വൃത്തിക്ക് ഒരു വോട്ട് !! ഹൈദരാബാദിൽ പൊതുശൗചാലയങ്ങളിലും വോട്ടിങ് മെഷീൻ!!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഹൈദരാബാദിൽ പൊതുശൗചാലയങ്ങളെ പറ്റിയുള്ള അഭിപ്രായം വോട്ടിങിലൂടെ ജനങ്ങൾ അറിയിക്കാം. ശൗചാലയത്തിന്റെ വൃയത്തി മനസിലാക്കാൻ വേണ്ടിയാണ് വോട്ടിങ് യന്ത്രങ്ങൾ സ്ഥാപിക്കുന്നത്. ടോയിലെറ്റുകൽ ഉപയോഗിക്കുന്നവർ വൃത്തി സാഹചര്യം വോട്ടിങിലൂടെ അധികൃതരെ അറിയിക്കാം. ഹൈദരാബാദിലെ ഗ്രേറ്റർ മുനിസിപ്പാൽ കോപ്പറേഷനാണ് ഇന്ത്യയിലാദ്യമായി ഇങ്ങനെയെരു പദ്ധതി കൊണ്ടു വന്നത്.

ബോംബിനേക്കാൾ അപകടം ബീഫ്!!! ബീഫ് ഡിറ്റക്ഷന്‍ കിറ്റുമായി മഹാരാഷ്ട്ര പോലീസ്!!

അഭിനയിക്കണമെന്ന് പ്രണവിന്റെ മനസില്‍ ആദ്യമായി തോന്നിയ ആ നിമിഷം!!! അതിന് കാരണമായതോ???

നിലവിൽ ഹൈദരാബാദ് നഗരത്തിൽ രണ്ടായിരത്തോളം പൊതുശൗചാലയങ്ങളാണ് ഉള്ളത്. ഇതിൽ 1000 വോട്ടിങ് യന്ത്രങ്ങളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. യന്ത്രത്തിൽ ചുമപ്പ്, പച്ച, ഓറഞ്ച് എന്നിങ്ങനെ മൂന്ന് ബട്ടനുകളാണ് ഉള്ളത്. തീർത്തു വൃത്തി ഹീനമായ ശൗചാലയമാണെങ്കിൽ ചുവപ്പും, അത്യാവശ്യം വൃത്തിയുണ്ടെങ്കിൽ ഓറഞ്ചും ,നല്ല വൃത്തിയാണെങ്കിൽ പച്ചയും അമർത്താം. ജനങ്ങളുടെ അഭിപ്രായം തത്സമയം അറിയാൻ കോപ്പറേഷൻ ആസ്ഥാനത്ത് പ്രത്യേകം സജജീകരണം തയ്യാറാക്കിയിട്ടുണ്ട്. ഓരോ ആഴ്ചയും കോപ്പറേഷൻ അധികൃതർ വോട്ടുകളുടെ അടിസ്ഥാനത്തിൽ ശൗചാലയങ്ങളുടെ വൃത്തി വിലയിരുത്തു. കൂടാതെ ഉടനടി ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. കോപ്പറേഷനു വേണ്ടി സ്വാകാര്യ ഏജൻസിയാണ് വോട്ടിങ് സംവിധാനം നടപ്പിലാക്കുന്നത്.

voting

രണ്ടുവര്‍ഷംമുമ്പാണ് കോര്‍പ്പറേഷന്‍ ആധുനികസൗകര്യങ്ങളുള്ള ഇവ പണിതത്. നോക്കിനടത്താന്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര പരിചരണം ലഭിക്കാതെ  വൃത്തിഹീനമായി. ഈ സാഹചര്യത്തിലാണ്, അറ്റകുറ്റപ്പണികള്‍ നടത്തി പുതുക്കിയ ശൗചാലയങ്ങള്‍ ഇനിയും വൃത്തിഹീനമാവാതിരിക്കാന്‍ വോട്ടിങ് യന്ത്രം സ്ഥാപിക്കാൻ തിരുമാനിച്ചത്.

English summary
The Greater Hyderabad Municipal Corporation (GHMC) has decided to install voting machines in all the public toilets and pay-and-use toilets in the city to gauge sanitation and hygiene levels. Citizens can now vote to voice their disapproval on the poor maintenance of public toilets.
Please Wait while comments are loading...