Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഎംകെ തമിഴ്‌നാടിനെ കൊള്ളയടിക്കുന്ന കുടുംബം, ദ്രാവിഡ രാഷ്ട്രീയം പറഞ്ഞ് വഞ്ചിക്കുന്നുവെന്ന് വിജയ്

ചെന്നൈ: പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി വിജയിയുടെ തീപ്പൊരി പ്രസംഗം. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് ഭയമില്ലാതെയാണെന്ന് വിജയ്. രാഷ്ട്രീയത്തില്‍ ഞാനൊരു കുട്ടിയാണ്. എന്നാല്‍ പാമ്പിനെ കണ്ടാലും ഭയമില്ല. രാഷ്ട്രീയവും മാറണം, ഇല്ലെങ്കില്‍ മാറ്റുമെന്ന് വിജയ് പ്രഖ്യാപിച്ചത്. ഭൂമിയില്‍ ജനിച്ചവരെല്ലാം സമന്‍മാരാണെന്നും താരം പറഞ്ഞു.

ഞാനും നീയുമല്ല, നമ്മളാണ്. എല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നതില്‍ അര്‍ത്ഥമില്ല. ചെയ്യുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തിന് വേണ്ടിയാണോ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് അതില്‍ ലക്ഷ്യം കാണാതെ പിന്‍മാറില്ല. ഗൗരവത്തോടെയും പുഞ്ചിരിയോടെയും രാഷ്ട്രീയത്തില്‍ ഇടപെടുമെന്ന് വിജയ് പ്രഖ്യാപിച്ചു.

vijay-tvk

ആരുടെയും വിശ്വാസത്തെ എതിര്‍ക്കില്ല. എന്നാല്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനില്ല. നമ്മള്‍ ആരാണ്, എന്താണ് എന്നെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നതില്‍ അര്‍ത്ഥമില്ല. ചെയ്ത് കാണിക്കുന്നതിലാണ് കാര്യം. എന്‍ നെഞ്ചില്‍ കുടിയിരിക്കും, എല്ലാവര്‍ക്കും ഉയിര്‍ വണക്കങ്ങള്‍ എന്ന പ്രശസ്തമായ ഡയലോഗിലൂടെയാണ് വിജയ് പ്രവര്‍ത്തകരെയും ആരാധകരെയും അഭിവാദ്യം ചെയ്തത്.

അഴിമതിക്കാര്‍, വ്യാജന്‍മാര്‍ എന്നിവരാണ് നമ്മളെ ഇപ്പോള്‍ ഭരിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി കൊണ്ടുവരുന്ന പദ്ധതികള്‍ അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഗുണം ചെയ്യുന്നതായിരിക്കണം. അത് ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് പരിശോധിക്കണം. വിശക്കുന്നവര്‍ ഭക്ഷണം എന്ന് പറഞ്ഞാല്‍ വിശപ്പ് മാറില്ല, അവര്‍ ഭക്ഷണം കഴിച്ചാല്‍ മാത്രമേ വിശപ്പ് മാറൂ. അഴിമതി വൈറസ് പോലെയാണ്. നമ്മളുടെ രാഷ്ട്രീയം ഏറ്റവും സത്യസന്ധമായിരിക്കണമെന്നും വിജയ് പറഞ്ഞു.

ഇവിടെ എത്തിയിരിക്കുന്ന ജനങ്ങള്‍ വെറുതെ വന്നവരല്ല. സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്നവരെ പോലെയല്ല. സത്യസന്ധമായ ജനക്കൂട്ടമാണ്. ഇന്ന് ഇവിടെ കാണുന്നവര്‍ മാത്രമല്ല നമ്മുടെ അളുകള്‍. ലോകത്തുള്ളവരെല്ലാം നമ്മുടെ ആളുകളാണ്. അഴിമതിയും വര്‍ഗീയതയും ശത്രുക്കളാണ്. പ്രായോഗിക പ്രഖ്യാപനങ്ങള്‍ മാത്രമാണ് തന്റെ പാര്‍ട്ടി നടത്തൂ. ആരുടെയും എ ടീമോ ബീ ടീമോ അല്ല ടിവികെ. അങ്ങനെ പറഞ്ഞ് ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കേണ്ട. അതിന് ശ്രമിച്ചാല്‍ നടക്കില്ല. രാഷ്ട്രീയത്തില്‍ ആര് വന്നാലും അവര്‍ ഒരു പാര്‍ട്ടിയുടെ ആളുകളായി മുദ്ര കുത്തുന്ന ഒരു പാര്‍ട്ടിയുണ്ട്. അവര്‍ എപ്പോഴും ഫാസിസമെന്ന് പറഞ്ഞ് കൊണ്ടിരിക്കും. അവര്‍ ഉന്നയിക്കുന്നവര്‍ ഫാസിസം നടത്തുന്നത് പോലെ ഇവരും അത് തന്നെയാണ് പിന്തുടരുന്നതെന്നും വിജയ് വ്യക്തമാക്കി.

ദ്രാവിഡ മോഡല്‍ എന്ന് പറഞ്ഞ് ഡിഎംകെ വഞ്ചിക്കുകയാണ്. ഡിഎംകെ തമിഴ്‌നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണ്. 2026ല്‍ ടിവികെ ചിഹ്നത്തില്‍ ജനങ്ങള്‍ വോട്ടു ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.

ദ്രാവിഡ രാഷ്ട്രീയം സിനിമയിലൂടെയാണ് വളര്‍ന്നത്. കൂത്താടി എന്നത് മോശം പദമല്ല. തമിഴ്‌നാട്ടില്‍ എംജിആര്‍ പാര്‍ട്ടി ആരംഭിച്ചപ്പോഴും, ആന്ധ്രയില്‍ എന്‍ടിആര്‍ പാര്‍ട്ടി ആരംഭിച്ചപ്പോഴും ഇതേ പേര് കേട്ടിരുന്നു. അതുകൊണ്ട് ആ പേര് കേള്‍ക്കുന്നതില്‍ പ്രശ്‌നമില്ല. സിനിമയില്‍ വന്നപ്പോഴും മുഖം ശരിയല്ല, ശരീരം ശരിയല്ല, എന്നെല്ലാം പരിഹാസം കേട്ടിരുന്നു. അവിടെ നിന്ന് കഷ്ടപ്പെട്ടാണ് ഇവിടെയെത്തിയത്. അതിന് സഹായിച്ചത് ജനങ്ങളാണെന്നും വിജയ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+