'ഭര്‍ത്താവ് ജീവിച്ചിരിപ്പില്ലേ, എന്താ പൊട്ടുതൊടാത്തത്'; വനിത ദിനത്തില്‍ സ്ത്രീയെ അധിക്ഷേപിച്ച് ബിജെപി എംപി

ബംഗളൂരു; വനിത ദിനത്തില്‍ വിവാഹിതയായ യുവതി പൊട്ടു ധരിക്കാത്തതിന്റെ പേരില്‍ ചോദ്യം ചെയ്ത് കര്‍ണാടക ബി ജെ പി എം പി വിവാദത്തില്‍പ്പെട്ടു. നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ടാണ് പൊട്ട് ധരിക്കാത്തതെന്നാണ് ബി ജെ പി എം പി ചോദിക്കുന്നത്. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ചന്നൈഹ മന്ദിരയില്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
നിങ്ങള്‍ എന്തുകൊണ്ടാണ് പൊട്ട് ധരിക്കാത്തത്. ആരാണ നിങ്ങളെ ഇവിടെ കട വയ്ക്കാന്‍ അനുവദിച്ചത്. അരെങ്കിലും പണം നല്‍കിയാല്‍ നിങ്ങള്‍ പൊട്ട് വയ്ക്കില്ലേ, ആദ്യം നിങ്ങള്‍ പൊട്ട് ധരിക്കൂ, ഈ സ്ത്രീക്ക് ആരെങ്കിലും പൊട്ട് കൊടുക്കൂ, നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പില്ലേ, നിങ്ങള്‍ സാമാന്യ ബുദ്ധി എന്നൊന്നില്ലേ- എം പി ഒരു കടയിലെ ജീവനക്കാരിയോട് പറഞ്ഞു.
എം പി സ്ത്രീയോട് ക്ഷുഭിതമായി സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എം പി പെരുമാറ്റത്തില്‍ വിമര്‍ശനം ശക്തമാകുന്നുണ്ട്. ബി ജെ പി ഇന്ത്യയെ ഹിന്ദുത്വ ഇറാനാക്കി മാറ്റുമെന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത്. തെരുവില്‍ സദാചാര പോലീസ് ചമയുന്ന ബി ജെ പി പതിപ്പാണെന്നാണ് കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരം വിശേഷിപ്പിച്ചത്.
വനിത ദിനത്തിലാണ് ഇങ്ങനെ ഒരു സംഭവം നടന്നതെന്നാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ബി ജെ പി നേതാവ് സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് നടത്തിയതെന്നാണ് എല്ലാവരും കുറ്റടെുത്തുന്നത്.
ഇതാദ്യമായല്ല, ബി ജെ പി നേതാക്കളില്‍ നിന്ന് ഇത്തരം പരാമര്‍ശം പുറത്തുവരുന്നത്. 2021 ഏപ്രിലില്‍, പി ഡി എസ് അരി വിഹിതം വെട്ടിക്കുറച്ചതിനെക്കുറിച്ച് ചോദിച്ച ഒരു കര്‍ഷകനോട് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ഉമേഷ് കാട്ടി പൊട്ടിത്തെറിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കേന്ദ്ര സഹായം വരുന്നത് വരെ പട്ടിണി കിടക്കണോ അതോ മരിക്കണോ എന്ന് കര്‍ഷകന്‍ ചോദിച്ചപ്പോള്‍ മരിക്കുന്നതാണ് നല്ലതെന്നായിരുന്നു മന്ത്രി പറഞ്ഞത്. അതിനാണ് ഞങ്ങള്‍ പി ഡി എസ് വിഹിതം വെട്ടിക്കുറച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു . ഇത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു.












Click it and Unblock the Notifications