ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ഉപരാഷ്ട്രപതി
ഇന്ത്യയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്ന് യുവ ഓഫീസര്‍മാരോട് ഉപരാഷ്ട്രപതി പറഞ്ഞു.

ദില്ലി: ജോര്‍ജ് സോറോസിന്റെ പരാമര്‍ശത്തിനോട് പരോക്ഷമായി പ്രതികരിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ ചിലര്‍ വ്യാജമായ കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നുവെന്ന് ഉപരാഷ്ട്രപതി ആരോപിച്ചു.
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം ഉപരാഷ്ട്രപതി സൂചിപ്പിച്ചത്. ഇന്ത്യയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്ന് യുവ ഓഫീസര്‍മാരോട് അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില ദുഷ്ടശക്തികളുണ്ട്. അവരുടെ വ്യാജ പ്രചാരണങ്ങളെ തടയാനായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇന്ന് ലോകത്ത് മുന്നേറി കൊണ്ടിരിക്കുകയാണ്. എന്നാല്‍ നമ്മുടെ മുന്നേറ്റത്തെ തകര്‍ക്കാന്‍ വ്യാജ വാര്‍ത്തകള്‍ പലരും പടച്ചുവിടുന്നുണ്ട്. അതിനെ നേരിടാന്‍ നമ്മള്‍ ജാഗ്രതയോടെ ഇരിക്കണം.
ഇത് അധിനിവേശത്തിന്റെ മറ്റൊരു രൂപമാണ്. ഇതിനെ നമ്മള്‍ പതിയെ ഇല്ലാതാക്കണം. ദേശീയതയുടെ ഊര്‍ജം നമ്മള്‍ ഉള്ളില്‍ നിറയ്ക്കണം. വ്യാജ വാദങ്ങളെ നമ്മളുടെ വളര്‍ച്ചാ നിരക്കിനെ തടയാതിരിക്കാന്‍ ശ്രമിക്കണം.
ഒന്ന് റിലാക്‌സ് ചെയ്യണോ, എങ്കില്‍ ഭൂമിയിലെ സ്വര്‍ഗങ്ങളാണ് ഇവ, ഒടുക്കത്തെ ഭംഗിയാണ് കാണാന്‍
ഇന്ത്യ ഇന്ന് ലോകത്തെ തന്നെ മികച്ച അവസരങ്ങളുടെ നാടാണ്. വലിയ നിക്ഷേപങ്ങളുടെയും നാടാണ്. എന്നാല്‍ ഇതെല്ലാം തകരാന്‍ ഒരു നിമിഷം മതി. കാരണം നമ്മളെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായിരിക്കുകയാണ് വേണ്ടത്.
അതേസമയം അദാനി വിഷയം മോദിക്ക് തിരിച്ചടിയാണെന്ന് നേരത്തെ പ്രമുഖ ബിസിനസ്മാനായ ജോര്‍ജ് സോറോസ് പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു.
ഇന്ത്യയുടെ വളര്‍ച്ചയെ ഇകഴ്ത്തി കാണിക്കാനാണ് വിദേശ ശക്തികള്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. രാജ്യത്തിനെതിരെയുള്ള ആക്രമണമാണിതെന്ന് ബിജെപി ആരോപിച്ചിരുന്നു.
നേരത്തെ ബിബിസിയുടെ ഗുജറാത്ത് വംശഹത്യ ഡോക്യുമെന്ററിക്കെതിരെയും ഇതേ പരാമര്‍ശം തന്നെയായിരുന്നു ബിജെപി നടത്തിയത്. ഈ വിവാദത്തിനിടെ ബിബിസി ഓഫീസ് ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു.












Click it and Unblock the Notifications