിജയ് ഹിന്ദു വിരുദ്ധനാണെന്ന രീതിയില്‍ ആണ് പ്രചാരണം. അതിന് വിജയുടെ മതം തന്നെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളില്‍ അഭിനയിക്കുന്ന വിജയ് ഒരു ക്രിസ്ത്യാനി ആണെന്ന് എത്ര പേര്‍ക്ക് അറിയാം എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.
തമിഴ് നാട്ടില്‍ മാത്രമല്ല, കേരളത്തിലും വിജയുടെ മതം പറഞ്ഞുള്ള വിദ്വേഷ പ്രചാരണം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

വിജയ് ചിത്രം
വിജയ് ചിത്രമായ മെര്‍സല്‍ തീയേറ്ററുകളില്‍ വന്‍ ചലനം ആണ് സൃഷ്ടിക്കുന്നത്. പതിവ് വിജയ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മെര്‍സല്‍ എന്നും അഭിപ്രായമുണ്ട്.

വിദ്വേഷ പ്രചാരണം രൂക്ഷം
വിജയ്ക്കെതിരെ കേരളത്തില്‍ പോലും വിദ്വേഷ പ്രചാരണം രൂക്ഷമായിക്കഴിഞ്ഞു. ഔട്സ്പോക്കണ് പോലുള്ള സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പുകളില്‍ പോലും ഉയരുന്നത് ഇത്തരത്തിലുള്ള പോസ്റ്ററുകളാണ്.

ക്രിസ്ത്യാനിയായ വിജയ്
വിജയ് ക്രിസ്ത്യാനിയാണ് എന്നാണ് ഇവര്‍ കൂട്ടത്തോടെ പ്രചരിപ്പിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളില്‍ ആണ് വിജയ് അഭിനയിക്കുന്നത് എന്നും ഇവര്‍ ആക്ഷേപിക്കുന്നു.

ക്രിസ്ത്യാനി
സംഗതി സത്യമാണ്. വിജയ് ക്രിസ്ത്യാനി തന്നെ ആണ്. ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് വിജയുടെ മുഴുവന്‍ പേര്. എന്നാല്‍ ഹൈന്ദവ വിരുദ്ധത ഇതില്‍ കൊണ്ടുവരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് മനസ്സിലാകാത്തത്.

ഫേക്കുകള്‍ മാത്രമല്ല
സോഷ്യല്‍ മീഡിയയിലെ ഫേക്ക് അക്കൗണ്ടുകള്‍ മാത്രമല്ല ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. ബിജെപിയുടെ ഔദ്യോഗിക നേതാക്കളും വിജയ്ക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്.

ബിജെപി നേതാവ്
തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച് രാജ വിജയ് ക്രിസ്ത്യാനിയാണ് എന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടു. വിജയുടെ മുഴുവന്‍ പേരും എഴുതിക്കൊണ്ടായിരുന്നു രാജയുടെ ട്വീറ്റ്.

നിര്‍മാതാവും ക്രിസ്ത്യാനി?
ഹേമ രുക്മാനി ആണ് സിനിമയുടെ നിര്‍മാതാവ്. ഇവരും ക്രിസ്ത്യാനിയാണോ എന്ന സംശയമാണ് രാജ ഉന്നയിക്കുന്നത്. ഇക്കാര്യം അദ്ദേഹം അന്വേഷിച്ച് വരികയാണത്രെ.

മതവിശ്വാസത്തിന് പങ്ക്
സിനിമയിലെ ഡയലോഗുകളില്‍ വിജയുടെ മത വിശ്വാസത്തിന് പങ്കുണ്ട് എന്നാണ് അടുത്ത വിമര്‍ശനം. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണ് ഇവര്‍ക്ക് തീരെ പിടിക്കാത്തത്.

ക്ഷേത്രവും ആശുപത്രിയും
അമ്പലമല്ല, ആശുപത്രിയാണ് വേണ്ടത് എന്നൊരു ഡയലോഗ് ഉണ്ട് സിനിമയില്‍. ഈ ഡയലോഗില്‍ ക്ഷേത്രത്തിന് പകരം പള്ളി എന്ന് വിജയ് പറയുമോ എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ ചോദ്യം.

ഫാസിസം തന്നെ
മെര്‍സലിനെതിരെ ബിജെപിയും സംഘപരിവാറും നടത്തുന്ന ആക്രമണം ഫാസിസം തന്നെ ആണ് എന്ന ആക്ഷേപം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.

കാഷ് ലെസ് എക്കോണമി
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനവും കാഷ് ലെസ് എക്കോണമിയും എല്ലാം സിനിമയില്‍ പരിഹസിക്കപ്പെടുന്നുണ്ട്. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ആണ് ഈ രംഗം.

ജിഎസ്ടിയെ പറഞ്ഞാലും
ജിഎസ്ടി എന്നത് നടപ്പിലാക്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍ ആണ്. എന്നാല്‍ ആ ആശയത്തിന്റെ തുടക്കം നരേന്ദ്ര മോദിയില്‍ നിന്ന് അല്ല. പക്ഷേ ജിഎസ്ടിയെ വിമര്‍ശിച്ചാലും അത് മോദി സര്‍ക്കാരിനെ വിമര്ശിക്കുന്നതായേ ഒരു കൂട്ടര്‍ക്ക് തോന്നുകയുള്ളൂ.

സിംഗപ്പൂരും ഇന്ത്യയും
സിംഗപ്പൂരില്‍ ഏഴ് ശതമാനം ജിഎസ്ടി ഈടാക്കുമ്പോള്‍ ഇന്ത്യയില്‍ 28 ശതമാനം ആണ് ജിഎസ്ടി. എന്നാല്‍ സിംഗപ്പൂരില്‍ കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭ്യമാകുമ്പോള്‍ ഇന്ത്യയില്‍ അത് സാധ്യമാകുന്നില്ലെന്നാണ് വിജയുടെ ഒരു ഡയലോഗ്. അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടത് എന്നും വിജയ് പറയുന്നുണ്ട്.

വെട്ടിമാറ്റും
ബിജെപിയുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് സിനിമയിലെ വിവാദമായ ഡയലോഗുകള്‍ വെട്ടിമാറ്റാന്‍ ആണ് തീരുമാനം. നിര്‍മാതാവ് ഇക്കാര്യം ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് കൊടുത്തു കഴിഞ്ഞു.

പിന്തുണ
എന്നാല്‍ സിനിമയിലെ രംഗങ്ങള്‍ ഒരുകാരണവശാലും ഒഴിവാക്കരുത് എന്നും ആവശ്യം ഉയരുന്നുണ്ട്. കബാലി സംവിധായകന് പാ രഞ്ജിത്തും കമല്‍ ഹാസനും സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications