കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാൽമുട്ട് ചികിത്സയ്ക്കായി പാരമ്പര്യ വൈദ്യനടുത്ത് എത്തി;എംഎസ് ധോണിക്ക് ചെലവായത് വെറും 40 രൂപ

Google Oneindia Malayalam News

റാഞ്ചി;കാൽമുട്ട് വേദനയ്ക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെത്തിയത് പരമ്പര്യ വൈദ്യന് മുന്നിൽ. ചികിത്സയ്ക്ക് ചെലവായതോ വെറും 40 രൂപയും. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന സംഭവം ഇങ്ങനെ

ഏറെ നാളായി ധോണിയെ കാൽമുട്ട് വേദന അലട്ടുന്നുണ്ട്. പല പ്രമുഖ ഡോക്ടർമാരേയും സമീപിച്ചെങ്കിലും ചികിത്സകളൊന്നും ഫലിച്ചില്ല. തുടർന്നായിരുന്നു സ്വന്തം നാടായ റാഞ്ചിയിൽ ചികിത്സ തേടി ധോണിയെത്തിയത്.

 dhoni-1656754312.jp

പാലിൽ പച്ചമരുന്നുകൾ ചേർത്ത് രോഗികൾക്കു നൽകുന്ന വന്ദൻ സിംഗ് എന്ന വൈദ്യന്‍റെ അടുത്താണ് ധോണി ചികിത്സയ്ക്കെത്തിയത്.റാഞ്ചിയില്‍ നിന്ന് 70 കിലോ മീറ്റര്‍ അകലെയുള്ള ലാപംഗിലാണ് വന്ദൻ സിംഗിന്റെ ചികിത്സാ കേന്ദ്രം. ധോണിയുടെ മാതാപിതാക്കൾ വന്ദൻ സിംഗിൽ നിന്നും ചികിത്സ തേടിയിരുന്നു.ചികിത്സ ഫലപ്രദമായതോടെയാണ് ധോണിയും പാരമ്പര്യ വൈദ്യനെ തേടിയെത്തിയത്.

'എനിക്കൊപ്പം ജീവിച്ചവർക്ക് പരാതിയില്ല,സെലിബ്രിറ്റികൾ ഗർഭപാത്രത്തിൽ നിന്ന് വന്നവരല്ലേ?';ഗോപി സുന്ദർ'എനിക്കൊപ്പം ജീവിച്ചവർക്ക് പരാതിയില്ല,സെലിബ്രിറ്റികൾ ഗർഭപാത്രത്തിൽ നിന്ന് വന്നവരല്ലേ?';ഗോപി സുന്ദർ

അദ്ദേഹത്തിൽ നിന്ന് 20 രൂപയാണ് കൺസൾട്ടേഷൻ ഫീയായി താൻ വാങ്ങിയത്. 20 രൂപയുടെ മരുന്നും നൽകി, വന്ദൻ സിംഗ് പറഞ്ഞു. അദ്ദേഹം വന്നപ്പോൾ ആരാണെന്ന് തിരിച്ചറിയാൻ തനിക്ക് സാധിച്ചിരുന്നില്ല, വന്ദൻ സിംഗ് പറയുന്നു. ചിലർ വന്ന് ധോണിക്കൊപ്പം ഫോട്ടൊയെടുത്തപ്പോഴാണ് തനിക്ക് അദ്ദേഹം ആരെന്ന് മനസിലായത്. നാല് ദിവസം കൂടുമ്പോൾ ധോണി ചികിത്സയ്ക്കായി എത്താറുണ്ട്. അടുത്ത തവണ എപ്പോഴാണ് വരികയെന്ന് അറിയില്ല. ധോണിയുടെ മാതാപിതാക്കളെ താൻ മൂന്ന് മാസമായി ചികിത്സിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

 'മധുവൊക്കെ അറിയാത്തൊരു ദിലീപ് ഉണ്ട്..വഴിത്തിരിവായത് ആ കത്ത്..ലോഹിതദാസിനെ വരെ';അഡ്വ മിനി പറയുന്നു 'മധുവൊക്കെ അറിയാത്തൊരു ദിലീപ് ഉണ്ട്..വഴിത്തിരിവായത് ആ കത്ത്..ലോഹിതദാസിനെ വരെ';അഡ്വ മിനി പറയുന്നു

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
Visited traditional ayurvedic doctor for knee treatment; MS Dhoni just Rs 40
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X