• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുൽ ഗാന്ധിക്ക് ഇറ്റലിയിൽ സ്വന്തമായി രാജകൊട്ടാരം.. വീഡിയോ വൈറൽ, പൊളിച്ചടുക്കി ആൾട്ട് ന്യൂസ്!

ദില്ലി: സോണിയാ ഗാന്ധിയുടെ ജന്മനാട് ഇറ്റലിയാണ് എന്നതിന്റെ പേരില്‍ നിരന്തരമായി ആക്രമിക്കപ്പെടാറുണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയെ ഇന്ത്യക്കാരനായി അംഗീകരിക്കാന്‍ തന്നെ രാഷ്ട്രീയ എതിരാളികളില്‍ പലരും തയ്യാറല്ല. ഇറ്റലിയുമായി ബന്ധപ്പെടുത്തി പല വിധത്തിലുളള ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ ഇക്കൂട്ടർ ഉയർത്തുക പതിവാണ്.

അതിനൊക്കെ പുറമേ ബ്രിട്ടനില്‍ പൗരത്വമുണ്ട് എന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയുടെ പുറത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. അതിനിടെ രാഹുല്‍ ഗാന്ധിക്ക് ഇറ്റലിയില്‍ വമ്പന്‍ കൊട്ടാര സമുച്ചയം സ്വന്തമായുണ്ട് എന്ന് ആരോപിച്ച് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഈ വൈറൽ വീഡിയോയുടെ സത്യാവസ്ഥ പരിശോധിക്കാം:

വൈറൽ വീഡിയോ

വൈറൽ വീഡിയോ

തിരഞ്ഞെടുപ്പ് കാലമായതോടെ രാഹുല്‍ ഗാന്ധിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ ബിജെപി അടക്കമുളള എതിരാളികള്‍ വ്യാപകമായാണ് പ്രചാരണം അഴിച്ച് വിട്ടിരിക്കുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലുമടക്കം ഇറ്റലിയില്‍ നിന്നുളള ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇറ്റലിയിലെ രാജകൊട്ടാരം

ഇറ്റലിയിലെ രാജകൊട്ടാരം

കൊട്ടാരം പോലുളള പുരാതനമായ വലിയ കെട്ടിടത്തിന് മുന്നില്‍ നിന്നുളളതാണ് ഈ വീഡിയോ. വീഡിയോയില്‍ ഉളള വ്യക്തിയുടെ വാക്കുകള്‍ ഗുജറാത്തിയിലാണ്. അതിങ്ങനെയാണ്: ''രാജീവ് ഗാന്ധിയുടെ മകന്‍ പപ്പുവിന്റെ ഉടമസ്ഥതയില്‍ ഉളള കെട്ടിടങ്ങളാണ് ഈ കാണുന്നത്.

രാജ്യത്തെ കൊളളയടിച്ചു

രാജ്യത്തെ കൊളളയടിച്ചു

അയാള്‍ ഈ കൊട്ടാരങ്ങള്‍ വാങ്ങിച്ച് കൂട്ടിയിരിക്കുന്നത് ഒരു രാജ്യത്തെ മുഴുവനായും കൊളളയടിച്ച ശേഷമാണ്. ഞാനിപ്പോള്‍ ഉളളത് ഇറ്റലിയില്‍ ആണ്. ഈ കാണുന്നത് സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും കെട്ടിടങ്ങള്‍ ആണ്.

വാടകയ്ക്ക് കൊടുത്ത് പണമുണ്ടാക്കുന്നു

വാടകയ്ക്ക് കൊടുത്ത് പണമുണ്ടാക്കുന്നു

ഈ കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കുകയാണ് അയാള്‍ ചെയ്യുന്നത്. അത് വഴി പപ്പു ഇന്ത്യയിലിരുന്ന് കൊണ്ട് പണം സമ്പാദിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയെ അയാള്‍ കൊളളയടിച്ചു. പപ്പുവിനെ എത്രയും വേഗത്തില്‍ ഇന്ത്യയില്‍ നിന്ന് പുറത്താക്കുക, ജയ് ശ്രീകൃഷ്ണ'' എന്നാണ് വീഡിയോയിലെ വ്യക്തിയുടെ വാക്കുകള്‍.

വ്യാപക പ്രചാരണം

വ്യാപക പ്രചാരണം

ഒരു മിനുറ്റ് നീളമുളള ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രത്യേകിച്ച് ബിജെപി അനുകൂലികളുടെ അക്കൗണ്ടുകളിലും ബിജെപി അനുകൂല ഗ്രൂപ്പുകളിലുമാണ് ഇത് പ്രചരിക്കുന്ന്. ആര്‍എസ്എസ് സഹയാത്രികനും റിസര്‍വ് ബാങ്ക് ഡയറക്ടറുമായ എസ് ഗുരുമൂര്‍ത്തി അടക്കമുളളവര്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നു.

ബിജെപി അനുകൂല ഗ്രൂപ്പുകളിൽ

ബിജെപി അനുകൂല ഗ്രൂപ്പുകളിൽ

ഫേസ്ബുക്കിലുളള സംഘപരിവാര്‍ അനുകൂല ഗ്രൂപ്പായ മേരാ ഭാരത് മഹാന്‍ എന്ന ഗ്രൂപ്പിലാണ് ആദ്യം ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കുറഞ്ഞ സമയം കൊണ്ട് തന്നെ രണ്ട് ലക്ഷത്തിലേറെ പേര്‍ ഈ വീഡിയോ കണ്ട് കഴിഞ്ഞു. പതിനയ്യായിരത്തില്‍ അധികം പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

സത്യം എന്താണ്?

സത്യം എന്താണ്?

യഥാര്‍ത്ഥത്തില്‍ ആ കൊട്ടാരങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാണോ. അല്ല എന്നത് തന്നെയാണ് ഉത്തരം. തികച്ചും വ്യാജമായ വീഡിയോ ആണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. വീഡിയോയില്‍ കാണുന്ന കെട്ടിടങ്ങള്‍ ഇറ്റലിയിലെ ഏറെ പ്രശസ്തമായ പിയാസ കാസെല്ലെ എന്നറിയപ്പെടുന്ന കെട്ടിട സമുച്ചയമാണ്.

രാഹുൽ ഗാന്ധിക്ക് ബന്ധമില്ല

രാഹുൽ ഗാന്ധിക്ക് ബന്ധമില്ല

ആള്‍ട്ട് ന്യൂസ് എന്ന വെബ്‌സൈറ്റാണ് രാഹുല്‍ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ പൊളിച്ചടുക്കി രംഗത്ത് വന്നിരിക്കുന്നത്. ഇറ്റലിയിലെ ടൂറിനില്‍ ആണ് ആ പൈതൃക കെട്ടിടങ്ങള്‍ ഉളളത്. 16ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട തിയറ്ററുകള്‍, മ്യൂസിയങ്ങള്‍, റോയല്‍ പാലസ് ഓഫ് ടൂറിന്‍ എന്നിവ അടങ്ങുന്ന കെട്ടിട സമുച്ചയമാണ് രാഹുല്‍ ഗാന്ധിയുടെ സ്വത്തെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.

മോദിക്കെതിരെ വാരണാസിയിൽ കളി മാറ്റി അഖിലേഷ് യാദവ്, ഇനി പന്ത് രാഹുൽ ഗാന്ധിയുടെ കോർട്ടിൽ!

ചൗക്കിദാര്‍ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് വൻ തിരിച്ചടി! സുപ്രീം കോടതിയിൽ മാപ്പ്!

English summary
Fake video spreads in Social Media claims Rahul Gandhi ownes Royal Buildings in Italy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more