Get Updates
Get notified of breaking news, exclusive insights, and must-see stories!

പോൺ വീഡിയോകൾ കാണുന്നത് രാജ്യദ്രോഹകുറ്റമല്ല; ന്യായീകരണവുമായി കർണാടക ബിജെപി മന്ത്രി!

ബെംഗളൂരു: നിയമസഭയിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ടതിനാണ് കഴിഞ്ഞ യെഡിയൂരപ്പ മന്ത്രിസഭയിൽ നിന്ന് ലക്ഷ്മണ്‍ സാവദി പുറത്ത് പോകേണ്ടി വന്നത്. എന്നാൽ പുതിയ യെഡിയൂരപ്പ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയണ് അദ്ദേഹം. ഉപമുഖ്യമന്ത്രി ആയതിനു ശേഷം പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഇപ്പോഴും ഉപമുഖ്യമന്ത്രിയായതിനുശേഷവും അദ്ദേഹത്തിന്റെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്.


വിമർശനങ്ങളിൽ ഉപമുഖ്യന്ത്രി ലക്ഷ്മൺ സാവദിയെ പിന്തുണച്ച് കർണാടകയിലെ നിമയമന്ത്രി ജെസി മധുസ്വാമി രംഗത്തെത്തി. നിയമസഭയിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ടത് രാജ്യദ്രോഹ കുറ്റമൊന്നുമല്ലെന്നാണ് നിയമമന്ത്രി പറഞ്ഞത്. ശിക്ഷികക്കപ്പെടാൻ ആരെയും വ‍ഞ്ചിക്കുകയോ ചതിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Laxman Savadi

അതേസമയം ഇത്തരം വീഡിയോ കാണുന്നത് ധാർമ്മികമായി ശരിയല്ല. നമുക്കെല്ലാവർക്കും തെറ്റുകൾ പറ്റാം. ഈ സംഭവത്തിൽ ഇപ്പോഴും വിമർശനം തുടരുന്നത് ശരിയല്ലെന്നും മധുസ്വാമി പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലക്ഷ്മൺ സാവദി പരാജയപ്പെട്ടിരുന്നു. എംഎൽഎ പോലും ആവാതെയാണ് യെഡിയൂരപ്പ മന്ത്രിസഭയിൽ‌ ഉപമുഖ്യമന്ത്രിയായത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+